1 GBP = 92.20 INR                       

BREAKING NEWS

ആശുപത്രിയിലേക്ക് കൊണ്ടു വന്നത് വലതുഭാഗം തളര്‍ന്ന നിലയില്‍; ശസ്ത്രക്രിയ വിജയമായിരുന്നെകില്‍ പോലും പൂര്‍ണമായും വിജയിച്ചു എന്ന് പറയാന്‍ ഇനിയും കാത്തിരിക്കണം; ഇപ്പോള്‍ കിട്ടുന്നത് ഒരു പത്തു രൂപയാണെങ്കില്‍ പോലും അത് വളരെ ആശ്വാസമാണ് അത്യാവശ്യവുമാണെന്ന് സീമാ ജി നായര്‍; നടിയുടെ ആരോഗ്യം തൃപ്തികരമെന്ന് ശ്രീ ചിത്രാ ആശുപത്രിയും; തലയ്ക്കുള്ളില്‍ ശരണ്യാ ശശിക്ക് നടന്നത് ഏഴാം ശസ്ത്രക്രിയ

Britishmalayali
kz´wteJI³

തിരുവനന്തപുരം: ട്യൂമര്‍ ബാധിച്ച മിനി സ്‌ക്രീന്‍ താരം ശരണ്യയുടെ ഏഴാമത്തെ ശാസ്ത്രക്രിയ വിജയകരുമെന്ന് പ്രാഥമിക വിലയിരുത്തല്‍. അതീവ ഗുരുതരാവസ്ഥയില്‍ ആയ ശരണ്യയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ശരണ്യയെ ശ്രീചിത്ര ഹോസ്പിറ്റലില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു. ശരണ്യയുടെ ശസ്ത്രക്രിയ കഴിഞ്ഞതായും പ്രധാന സര്‍ജനെ കണ്ടാലേ എത്രത്തോളം അത് വിജയകരമായെന്നു പറയാനാകൂ എന്നും ശരണ്യയെ അടുത്തറിയുന്ന നടി സീമ ജി നായര്‍ വ്യക്തമാക്കി. ശരണ്യയ്ക്ക് താങ്ങും തണലുമായുള്ളത് സീമയാണ്. ഫെഫ്ക അടക്കമുള്ള സിനിമാ സംഘടനകളുടെ സഹായവും സീമ ഉറപ്പാക്കിയിട്ടുണ്ട്. എല്ലാത്തിലും ഉപരി ശരണ്യയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മലയാളികളോട് സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചതും സീമയാണ്.

'ശരണ്യയുടെ ശസ്ത്രക്രിയ കഴിഞ്ഞു. ശസ്ത്രക്രിയ വിജയമായിരുന്നെകില്‍ പോലും പൂര്‍ണമായും വിജയിച്ചു എന്ന് പറയാനായിട്ടില്ല അത് ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെ മെയിന്‍ സര്‍ജന്‍ വരുമ്പോഴേ വ്യക്തമാകൂ . കാരണം അവളെ ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോള്‍ തന്നെ വലതു ഭാഗം തളര്‍ന്ന അവസ്ഥയായിരുന്നു. റിക്കവര്‍ ചെയ്യാന്‍ പറ്റുമോ എന്നതിനെക്കുറിച്ചും ഒരു വ്യക്തത വരണമെങ്കില്‍ പ്രധാന സര്‍ജന്‍ വന്നാലേ അറിയാന്‍ പറ്റൂ. ബ്രെയിനിനോട് ചേര്‍ന്നാണ് ട്യൂമര്‍ ഉണ്ടായിരുന്നത്. അതെടുത്തു മാറ്റിയാല്‍ വ്യത്യാസം വരുമെന്നായിരുന്നു നമ്മള്‍ പ്രതീക്ഷിച്ചതു. പക്ഷേ അത് എത്രത്തോളം വിജയകരമായിരുന്നു എന്ന് പറയാന്‍ പറ്റൂവെന്ന് സീമ പറയുന്നു. എന്നാല്‍ ശരണ്യയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അതുകൊണ്ട് പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും ആശുപത്രി അധികൃതരും സൂചന നല്‍കുന്നു. ആരോരുമില്ലാത്ത അവസ്ഥയിലാണ് ശരണ്യ. അതുകൊണ്ട് തന്നെ ചികില്‍സയ്ക്ക് ഇനിയും സഹായം വേണ്ടി വരും.

അവള്‍ക്ക് ഇനിയും തുടര്‍ന്ന് സഹായങ്ങള്‍ വേണം... ഇപ്പോള്‍ കിട്ടുന്നത് ഒരു പത്തു രൂപയാണെങ്കില്‍ പോലും അത് വളരെ ആശ്വാസമാണ് അത്യാവശ്യവുമാണ്. ഞങ്ങള്‍ക്ക് അത് വലിയ തുകയാണ്. ഇനിയും ധാരാളം സഹായം കിട്ടിയാല്‍ മാത്രമേ നമുക്ക് മുന്നോട്ട് പോകാന്‍ പറ്റൂ. സുമനസുകള്‍ സഹായിക്കണം. അവളെ ഞങ്ങള്‍ക്ക് ഒന്ന് എഴുന്നേല്‍പിച്ച് ഇരുത്തണം അതിനു എല്ലാവരും അവളെ സഹായിക്കണം' - സീമ ജി നായര്‍ അഭ്യര്‍ത്ഥിച്ചു. ആറ് വര്‍ഷം മുന്‍പാണ് ശരണ്യയ്ക്ക് ട്യൂമര്‍ബാധ സ്ഥിരീകരിക്കുന്നത്... തുടര്‍ന്ന് രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വര്‍ഷവും ട്യൂമര്‍ വീണ്ടുമെത്തി. ശസ്ത്രക്രിയയിലൂടെ ഇത് അതിജീവിച്ചു. ഇതിനിടെയാണ് ഗുരതരമായ തരത്തില്‍ ഏഴാമതും ട്യൂമര്‍ എത്തുന്നത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ശരണ്യയെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സീരിയല്‍ രംഗത്തെ താരങ്ങള്‍ രംഗത്ത് വന്നിരുന്നു. ശരണ്യയ്ക്ക് സഹായം നല്‍കാന്‍ അക്കൗണ്ടും തയ്യാറാക്കിയിട്ടുണ്ട്

SHARANYA K S
A/C- 20052131013
State bank of India
IFSC-SBIN0007898
Branch- Nanthancode

പ്രശസ്ത സിനിമാ സീരിയല്‍ താരം ശരണ്യ ശശി ബ്രയിന് ട്യൂമര്‍ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് ആരാധകരെ നടുക്കിയത്. അതേസമയം എന്തിനും കൂടെയുണ്ടാകുമെന്ന് പറഞ്ഞ് പ്രണയിച്ച് വിവാഹം കഴിച്ച ഭര്‍ത്താവ് ഇപ്പോള്‍ നടിക്കൊപ്പമില്ലെന്നാണ് സൂചന. ഇതും ശരണ്യയെ തളര്‍ത്തിയ വിഷയമാണ്. അതിനിടെ ശരണ്യയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ബിനു സേവിയര്‍ ഇന്നലെ പോസ്റ്റും ഇട്ടിട്ടുണ്ട്. എല്ലാം നല്ല നിലയിലായി എന്നാണ് പോസ്റ്റ്. ശരണ്യയുടെ അസുഖത്തെ കുറിച്ച് അറിഞ്ഞായിരുന്നു വിവാഹം കഴിക്കാന്‍ ബിനു തയ്യാറായത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ബിനു താരവുമായി. സിനിമയുമായി ബിനുവിന് ബന്ധങ്ങളുണ്ട്. ബിനുവിന്റെ സഹോദരന്‍ സിനിമയിലെ നൃത്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളുമാണ്. ഇതെല്ലാം ബിനുവിനെ വിവാഹം കഴിക്കാന്‍ ശരണ്യയെ പ്രേരിപ്പിച്ച ഘടകമാണ്. എന്നാല്‍ വീണ്ടും വീണ്ടും അസുഖമെത്തിയതോടെ ബിനു ശരണ്യയെ കൈയൊഴിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ശരണ്യയുടെ രോഗ വിവരം ഇപ്പോള്‍ പുറത്തിറിഞ്ഞത് നടി സീമാ ജി നായരുടെ ഇടപെടലോടെയാണ്. ഇത് ശരണ്യയ്ക്ക് വലിയ ആശ്വാസമായി മാറി. മലയാള സിനിമാസീരിയല്‍ രംഗത്തും അന്യഭാഷാ സീരിയലുകളിലും തിളങ്ങിയ നടിയാണ് ശരണ്യ ശശി. നാടന്‍ വേഷങ്ങളിലാണ് ശാലീനസുന്ദരിയായ ശരണ്യ പലപ്പോഴും തിളങ്ങിയതും. കൈനിറയെ അവസരങ്ങളുമായി 2012ല്‍ ഫീല്‍ഡില്‍ നില്‍ക്കുമ്പോഴാണ് തലവേദനയുടെ രൂപത്തില്‍ ശരണ്യയെ തേടി ബ്രയിന്‍ ട്യൂമര്‍ എത്തിയത്. പിന്നീട് ഓരോ വര്‍ഷവും ശരണ്യയുടെ തലച്ചോറില്‍ ട്യൂമര്‍ വളര്‍ച്ചയുണ്ടായി. ഓപ്പറേഷനുകള്‍ തുടരെ ചെയ്ത് റേഡിയേഷന്‍ എടുത്തതോടെ ശരണ്യയുടെ മുടി മുഴുവന്‍ കൊഴിഞ്ഞ് ആരോഗ്യം ക്ഷയിച്ചു.

2006 ല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന 'സൂര്യോദയം' എന്ന സീരിയലിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. തുടര്‍ന്ന് മന്ത്രകോടി, രഹസ്യം, അവകാശികള്‍, കൂട്ടുകാരി, ഹരിചന്ദനം തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. മലയാളത്തില്‍ മാത്രമല്ല, തെലുങ്കിലും തമിഴിലും ശരണ്യ സീരിയലുകള്‍ ചെയ്തിട്ടുണ്ട്. 'ചന്ദനമഴ' എന്ന സീരിയല്‍ തമിഴിലും 'സ്വാതി'എന്ന സീരിയല്‍ തെലുങ്കിലും സീരിയലുകള്‍ അഭിനയിച്ചു. പച്ചൈയ് എങ്കിറ കാത്ത്' എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ച ശരണ്യ മലയാളത്തില്‍ ചോട്ടാ മുംബൈ, തലപ്പാവ്, ബോബെ മാര്‍ച്ച് 12, ചാക്കോ രണ്ടാമന്‍ എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. കറുത്ത മുത്ത് സീരിയിലിലെ കേന്ദ്ര കഥാപാത്രങ്ങില്‍ ഒരാളായിരുന്നു ശരണ്യയുടെ റോള്‍.

ഹൈദരാബാദില്‍ 'സ്വാതി' എന്ന തെലുങ്ക് സീരിയല്‍ ചെയ്യുന്ന വേളയിലാണ് ശരണ്യയ്ക്ക് ആദ്യമായി ട്യൂബറാണെന്ന് ബോധ്യമായത്. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ചികിത്സകള്‍ പൂര്‍ത്തിയാക്കിയത്. 2012ലെ തിരുവോണത്തിനു തലേന്നാണ് ആശുപത്രിയില്‍ ആകുന്നത്. സര്‍ജറികള്‍ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്താണ് ശരണ്യ വിവാഹ ജീവിതത്തിലേക്ക് കടന്നത്. പിന്നീട് 2016ലും ക്യാന്‍സര്‍ എത്തി. അന്നും ശസ്ത്രക്രിയ നടത്തി. ഇതിന് ശേഷവും പല തവണ രോഗമെത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category