1 GBP = 87.20 INR                       

BREAKING NEWS

ഹോം ഗാര്‍ഡ് കൈകാണിച്ചപ്പോള്‍ വാഹനം നിര്‍ത്തിയില്ല; കാന്‍സര്‍ രോഗിയായ ഓട്ടോ ഡ്രൈവര്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദനം; സ്റ്റേഷനില്‍ എത്തിച്ച് വിലങ്ങുവച്ച് മര്‍ദ്ദിച്ചത് വാഹനം നിര്‍ത്തിയില്ലെന്ന് ആരോപിച്ച്; മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ രാജേഷിന്റെ തോളെല്ലിന്റെ കുഴ തെറ്റി; ദേഹമാസകലം ചതവുകളും; രാജേഷിനെ മര്‍ദിച്ചിട്ടില്ലെന്നും സ്വയം പരിക്കേല്‍പ്പിച്ചതെന്നും പൊലീസ്

Britishmalayali
kz´wteJI³

അഞ്ചല്‍: ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ വാഹനപരിശോധനയ്ക്കിടെയാണ് അഞ്ചല്‍ സ്വദേശി രാജേഷിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചത്.കൊല്ലത്ത് കാന്‍സര്‍ രോഗിയായ ഓട്ടോ ഡ്രൈവറെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. അഞ്ചലിലാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ ഓട്ടോ നിര്‍ത്തിയില്ലെന്നാരോപിച്ചാണ് മര്‍ദ്ദനം. അഞ്ചല്‍ കരുകോണ്‍ സ്വദേശിയായ രാജേഷിനാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. മര്‍ദ്ദനത്തില്‍ രാജേഷിന്റെ തോളെല്ലിന് ഗുരുതരമായി പരിക്കേറ്റു. മേലാകെ ചതവുകളുണ്ട്.

വാഹനം നിര്‍ത്താതെ പോയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. വാഹന പരിശോധനയ്ക്കിടെ ഹോംഗാര്‍ഡ് ഓട്ടോയ്ക്ക് കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്ന് ഹോംഗാര്‍ഡ് ഓട്ടോയിലേക്ക് ചാടിക്കയറി ബലം പ്രയോഗിച്ച് താക്കോല്‍ എടുത്തുകൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു പൊലീസുകാരനും ഹോംഗാര്‍ഡും ചേര്‍ന്ന് ഓട്ടോയില്‍ കയറി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിലെത്തിയ രാജേഷിനെ പൊലീസ് വിലങ്ങുവെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ദേഹമാസകലം മര്‍ദിച്ചതിന്റെ പാടുകളോടെ തോളെല്ലിന്റെ കുഴ തെറ്റിപ്പോയ അവസ്ഥയിലായിരുന്നു രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊലീസ് വാഹനത്തിന് കൈകാണിച്ചത് കണ്ടിരുന്നില്ലെന്നാണ് രാജേഷ് പറയുന്നത്.അതേസമയം, രാജേഷ് മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്നും വാഹനത്തിന് കൈകാണിച്ചപ്പോള്‍ നിര്‍ത്താന്‍ തയ്യാറാകാതെ ഹോംഗാര്‍ഡിനെ അക്രമിക്കുകയും പൊലീസിനു നേരെ വാഹനം കൊണ്ട് ഇടിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്. സ്റ്റേഷനിലെത്തിച്ചെങ്കിലും മര്‍ദിച്ചിട്ടില്ലെന്നും രാജേഷ് സ്വന്തം ശരീരം പൊലീസ് സ്റ്റേഷന്റെ ഭിത്തിയിലിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.

ആശുപത്രിയിലെ ചികിത്സകള്‍ക്ക് ശേഷം അഞ്ചല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും രാജേഷ് പറഞ്ഞു. സംഭവം മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ട ശേഷമാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെടുന്നത്. അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി രാജേഷ് കൂട്ടിച്ചേര്‍ത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category