1 GBP = 92.50 INR                       

BREAKING NEWS

പീഡന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോയുടെ കയ്യിലെ മെത്രാന്‍ സ്ഥാനീയ ചിഹ്നത്തില്‍ ഷഡ്ഡിയുടെ ചിത്രം ചേര്‍ത്ത കാര്‍ട്ടൂണിന് കേരള ലളിത കലാ അക്കാഡമിയുടെ മികച്ച കാര്‍ട്ടൂണിനുള്ള പുരസ്‌കാരം; തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഒപ്പം നില്‍ക്കാത്തതിനുള്ള പ്രതികാരം എന്ന് ആരോപിച്ച് കത്തോലിക്കാ സഭ; സര്‍ക്കാര്‍ വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് വിശ്വാസികള്‍; പിണറായി സര്‍ക്കാര്‍ വീണ്ടും വിശ്വാസ വിവാദത്തില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം ഉറപ്പാക്കിയ പിണറായി സര്‍ക്കാര്‍ വലിയ വിവാദത്തിലാണ് എത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20ല്‍ 19ലും ഇടതുപക്ഷം തോറ്റു. ഇതിന് കാരണം വിശ്വാസികള്‍ കൈവിട്ടതാണെന്ന് സിപിഎം തിരിച്ചറിയുന്നു. തെറ്റു തിരുത്താനുള്ള ആലോചനയിലാണ്. അപ്പോഴും നവോത്ഥാനം തലയ്ക്ക് പിടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ന്യൂനപക്ഷത്തെ ഒപ്പം കൂട്ടിയുള്ള മറുതന്ത്രമാണ് പയറ്റുന്നത്. ഇതിനും തിരിച്ചടിയാണ് കേരളത്തിലെ ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ പുതിയ പ്രതികരണം. കേരളാ ലളിത കലാ അക്കാഡമിയുടെ പുരസ്‌കാരം നല്‍കലാണ് സഭയെ ചൊടിപ്പിക്കുന്നത്. ന്യൂനപക്ഷ സംരക്ഷണത്തിന്റെ കുത്തക അവകാശപ്പെടുമ്പോഴും സിപിഎം ഭരിക്കുന്ന സര്‍ക്കാര്‍ വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് കെസിബിസി തന്നെ രംഗത്തു വരുന്നു. ഇത് പിണറായി സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ്.

പീഡന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കയ്യിലെ മെത്രാന്‍ സ്ഥാനീയ ചിഹ്നത്തില്‍ ഷഡ്ഡിയുടെ ചിത്രം ചേര്‍ത്ത കാര്‍ട്ടൂണിനാണ് കേരള ലളിത കലാ അക്കാഡമിയുടെ മികച്ച കാര്‍ട്ടൂണിനുള്ള പുരസ്‌കാരം നല്‍കിയത്. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഒപ്പം നില്‍ക്കാത്തതിനുള്ള പ്രതികാരം എന്ന് ആരോപിച്ചാണ് കത്തോലിക്കാ സഭ രംഗത്ത് വരുന്നത്. ഇതോടെ പിണറായി സര്‍ക്കാര്‍ വീണ്ടും വിശ്വാസ വിവാദത്തില്‍ അകപ്പെടുകയാണ്. വരുന്ന തെരഞ്ഞെടുപ്പുകളുടെ ഫലത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കാവുന്ന വിവാദം. ശബരിമലയിലെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന് ഇത് കടുത്ത വെല്ലുവിളിയായി മാറും. ഇതേ കേസില്‍ പെട്ട ഇതര മത നേതാക്കളുടെ ചിത്രം വരയ്ക്കാന്‍ പേടി കാണും. കുരിശിനെ അവഹേളിച്ചത് മോശമായിപ്പോയി എന്ന വികാരമാണ് കത്തോലിക്കാ സഭ വിശ്വാസികളിലേക്ക് പകര്‍ന്നു നല്‍കുന്നത്.

പ്രകോപനം ഉണ്ടാക്കുന്ന പുരസ്‌കാര പ്രഖ്യാപനം എന്നാണ് ലളിത കലാ അക്കാഡമിയുടെ പുരസ്‌കാരത്തെ സഭ വിശേഷിപ്പിക്കുന്നത്. പരസ്യമായി തന്നെ പ്രതിഷേധവും അറിയിച്ചു. ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ കേരള ലളിതകലാ അക്കാദമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന കാര്‍ട്ടൂണ്‍ അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാര്‍ഹവുമാണെന്ന് കെ സി ബി സി വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ആരോപിക്കുന്നു. ഇടതു പക്ഷ തോല്‍വിക്ക് കാരണം ഇതൊക്കെ തന്നെ. വിശ്വാസികളെ നിന്ദിച്ച് ബംഗാളിന് പഠിക്കുന്ന മണ്ടന്മാര്‍-എന്നാണ് വിശ്വാസികള്‍ ഈ പ്രതിഷേധ കുറിപ്പിന് താഴെ ഫെയ്സ് ബുക്കില്‍ കുറിക്കുന്നത്. അതായത് ക്രൈസ്തവ സഭകള്‍ പിണറായിയെ ഇനി പിന്തുണയ്ക്കാനിടയില്ല. ആറു നിയമസഭാ ഉപ തെരഞ്ഞടുപ്പുകള്‍ ഉടനെത്തും. ഇതില്‍ വട്ടിയൂര്‍ക്കാവും കോന്നിയും കൊച്ചിയും പാലയും ജയിക്കാന്‍ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനാണ് സിപിഎം നീക്കം. ഇതിനിടെയാണ് പുതിയ വിവാദം.

രൂക്ഷമായ വിമര്‍ശനമാണ് സഭ ഉന്നയിക്കുന്നത്. ക്രിസ്ത്യന്‍ ന്യൂനപക്ഷം ഇലക്ഷനില്‍ ഒപ്പം നിന്നില്ല എന്ന മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ വിലയിരുത്തലാണോ കാര്‍ട്ടൂണ്‍ പുരസ്‌കാര പ്രഖ്യാപനത്തിന്റെ പിന്നിലുള്ള പ്രചോദനം എന്നു സംശയിക്കുന്നു. ബിഷപ് ഫ്രാങ്കോയുടെ പേരുപറഞ്ഞു ക്രൈസ്തവ വിശ്വാസ പ്രതീകമായ നല്ല ഇടയന്റെ പ്രതീകത്തെയാണ് കുരിശിനുപകരം അപമാനകരമായ ചിഹ്നം വരച്ചു അവഹേളിച്ചിരിക്കുന്നത്. ഈ വികല ചിത്രത്തിനാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരിക്കുന്നത്. പുരസ്‌കാരം പിന്‍വലിച്ചു, ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗിച്ചതിനു പൊതുസമൂഹത്തോടും, മത പ്രതീകത്തെ അപമാനിച്ചതിന് ക്രിസ്തീയ സമൂഹത്തോടും മാപ്പുപറയാന്‍ കേരള ലളിതകലാ അക്കാദമി ഭാരവാഹികള്‍ തയ്യാറാകണം. ഇതാണോ ഇടതു സര്‍ക്കാരിന്റെ ന്യൂനപക്ഷ സംരക്ഷണവും മതേതരത്വവും എന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി വ്യക്തമാക്കണം-കെ സി ബി സി വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പറയുന്നു. വിശ്വാസം രക്ഷതി എന്ന പേരിലെ കാര്‍ട്ടൂണാണ് സഭയെ ചൊടിപ്പിക്കുന്നത്. എന്നാല്‍ ഇത് വെറുമൊരു ആവിഷ്‌കാര സ്വാതന്ത്രമാണെന്നാണ് കലാകാരന്മാരുടെ മറുവാദം.

കേരള ലളിതകലാ അക്കാഡമിയുടെ ഫോട്ടോഗ്രഫി, കാര്‍ട്ടൂണ്‍ പുരസ്‌കാരങ്ങള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. മുഹമ്മദ് സാഫി (ഫോട്ടോഗ്രഫി), കെ.കെ. സുഭാഷ് (കാര്‍ട്ടൂണ്‍), അനൂപ് കൃഷ്ണ, ലിഷോയ് നാരായണന്‍ (ഫോട്ടോഗ്രഫി ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം), എ. സതീഷ് കുമാര്‍, മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ഉണ്ണിക്കൃഷ്ണന്‍ (കാര്‍ട്ടൂണ്‍ ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം) എന്നിവര്‍ക്കാണ് പുരസ്‌കാരം. ഇതില്‍ കെകെ സുഭാഷിന്റെ കാര്‍ട്ടൂണിന്റെ പേരിലാണ് വിവാദം. 135 ഫോട്ടോഗ്രാഫുകള്‍ സംസ്ഥാന പുരസ്‌കാര പരിഗണനയ്ക്കായി ലഭിച്ചു.ഡോ. ദീപക് ജോണ്‍ മാത്യു, ഹരിഹരന്‍ സുബ്രഹ്മണ്യന്‍, സക്കറിയ പൊന്‍കുന്നം എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനും പുരസ്‌കാരത്തിനുമായി 29 അപേക്ഷകളാണ് ലഭിച്ചത്. പ്രാഥമിക മൂല്യനിര്‍ണയത്തില്‍ സംസ്ഥാന പ്രദര്‍ശനത്തിന് 22 പേരുടെ സൃഷ്ടികളും തിരഞ്ഞെടുത്തു. പി.വി. കൃഷ്ണന്‍, സുകുമാര്‍, മധു ഓമല്ലൂര്‍ എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് ചെയര്‍മാന്‍ നേമം പുഷ്പരാജും സെക്രട്ടറി പൊന്ന്യം ചന്ദ്രനും അറിയിച്ചു. ഈ അവാര്‍ഡ് പ്രഖ്യാപനമാണ് വിവാദങ്ങള്‍ക്ക് ഇട നല്‍കുന്നത്.

സുഭാഷിന്റെ കാര്‍ട്ടൂണ്‍ സ്ത്രീ പീഡകര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കുമുള്ള നിശത വിമര്‍ശനമാണ്. പൂവന്‍ കോഴിക്ക് ഫ്രാങ്കോയുടെ മുഖം. കൈയില്‍ മെത്രാന്‍ സ്ഥാനീയ ചിഹ്നവും. കോഴിയുടെ നില്‍പ്പ് പൊലീസിന്റെ തൊപ്പിക്ക് മുകളിലും. തൊപ്പി പിടിക്കുന്നത് പിസി ജോര്‍ജ്ജും ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിയും. ഇതാണ് കാര്‍ട്ടൂണ്‍ ചര്‍ച്ചയാക്കുന്ന വിമര്‍ശനം. ജലന്തര്‍ ബിഷപ്പായ ഫ്രാങ്കോയെ പീഡനത്തില്‍ നിന്ന് രക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചുവെന്ന വിമര്‍ശനമാണ് ഇതിലുള്ളത്. പിസി ജോര്‍ജ് ഫ്രാങ്കോയെ പിന്തുണച്ചതും ചര്‍ച്ചയാക്കുന്നു. ഈ കാര്‍ട്ടൂണിലെ ഷഡ്ഡിയുടെ ചിത്രമാണ് സ്ഥാനീയ ചിഹ്നത്തിന് പകരമുള്ളതെന്ന് എടുത്തുകാട്ടിയാണ് ക്രൈസ്തവ സഭകള്‍ വിശ്വാസ വികാരം ആളിക്കത്തിക്കുന്നത്.

ഫെയ്സ് ബുക്കിലും മറ്റും കാര്‍ട്ടൂണിസ്റ്റിന്റെ ചിത്രം സഹിതം ഈ കാര്‍ട്ടൂണ്‍ പ്രചരിപ്പിക്കുന്നു. ക്രൈസ്തവ സഭയെ അവഹേളിച്ചതിനുള്ള സമ്മാനമാണോ എന്ന് തോന്നി പോകുന്നു ഈ കാര്‍ട്ടൂണും പുരസ്‌കാര വാര്‍ത്തയും എന്നാണ് ഉയര്‍ത്തുന്ന വാദം. ആവിഷ്‌കാര സ്വാതന്ത്ര്യം ഒരു വിഭാഗത്തിന്റെ ആചാരങ്ങളെ അവഹേളിക്കലാകരുത്. പ്രതിഷേധം... എന്ന തരത്തിലേക്കാണ് ചര്‍ച്ച ഉയര്‍ത്തുന്നത്. സീറോ മലബാര്‍ സഭയുടെ ഫെയ്സ് ബുക്ക് പേജില്‍ അടക്കം ഇത് ചര്‍ച്ചയാക്കുന്നുണ്ട് കത്തോലിക്കാ നേതൃത്വം. ചെങ്ങളം സ്വദേശിയായ സുഭാഷ് പുരസ്‌കാരത്തിനായി വരച്ച് നല്‍കിയതാണ് ഈ കാര്‍ട്ടൂണ്‍. ഇതാണ് വിവാദങ്ങളിലേക്ക് വഴുതി വീഴുന്നത്.

സഭയുടെ ശത്രുക്കള്‍ പുകമറ സൃഷ്ടിച്ചുകൊണ്ട് സഭയെ താറടിക്കാനും വിശ്വാസത്തെ ബലഹീനപ്പെടുത്താനും നടത്തുന്ന ശ്രമങ്ങളുടെ ഇരയാണ് താനെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോഴും പറയുന്നു. ഇതിനെയാണ് കേരളത്തിലെ കത്തോലിക്കാ സഭകള്‍ പരോക്ഷമായി പിന്തുണയ്ക്കുന്നത്. പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ മാനസികമായി തളര്‍ത്തുകയാണ് ചെയ്യുന്നത്. സാക്ഷി പറയാനൊരുങ്ങിയവരെ സമ്മര്‍ദ്ദം ചെലുത്താനും ശ്രമിച്ചു. സഭയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഷെക്കീന ചാനലിനോട് സംസാരിക്കുമ്പോഴായിരുന്നു കന്യാസ്ത്രീ പീഡനക്കേസില്‍ താന്‍ നിരപരാധിയാണെന്ന വാദം വീണ്ടും ബിഷപ്പ് ഫ്രാങ്കോ ഉയര്‍ത്തിയത്. കന്യാസ്ത്രീ പീഡനക്കേസില്‍ കുറ്റപത്രം സ്വീകരിക്കാന്‍ എത്തിയപ്പോഴായിരുന്നു ഫ്രാങ്കോയുടെ ഈ പ്രതികരണം. എങ്ങനേയും ഫ്രാങ്കോയെ രക്ഷിച്ചെടുക്കാനാണ് നീക്കം. ഇതിനെതിരെ സഭയ്ക്കുള്ളില്‍ പ്രതിഷേധിക്കുന്നവരും ഉണ്ട്. എങ്കിലും അവരുടെ ശബ്ദം ന്യൂനപക്ഷത്തിന്റേതാണ്. കാര്‍ട്ടൂണിനെതിരായ വികാരം ഉയര്‍ത്തുന്നതിലൂടെ ഫ്രാങ്കോ നിരപരാധിയാണെന്ന് കൂടി പറയാതെ പറയുകയാണ് കെസിബിസി വക്താവ്.

പാല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ പോകുന്നതിനു മുമ്പായി ഭരണങ്ങാനം പള്ളിയിലെത്തി അല്‍ഫോന്‍സാമ്മയുടെ കബിറത്തില്‍ മൊഴിടയങ്ങിയ ഡയറിവച്ച് പ്രാര്‍ത്ഥിച്ചിരുന്നു ബിഷപ്പ് ഫ്രാങ്കോ. ഈ സമയം നിരവധി പേര്‍ പീഡനക്കേസിലെ പ്രതിയായ ബിഷപ്പിനെ കാണാനും പിന്തുണയര്‍പ്പിക്കാനുമായി ഇവിടെ എത്തിയിരുന്നു. സഭയെ ക്ഷീണിപ്പിക്കാനും ബലഹീനപ്പെടുത്താനും ഉള്ള ശ്രമങ്ങള്‍ പലതരത്തില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ആ വലിയ ശ്രമത്തിന്റെ ഭാഗമാണ് കന്യാസ്ത്രീ പീഡനക്കേസ് എന്നുമാണ് ബിഷപ്പ് ഫ്രാങ്കോയുടെ വാദം. താനിപ്പോള്‍ നടത്തുന്നത് സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണെന്നും രാജ്യത്തെ നീതിന്യായ വ്യവസ്ഥയോട് സഹകരിച്ചുകൊണ്ട് സത്യം പുറത്തുകൊണ്ടുവരുമെന്നും ബിഷപ്പ് പറയുന്നു. ഇതിനായി ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കണമെന്നും തനിക്കായി പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെടുന്നു.

കോടതിയില്‍ ഹാജരായ ബിഷപ്പ് ഫ്രാങ്കോയ്ക്ക് കുറ്റപത്രവും അനുബന്ധ രേഖകളും കോടതി കൈമാറിയിട്ടുണ്ട്. തൃശൂരില്‍ നിന്നുള്ള മൂന്നു അഭിഭാഷകരും ജലന്ധറില്‍ നിന്നുള്്‌ള 25 ഓളം പുരോഹിതന്മാരും ബിഷപ്പിനൊപ്പം കോടതിയില്‍ എത്തിയിരുന്നു. ബിഷപ്പിനു വേണ്ടി പ്രാര്‍ത്ഥനകളും സംഘടിപ്പിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category