1 GBP = 86.80 INR                       

BREAKING NEWS

മലയാളി സോഷ്യല്‍ വര്‍ക്കേഴ്സ് ഫോറം യുകെയുടെ വാര്‍ഷിക കോണ്‍ഫറന്‍സ് 15ന് ബ്രൂണല്‍ യൂണിവേഴ്സിറ്റിയില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

Britishmalayali
kz´wteJI³

യുണൈറ്റഡ് കിങ്ഡം മലയാളി സോഷ്യല്‍ വര്‍ക്കേഴ്സ് ഫോറം വാര്‍ഷിക കോണ്‍ഫറന്‍സ് 15ന് ശനിയാഴ്ച ബ്രൂണല്‍ യൂണിവേഴ്സിറ്റിയില്‍ നടക്കും. ബ്രൂണല്‍ യൂണിവേഴ്സിറ്റിയിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ചാണ് കോണ്‍ഫറന്‍സ് നടത്തുന്നത്.

സോഷ്യല്‍ വര്‍ക്ക് ഇംഗ്ലണ്ടിന്റെ കമ്മ്യൂണിക്കേഷന്‍ ടീം അവതരിപ്പിക്കുന്ന സെഷനാണ് കോണ്‍ഫറന്‍സിന്റെ പ്രധാന ഭാഗം. രാവിലെ 10 മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ ഫോറം അംഗങ്ങള്‍ അല്ലാത്തവരും സ്റ്റുഡന്റും മറ്റ് ഏജന്‍സികളും പങ്കെടുക്കും. തുടര്‍ന്ന് ചോദ്യങ്ങള്‍ ചോദിക്കുവാനും ചര്‍ച്ചയ്ക്കും അവസരം ഉണ്ടാകും. രാവിലെ 9.30യ്ക്ക് രജിസ്ട്രേഷനോടു കൂടിയാണ് പരിപാടി ആരംഭിക്കുക. വൈകുന്നരേം 6 വരെ നീളുന്ന പരിപാടിയില്‍ ഉച്ചകഴിഞ്ഞ് രജിസ്‌ട്രേഡ് മെമ്പര്‍ക്കായുള്ള പ്രത്യേക സെക്ഷനാണ് ക്രമീകരിച്ചരിക്കുന്നത്.
വിശദവിവരം ചുവടെ:
കോണ്‍ഫറന്‍സ് വേദിയുടെ വിലാസം
Brunel University, Room 2, Eastern Gateway Building, Kingston Lane, Uxbridge, UB8 3PH
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
മാര്‍ട്ടിന്‍ ചക്കു - 07825447155, ജോസ്‌ക്കുട്ടി ജോസ് - 07946885076

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category