1 GBP = 92.20 INR                       

BREAKING NEWS

ദേ ഇതു കണ്ടോ.... കറുത്ത വര്‍ഗ്ഗക്കാരായ പട്ടാളക്കാരുടെ ഇടയില്‍ നെഞ്ച് വരിച്ച് നില്‍ക്കുന്നത് നമ്മുടെ മുരളീധരനാണ്! ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ ആദ്യ വിദേശ സന്ദര്‍ശനത്തിന് പോയ വി മുരളീധരന് നൈജീരിയന്‍ പട്ടാളം ഒരുക്കിയ ഉപചാരപൂര്‍വ്വമായ സ്വീകരണത്തിന്റെ ഫോട്ടോ വൈറല്‍; രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ സമ്പൂര്‍ണ യോഗം മലയാളി മിനിസ്റ്റര്‍ക്ക് നഷ്ടമാകുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: മോദി മന്ത്രിസഭയിലെ മലയാളി സാന്നിധ്യമാണ് വി മുരളീധരന്‍. ആദ്യമായി മന്ത്രിസഭയിലെത്തിയ മുരളീധരന് വിദേശകാര്യത്തിന്റെ ചുമതലയാണ് നല്‍കിയത്. അധികാരമേറ്റ ഉടന്‍ തന്നെ ഉത്തരവാദിത്തങ്ങളും തേടിയെത്തി. കേരളത്തിലെ മോദിക്കൊപ്പം എത്തിയ മുരളീധരന്‍ ഡല്‍ഹിയില്‍ നിന്ന് പറന്നത് ഗള്‍ഫിലേക്കാണ്. അവിടെ നിന്നും നൈജീരിയയിലേക്കും. വിദേശകാര്യസഹമന്ത്രി വി. മുരളീധരന്റെ ആദ്യ വിദേശസന്ദര്‍ശനത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

കറുത്ത പാട്ടളക്കാരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുകയാണ് അദ്ദേഹം. നൈജീരിയ മുരളീധരന് നല്‍കിയ വരവേല്‍പ്പിന്റെ പ്രാധാന്യം കാട്ടുന്നതാണ് ഈ ചിത്രം. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മൂന്നുദിവസത്തെ പര്യടനമാണ് അദ്ദേഹം നടത്തുന്നത്. ബുധനാഴ്ച നൈജീരിയന്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ജനാധിപത്യ ദിനാഘോഷങ്ങളില്‍ പങ്കെടുക്കും. ചൊവ്വാഴ്ച വൈകീട്ട് നൈജീരിയയുടെ തലസ്ഥാനമായ അബൂജയില്‍ മന്ത്രിക്ക് ഇന്ത്യന്‍സമൂഹം സ്വീകരണം നല്‍കി. അബൂജയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷനും നൈജീരിയന്‍ ഹൈക്കമ്മിഷനും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഹൈക്കമ്മിഷന്‍ സംഘടിപ്പിച്ച അത്താഴവിരുന്നിലും പങ്കെടുത്തു. ഗാര്‍ഡ് ഓഫ് ഓണറും നല്‍കി.

നൈജീരിയന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വി മുരളീധരന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചത് ഇങ്ങനെ- പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ പ്രതിനിധീകരിച്ച് 'ഡെമോക്രസി ഡേ' ആഘോഷങ്ങളില്‍ പങ്കെടുക്കാനായി നൈജീരിയയുടെ തലസ്ഥാനമായ അബുജയിലെത്തി. വിമാനത്താവളത്തില്‍ നൈജീരിയ ആര്‍മി, രാഷ്ട്രത്തലവന്മാര്‍ക്ക് നല്‍കാറുള്ള ഗാര്‍ഡ് ഓഫ് ഓണറോടെ സ്വീകരിച്ചു. 'ഡെമോക്രസി ഡേ' ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്ന ആഫ്രിക്കയിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അബൂജ, ലാഗോസ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളുമായി പ്രത്യേകമായി കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ട്. ഇന്ത്യയും നൈജീരിയയുമായി പരമ്പരാഗതമായി സൗഹാര്‍ദ്ദപരമായ ബന്ധമാണ് നിലനിര്‍ത്തി വരുന്നത്. ഈ സന്ദര്‍ശനം ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ദൃഢവും ഊഷ്മളവുമായ ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്.-ഇങ്ങനെയാണ് മുരളീധരന്‍ കുറിച്ചത്.

നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി, വൈസ് പ്രസിഡന്റ് യെമി ഒസിന്‍ബ്‌ജോ, ആക്ടിങ് വിദേശകാര്യമന്ത്രി എന്നിവരുമായി മുരളീധരന്‍ കൂടിക്കാഴ്ച നടത്തും. നൈജര്‍, ദക്ഷിണാഫ്രിക്ക, എത്യോപിയ, ഈജിപ്ത് എന്നിവിടങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച നൈജീരിയയിലെ ലാഗോസിലെത്തുന്ന മന്ത്രി മുരളീധരന് ഇന്ത്യന്‍സമൂഹം സ്വീകരണം നല്‍കും. ലാഗോസിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനുമായി ചേര്‍ന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, ഇന്ത്യന്‍ പ്രൊഫഷണല്‍സ് ഫോറം എന്നീ സംഘടനകളാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. തുടര്‍ന്ന്, അദ്ദേഹം ഇലുപേജ് ക്ഷേത്രസമുച്ചയം സന്ദര്‍ശിക്കും. അങ്ങനെ മുരളിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ക്ക് ആവേശമാകുകയാണ്. പ്രതിരോധ, വാണിജ്യ മേഖലയില്‍ ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ സന്ദര്‍ശനം. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍, എല്‍.എന്‍.ജി ഇറക്കുമതിയുടെ നല്ലൊരു ഭാഗം നൈജീരിയയില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ഏറെ തന്ത്രപ്രധാന സന്ദര്‍ശനമാണ് മുരളീധരന്‍ നടത്തുന്നത്.

രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യത്തെ സമ്പൂര്‍ണയോഗം ബുധനാഴ്ച ചേരുന്നുണ്ട്. സഹമന്ത്രിമാരടക്കമുള്ള മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കും. തുടര്‍ന്ന് പ്രധാനമന്ത്രിയും കാബിനറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന പതിവു മന്ത്രിസഭായോഗവും നിശ്ചയിച്ചിട്ടുണ്ട്. ഈ സമ്പൂര്‍ണ്ണ മന്ത്രിസഭാ യോഗത്തില്‍ മുരളീധരന് പങ്കെടുക്കാനാകില്ല. വിദേശ സന്ദര്‍ശനം കാരണമാണ് ഇത്. രണ്ടാം മന്ത്രിസഭയുടെ നയങ്ങള്‍, പദ്ധതികള്‍, ക്ഷേമപദ്ധതികള്‍, മുന്‍ഗണനകള്‍ തുടങ്ങിയവ മന്ത്രിമാര്‍ക്കു വിശദീകരിക്കുന്നതിനാണ് സമ്പൂര്‍ണ യോഗം വിളിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പു പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനുള്ള സമയക്രമം യോഗത്തില്‍ നിശ്ചയിക്കും. പാര്‍ലമെന്റില്‍ വിവിധ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട സമീപനങ്ങളും പ്രധാനമന്ത്രി വിശദീകരിക്കും.

മന്ത്രിസഭ ചുമതലയേറ്റതിനു തൊട്ടടുത്തദിവസം മന്ത്രിസഭായോഗം ചേര്‍ന്നിരുന്നെങ്കിലും സമ്പൂര്‍ണയോഗം നടന്നില്ല. കേന്ദ്രമന്ത്രാലയങ്ങളിലെ സെക്രട്ടറിമാരുടെ യോഗം തിങ്കളാഴ്ച പ്രധാനമന്ത്രി വിളിച്ചുചേര്‍ത്തിരുന്നു. സര്‍ക്കാര്‍ അനുകൂലവികാരം തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നതിന് ഉദ്യോഗസ്ഥരുടെ മികച്ചപ്രവര്‍ത്തനം പ്രധാന പങ്കുവഹിച്ചെന്ന് മോദി യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഇതിന് ശേഷമാണ് സമ്പൂര്‍ണ്ണ യോഗം ചേരുന്നത്. ആഴ്ചകളില്‍ ചേരുന്ന യോഗത്തിലേക്ക് സഹമന്ത്രിമാര്‍ പങ്കെടുക്കാറില്ല. അവരെ കൂടി പങ്കെടുപ്പിക്കാനാണ് സമ്പൂര്‍ണ്ണ യോഗം ചേരുന്നത്. ഇത് വളരെ അപൂര്‍വ്വമായി മാത്രമേ ചേരുകയുള്ളൂ. അതുകൊണ്ട് ത്നെ വിദേശകാര്യ സഹമന്ത്രിയായ മുരളിക്ക് നൈജീരിയ യാത്രയിലൂടെ കാബിനറ്റില്‍ ഇരിക്കാനുള്ള അവസരമാണ് നഷ്ടമാകുന്നത്.

നൈജീരിയയിലേക്കുള്ള യാത്രാമധ്യേ തിങ്കളാഴ്ച രാത്രി ദുബായിലെത്തിയ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ബിജെപി. അനുഭാവികള്‍ സ്വീകരണം നല്‍കിയിരുന്നു. ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുലിന്റെ നേതൃത്വത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. ദുബായ് വിമാനത്താവളത്തില്‍ ബിജെപി. അനുകൂല സംഘടനയായ ഇന്ത്യന്‍ പീപ്പിള്‍സ് ഫോറത്തിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഭാരവാഹികളായ ഭൂപേന്ദ്ര, രമേശ് മന്നത്ത്, ശില്പാനായര്‍, വിജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

രാവിലെ നൈജീരിയയിലേക്ക് യാത്രതിരിക്കുന്നതിനുമുമ്പ് പ്രവാസി പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം ചര്‍ച്ചനടത്തിയിരുന്നു. ബിജെപി. എന്‍.ആര്‍.ഐ. സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളായ സജീവ് പുരുഷോത്തമന്‍, ചന്ദ്രപ്രകാശ് എന്നിവര്‍ചേര്‍ന്ന് പ്രവാസി പ്രശ്നങ്ങളെക്കുറിച്ച് നിവേദനവും നല്‍കി. റിക്രൂട്ടിങ് ഏജന്റുമാരുടെ ചൂഷണം തടയാനും വാഗ്ദാനങ്ങളില്‍ കുടുങ്ങി പ്രവാസലോകത്തെത്തി ദുരിതത്തിലാവുന്നത് തടയാനും ശക്തമായ നടപടികളെടുക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. നൈജീരിയയില്‍നിന്ന് തിരിച്ചുവരുന്നവഴി വെള്ളിയാഴ്ചകാലത്ത് വീണ്ടും കേന്ദ്രമന്ത്രി ദുബായിലെത്തും. കാലത്ത് ഐ.ബി.പി.സി. ഒരുക്കുന്ന ചടങ്ങിലും തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പരിപാടിയിലും അദ്ദേഹം സംബന്ധിക്കും. പ്രവാസി വിഷയങ്ങളില്‍ പുതിയ ഗവണ്‍മെന്റിന്റെ നിലപാടുകള്‍ ഈ യോഗങ്ങളില്‍ മന്ത്രി വിശദീകരിക്കുമെന്നാണ് സൂചന. വൈകീട്ട് മൂന്നരയോടെ ഡല്‍ഹിക്ക് മടങ്ങും.

തലശേരി സ്വദേശിയായ വി. മുരളീധരന്‍ എ.ബി.വി.പി.യിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. എ.ബി.വി.പി.യുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. പിന്നീട് ബിജെപി.യിലും ആര്‍.എസ്.എസിലും ശക്തമായ സാന്നിധ്യമായി. ബിജെപി.യുടെ സംസ്ഥാന അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘകാലം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വി. മുരളീധരനും നരേന്ദ്ര മോദിയും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. നേരത്തെ നെഹ്‌റു യുവകേന്ദ്രയുടെ ചെയര്‍മാനായും വി. മുരളീധരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category