1 GBP = 88.00 INR                       

BREAKING NEWS

ലേഹ്യവും കഷായവും വില്‍ക്കുന്ന കൂട്ടത്തില്‍ സ്‌നേഹം കൂടി വില്‍ക്കുമായിരുന്നു എന്ന് അറിയില്ലായിരുന്നു; കുഴപ്പം സംഭവിച്ചത് ലക്ഷ്മിയെ അവര്‍ ട്രാപ്പിലാക്കുന്നതോടെ; കാന്തവും ഇരുമ്പും തമ്മിലുള്ള ബന്ധമായിരുന്നു ലക്ഷ്മിയും ലതയും തമ്മില്‍; ലക്ഷ്മിയുടെ വീട്ടിലെ നാല് സിസിടവികളും ബന്ധിപ്പിച്ചിരുന്നത് പ്രകാശ് തമ്പിയുടെ മൊബൈലിലേക്ക്; വിവാദങ്ങള്‍ കത്തിപടരുമ്പോള്‍ ബാലുവിന്റെ അച്ഛന്‍ ഉണ്ണി പറഞ്ഞത്

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: പ്രകാശ് തമ്പിയെക്കുറിച്ചും വിഷ്ണുവിനെക്കുറിച്ചും പൂന്തോട്ടം ആശുപത്രിയെക്കുറിച്ചും ഞങ്ങള്‍ നല്‍കിയ മുന്നറിയിപ്പുകള്‍ ബാലഭാസ്‌ക്കര്‍ അവഗണിച്ചതാണ് ബാലുവിന്റെ മരണത്തിനു കാരണമായതെന്ന് ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ കെ.സി.ഉണ്ണി മറുനാടന്‍ മലയാളിയോട് പറഞ്ഞു. ബാലുവിന് മാത്രമല്ല സംഗീത രംഗത്തുള്ള മുഴുവന്‍ ആളുകള്‍ക്കും ബാലുവിന്റെ മരണം ഒരു മുന്നറിയിപ്പാകണമെന്നും ഉണ്ണി പറഞ്ഞു. സംഗീത പരിപാടികള്‍ കോര്‍ഡിനെറ്റ് ചെയ്യുന്ന കാര്യത്തില്‍ ട്രൂപ്പിലെ മാനേജര്‍മാരെയും സ്റ്റാഫിനെയും തിരഞ്ഞടുക്കുന്ന കാര്യത്തില്‍ ആളുകളോട് ഇടപഴകുന്ന കാര്യങ്ങളില്‍ എല്ലാം ബാലഭാസ്‌കറിന്റെ മരണം ഒരുപാട് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ മരണത്തില്‍ നിന്നും സംഗീതജ്ഞര്‍, കലാകാരന്മാര്‍ എല്ലാം ഒരുപാട് കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്- ഉണ്ണി പറഞ്ഞു.

ബാലഭാസ്‌കറെ സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ പലതും വാസ്തവവിരുദ്ധമാണ്. ഞങ്ങളുടെ വീട്ടില്‍ നിന്നും ബാലു ഒരിക്കലൂം അകന്നു നിന്നിട്ടില്ല. ബാലു വീട്ടില്‍ നിന്നും അകന്നു എന്ന രീതിയില്‍ ഒട്ടുവളരെ വാര്‍ത്തകള്‍ വന്നു. വിവാഹ സമയത്ത് ഞങ്ങള്‍ക്ക് ബാലുവിന്റെ തീരുമാനത്തോട് എതിര്‍പ്പ് ഉണ്ടായിരുന്നു. ആ സമയം വിവാഹപ്രായമായിരുന്നില്ല. കോളേജില്‍ പഠിക്കുന്ന സമയത്താണ് ഇവര്‍ തമ്മില്‍ വിവാഹിതരാകുന്നത്. ആ സമയത്ത് ബാലു വീട്ടില്‍ നിന്നും അകന്നു നിന്നിരുന്നു. പക്ഷെ ആ അകല്‍ച്ച താമസിയാതെ തന്നെ മാറി.

ഞങ്ങളുടെ ഒരേ ഒരു മകനെ വിവാഹത്തിന്റെ പേരില്‍ റോഡിലേക്ക് തള്ളിക്കളയാന്‍ കഴിയില്ലല്ലോ. തിരുവനന്തപുരത്ത് ഉള്ള ദിവസങ്ങളില്‍ മിക്കവാറും എല്ലാ ദിവസങ്ങളിലും ബാലു വീട്ടില്‍ വന്നിരുന്നു. എന്റെ അസുഖ ശേഷം ആ വരവ് പതിവുള്ള കാര്യവുമായിരുന്നു. അതിനു മുന്‍പ് ഞാനും അവന്റെ വീട്ടില്‍ പോകുമായിരുന്നു. ഞങ്ങള്‍ തമ്മില്‍ അകല്‍ച്ചയുണ്ടായിരുന്നില്ല. പക്ഷെ ഞങ്ങളെ അകറ്റാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. പൂന്തോട്ടത്തിലെ ലത സ്ത്രീയാണ് അതിനു ചരട് വലിച്ചത്. അവര്‍ ഞങ്ങളെയും ബാലുവിനെയും പരമാവധി അകറ്റാന്‍ ശ്രമിച്ചിരുന്നു.

ലത പ്രസ് മീറ്റില്‍ പറഞ്ഞത്. ബാലുവിന് സ്നേഹം വീട്ടില്‍ നിന്നും കിട്ടുമായിരുന്നില്ല എന്നാണ്. ബാലുവിന് സ്നേഹം ഞങ്ങളാണ് കൊടുത്തിരുന്നത്. അതിനാലാണ് ബാലു ഞങ്ങളുമായി ഒട്ടിനിന്നത് എന്നാണ് ലത പറഞ്ഞത്. അവര്‍ ലേഹ്യവും കഷായവും എല്ലാം വില്‍ക്കുന്ന കൂട്ടത്തില്‍ സ്‌നേഹം കൂടി വില്‍ക്കുമായിരുന്നു എന്ന കാര്യം ഞങ്ങള്‍ അപ്പോഴാണ് അറിഞ്ഞത്. കുഴപ്പം സംഭവിച്ചത് ലക്ഷ്മിയെ അവര്‍ ട്രാപ്പിലാക്കുന്നതോടെയാണ്. എന്താണ് അതിനു പിന്നിലുള്ള മാജിക് എന്ന് ഞങ്ങള്‍ക്ക് അറിയില്ല. മരിച്ചതിനു ശേഷം അറുപത് ദിവസത്തോളം ഈ ലത ലക്ഷ്മിയുടെ കൂടെയായിരുന്നു. ഈ സ്ത്രീ എന്തിനാണ് ഇവിടെ നില്‍ക്കുന്നത് എന്ന് ഒരു ദിവസം ഞാന്‍ ദേഷ്യപ്പെട്ടു ചോദിച്ചു. ഇതവര്‍ക്ക് ഇഷ്ടമായില്ല. അതിന്റെ പേരില്‍ വഴക്കൊക്കെ ഉണ്ടായിരുന്നു. കാന്തവും ഇരുമ്പും തമ്മിലുള്ള ബന്ധമായിരുന്നു ലക്ഷ്മിയും ലതയും തമ്മിലുണ്ടായിരുന്നത്-ഉണ്ണി പറയുന്നു.

ഇപ്പോള്‍ ബാലുവിന്റെ മരണം വിവാദമായിരിക്കെ ലക്ഷ്മിയെയാണ് അവര്‍ മുന്നിലിടുന്നത്. ഞങ്ങള്‍ കാശ് ഒന്നും കൊടുക്കാനില്ല. വാങ്ങിയ കാശ് തിരികെ നല്‍കിയിട്ടുണ്ട്. ലക്ഷ്മിയോട് ചോദിക്കൂ എന്നാണ് പറയുന്നത്. ലക്ഷ്മിയെ ശുശ്രൂഷിക്കാനാണ് ഞാന്‍ അറുപത് ദിവസം അവിടെ പോയി നിന്നത്. ഞാന്‍ ചെന്ന് അവിടെ ചെന്ന് വഴക്കുപറഞ്ഞു ലതയെ ഇറക്കിവിട്ടു എന്നാണ് പറഞ്ഞത്. അതില്‍ എന്ത് സത്യമുണ്ട്. ഞാന്‍ ഇറക്കി വിടാന്‍ പറഞ്ഞാല്‍ അവര്‍ ലതയെ ഇറക്കിവിടുമോ? ഈ സ്ത്രീ എന്തിനു അവിടെ നില്‍ക്കുന്നു എന്ന് ഞാന്‍ ചോദിച്ചു എന്ന് പറഞ്ഞത് സത്യമാണ്. കാരണം ബാലുവിന്റെ മരണത്തിനു ഉത്തരവാദി പൂന്തോട്ടം കുടുംബമാണ് എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുകയാണ്. ഈ ഒരവസ്ഥയില്‍ അവര്‍ ലക്ഷ്മിയെ പരിചരിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചത് ശരിയല്ലേ? ഇത്ര വലിയ ഫ്രണ്ട്ഷിപ്പ് ആണെങ്കിലും ഇത്ര ദീര്‍ഘമായ കാലയളവില്‍ ഇങ്ങിനെ നില്‍ക്കുമോ? ഈ ചോദ്യവും എന്റെ മുന്നിലുണ്ടായിരുന്നു. ഒരു ക്വാളിഫൈഡ് നഴ്സ് ഉണ്ട്. ജോലിക്കാരുണ്ട്. പിന്നെ എന്തിനാണ് ലത പോലെ ഒരാള്‍ പരിചരണത്തിന് ആവശ്യമായി വരുന്നത്. ലക്ഷ്മിക്ക് ഇഷ്ടമുണ്ടായിരുന്നില്ല ഞാന്‍ അവിടെ നിന്നു പോയതില്‍. പിന്നെ ബാലുവിന്റെ അച്ഛന്‍ പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാന്‍ ലക്ഷ്മിയുടെ വീട്ടില്‍ നിന്നും പോയത് എന്നാണ് ലത പറഞ്ഞത്.

പിന്നെ ഞങ്ങള്‍ ലക്ഷ്മിയുടെ വീട്ടില്‍ പോകുന്നത് നിര്‍ത്തി. എന്തിനാണ് പോകുന്നത് എന്ന ചോദ്യമാണ് ഞങ്ങളുടെ മുന്നിലുണ്ടായിരുന്നത്. എന്റെ മകന്‍ തിരിച്ചു വരില്ല. പിന്നെ എന്തിനു ലക്ഷ്മിയുടെ വീട്ടില്‍ പോകണം എന്നാണ് ഈ പ്രശ്നത്തിന് ശേഷം എന്റെ മുന്നില്‍ ഉദിച്ച ചോദ്യം. നാല് സിസിടിവി ക്യാമറയാണ് വീട്ടില്‍ ഉണ്ടായിരുന്നത്. എന്തിനാണ് ഇത്രയും സിസിടിവി ക്യാമറകള്‍. ഈ ക്യാമറ പ്രകാശ് തമ്പിയുടെ മൊബൈലുമായി ബന്ധിപ്പിച്ചിരുന്നതും പിന്നീട് വെളിയില്‍ വന്ന കാര്യമാണ്. ഒരുപാട് ദുരൂഹതകള്‍ ഈ മരണവുമായി നിലനില്‍ക്കുന്നു. ആളുകള്‍ പണത്തിനു വേണ്ടി എന്തും ചെയ്യും എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് എന്റെ ബാലുമോന്റെ മരണം. പ്രകാശ് തമ്പിക്ക് ഒരുപാട് ശിങ്കിടികള്‍ ഉണ്ടായിരുന്നു. വിഷ്ണുവിന് ഒരുപാട് ശിങ്കിടികള്‍ ഉണ്ടായിരുന്നു. എല്ലാവരും കൂടെ എന്റെ കൊച്ചിനെ കൊന്നു-സി.കെ.ഉണ്ണി പറയുന്നു.

ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം നേരായ വഴിയിലാണെന്നും മരണത്തെപ്പറ്റി ഒരുപാട് വാര്‍ത്തകള്‍ വരുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലെ ഇന്നലെ പറഞ്ഞിരുന്നു. അതേസമയം ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ത്വരിതപ്പെടുത്തിയിട്ടുണ്ട്. ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട് ചികില്‍സയില്‍ കഴിഞ്ഞപ്പോഴുള്ള വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി അനന്തപുരി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category