1 GBP = 87.20 INR                       

BREAKING NEWS

40,000 വര്‍ഷം പഴക്കമുള്ള ചെന്നായുടെ തല ഒരു കുഴപ്പവുമില്ലാത്ത നിലയില്‍ കണ്ടെത്തി; ഇപ്പോഴത്തെ ചെന്നായകളെക്കാള്‍ ഇരട്ടി വലുപ്പം കണ്ട് കൗതുകം കൂറി ശാസ്ത്രലോകം; ഐസ് ഏജിന്റെ രഹസ്യം തുറക്കാനുള്ള താക്കോലെന്ന് കരുതി ചരിത്രകാരന്മാര്‍

Britishmalayali
kz´wteJI³

ലിയ തലയും രൂപവുമുള്ള ജീവികളെ നാം അധികവും കണ്ടിരിക്കുക ഐസ് ഏജ് സിനിമകളിലാവും. എന്നാല്‍, ആ കാഴ്ചകള്‍ സത്യമാണെന്ന് തെളിയിക്കുകയാണ് സൈബീരിയയിലെ മഞ്ഞുമലകളില്‍നിന്ന് ലഭിച്ച ചെന്നായുടെ തല. 40,000 വര്‍ഷമെങ്കിലും പഴക്കമുള്ള ഈ തല യാതൊരു കേടുപാടുമില്ലാതെ മഞ്ഞിലുറഞ്ഞുകിടക്കുകയായിരുന്നു. ഇപ്പോഴത്തെ ചെന്നായകളുടേതിനെക്കാള്‍ ഇരട്ടിയെങ്കിലും വലുപ്പമുള്ളതാണ് സൈബീരിയയിലെ യാക്കൂട്ടിയയില്‍നിന്ന് ലഭിച്ച തല.

16 ഇഞ്ച് നീളമാണ് ഈ തലയ്ക്കുള്ളത്. തലച്ചോര്‍ പോലും കേടുകൂടാതെയിരിക്കുന്നുവെന്നത് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. ഒമ്പതുമുതല്‍ 11 ഇഞ്ചുവരെയാണ് ഇപ്പോഴത്തെ ചെന്നായകളുടെ തലയുടെ നീളം. 2018-ലെ ഒരു വേനല്‍ ദിനത്തില്‍ നാട്ടുകാരനായ പാവേല്‍ എഫിമോവാണ് കൂറ്റന്‍ ചെന്നായത്തല കണ്ടെത്തിയത്. ടിറേഖാത്ത് നദിക്കരയില്‍ ചെന്നായത്തല കണ്ടെത്തിയ കാര്യം ഇപ്പോള്‍ മാത്രമാണ് പുറത്തുവിട്ടിട്ടുള്ളതെന്ന് മാത്രം.
 
തല ഛേദിക്കപ്പെട്ട നിലയിലാണുള്ളത്. എങ്ങനെയാണ് തല ഛേദിക്കപ്പെട്ടതെന്നതിന്റെ സൂചനകളൊന്നുമില്ല. ചിലപ്പോള്‍ അന്നത്തെ വേട്ടക്കാരന് സമ്മാനമായി നല്‍കിയതാകാം ഈ തലയെന്നും കരുതുന്നു. ഈ മേഖലയില്‍ മനുഷ്യര്‍ താമസത്തിനായി എത്തിയിട്ട് 32,500 വര്‍ഷം മാത്രമേ ആയിട്ടൂള്ളൂ. അതിനും എണ്ണായിരം വര്‍ഷം മുമ്പ് ഇവിടെ വേട്ടയ്‌ക്കെത്തിയിരിക്കാന്‍ സാധ്യതയുണ്ടോ എന്ന കാര്യവും ശാസ്ത്രലോകം കൗതുകത്തോടെ പരതുകയാണിപ്പോള്‍.

പൂര്‍ണവളര്‍ച്ചയെത്തിയ പ്ലെസ്റ്റോസെന്‍ ചെന്നായയുടെ തല ഇത്തരത്തില്‍ കേടുപാടുകളില്ലാതെ കണ്ടെത്തുന്നത് ആദ്യമായാണെന്ന് റഷ്യന്‍ ശാസ്ത്രകാരന്‍ ഡോ. ആല്‍ബര്‍ട്ട് പ്രോട്ടോപ്പോവ് പറഞ്ഞു. ഇത് സുപ്രധാനമായ കണ്ടെത്തലാണ്. ഇപ്പോഴത്തെ തരം ചെന്നായകളുമായി താരതമ്യം ചെയ്ത് ഇവയുടെ പിറവിയും ഇപ്പോഴത്തെ രീതിയിലേക്ക് എത്തിയതുമൊക്കെ കണ്ടെത്താനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മാമത്തിനെപ്പോലെ വലിയ ദൃംഷ്ടയുള്ളതാണ് ഈ ചെന്നായയ്ക്ക്. സൈബീരിയന്‍ ചെന്നായകളുടെ വര്‍ഗത്തില്‍പ്പെട്ടതാണ് ഇതെന്നും കരുതുന്നു.

തലയില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഡിഎന്‍എ സ്വീഡിഷ് മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ ശാസ്ത്രകാരന്മാര്‍ പരിശോധിക്കുംമെന്ന് സൈബീരിയന്‍ ടൈംസ് വ്യക്തമാക്കി. ടോക്യോയില്‍ നടന്ന പ്രദര്‍ശനത്തിനിടെയാണ് ചെന്നായത്തല കിട്ടിയ കാര്യം ശാസ്ത്രകാരന്മാര്‍ പ്രഖ്യാപിച്ചത്. നേരത്തെ മേഖലയില്‍നിന്ന് സിംഹക്കുട്ടിയുടെ ശരീരം കണ്ടെത്തിയിരുന്നു. സ്പാര്‍ട്ടക്ക് എന്നാണ് ഇതിന് പേരിട്ടിരുന്നത്. ഇവ രണ്ടും ഒരുമിച്ചാണ് ടോക്യോയിലെ പ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിച്ചത്.

ചെന്നായയുടെയും സിംഹക്കുട്ടിയുടെയും പേശികള്‍ക്കും അവയവങ്ങള്‍ക്കും തലച്ചോറിനും യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്ന് ടോക്യോയിലെ ജിക്കേയ് സ്‌കൂള്‍ ഓഫ് മെഡിസിന്‍ സര്‍വകലാശാലയിലെ പാലിയന്റോളജി പ്രൊഫസ്സര്‍ നവോക്കി സുസൂക്കി പറഞ്ഞു. ചെന്നായത്തലയും സിംഹക്കുട്ടിയുടെ ശരീരവും സി.ടി സ്‌കാനിങ്ങിന് വിധേയമാക്കിത് നവോക്കിയാണ്. ശാരീരിക ശേഷിയും മറ്റ് വിശദാംശങ്ങളും ഇപ്പോഴത്തെ ചെന്നായകളുമായും സിംഹങ്ങളുമായും താരതമ്യം ചെയ്ത് കണ്ടെത്താനാകുമെന്നും അവര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category