1 GBP = 92.20 INR                       

BREAKING NEWS

എം20യുടെ പല ഭാഗങ്ങളും വെള്ളത്തിലായി; അപകടത്തെത്തുടര്‍ന്ന് എം25 പലതവണ അടച്ചു; എല്ലാ റോഡുകളിലും ബ്ലോക്ക്; ട്രെയിനുകള്‍ വൈകുന്നു; ഇന്നലെ ഒരു ദിവസം പെയ്തത് രണ്ടുമാസത്തെ മഴ; രണ്ടുമാസം തുടര്‍ച്ചയായി മഴ പെയ്യും

Britishmalayali
kz´wteJI³

കാലാവസ്ഥയുടെ രൂപത്തില്‍ പ്രകൃതിയൊരുക്കുന്ന പരീക്ഷണങ്ങളില്‍ അടിക്കടി കുടുങ്ങുകയാണ് ബ്രിട്ടീഷുകാര്‍. രണ്ടുമാസംകൊണ്ട് പെയ്യേണ്ടത്ര മഴ ഒറ്റയടിക്ക് ഒരുദിവസം കൊണ്ട് പെയ്തപ്പോള്‍ ഇംഗ്ലണ്ടില്‍ പലയിടങ്ങളും വെള്ളത്തിനടിയിലായി. റോഡുകളപ്പാടെ വെള്ളത്തിനടിയിലായതോടെ ഗതാഗതം നിലയ്ക്കുകയും ലക്ഷക്കണക്കിനുപേര്‍ പെരുവഴിയിലാവുകയും ചെയ്തു. ട്രെയിനുകള്‍ വൈകുകകൂടി ചെയ്തതോടെ പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിച്ചു. കൂടുതല്‍ മഴ തുടര്‍ന്നുള്ള ദിവസങ്ങളിലും പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഇന്നലെ മാത്രം ചിലയിടങ്ങളില്‍ 100 മില്ലീമീറ്ററിലേറെ മഴ ലഭിച്ചുവെന്ന് കാലാവസ്ഥാ നിരീകഷണ കേന്ദ്രം വ്യക്തമാക്കി. രണ്ടുമാസംകൊണ്ട് പെയ്യേണ്ട മഴയുടെ കണക്കാണിത്. കെന്റിലെ ഹാം ഹില്ലിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. 104 മില്ലി മീറ്റര്‍. കെന്റിലെതന്നെ എയ്ന്‍സ്ഫഡില്‍ 3.5 മില്ലീമീറ്റര്‍ മഴയും ലഭിച്ചു. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെ വാഹനവുമായി സഞ്ചരിക്കരുതെന്ന് കെന്റിലെയും മിഡ്‌ലാന്‍ഡ്‌സിലെയും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നും നാളെയുമൊക്കെ കനത്തമഴയുണ്ടായേക്കുമെന്നാണ് പ്രവചനം.

കെന്റില്‍ ലോറി നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടതോടെ എം25-ലൂടെയുള്ള ഗതാഗതം കുറേനേരത്തേക്ക് അധികൃതര്‍ക്ക് നിയന്ത്രിക്കേണ്ടിവന്നു.രാവിലെ ആറുമണിയോടെ ഗതാഗതം പുനരാരംഭിച്ചെങ്കിലും വെള്ളക്കെട്ടുള്ളതിനാല്‍ പലയിടത്തും തടസ്സങ്ങള്‍ നേരിടുന്നുണ്ട്. എം25-ലെ ഇരുവശത്തേക്കുള്ള ഗതാഗതം രണ്ടും മൂന്നും ജങ്ഷനുകള്‍ക്കിടെ നിയന്ത്രിച്ചതോടെ, ഇതുവഴിയുള്ള വണ്ടിയോട്ടം പൂര്‍ണമായും നിലച്ചു. ഒരടിയിലേറെ ഉയരത്തില്‍ വെള്ളം ഉയര്‍ന്നതോടെ, പലയിടത്തും ഗതാഗതം അസാധ്യമാവുകയും ചെയ്തു. മുന്നോട്ടുപോകാനാകാത്ത രീതിയില്‍ നിര്‍ത്തിയിട്ട ഒട്ടേറെ കാറുകള്‍ എം200-യയില്‍ കാണാമായിരുന്നു.

ട്രെയിന്‍ യാത്രക്കാരും സമാനമായ വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. സൗത്ത്ഈസ്‌റ്റേണ്‍, സതേണ്‍, തെയിംസ്‌ലിങ്ക് റൂട്ടുകളില്‍ തീവണ്ടികള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. സതണ്‍, തെയിംസ്‌ലിങ്ക് റൂട്ടുകളിലൂടെയുള്ള യാതക്കാരോട് കഴിയുമെങ്കില്‍ യാത്ര ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഇന്ന് കൂടുതല്‍ മഴ പെയ്യാനിടയുള്ളത് ഇംഗ്ലണ്ടിന്റെ നോര്‍ത്ത് ഈസ്റ്റ് ഭാഗങ്ങളിലും മിഡ്‌ലാന്‍ഡ്‌സിലുമാണ്. ചില സ്ഥലങ്ങളില്‍ 60 മില്ലീമീറ്റര്‍വരെ മഴ പെയ്യുമെന്നാണ് പ്രവചനം.

സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ മൂന്നിടത്ത് വെള്ളപ്പൊക്ക സാ്ധ്യതയുള്ളതിനാല്‍, പരിസ്ഥിതി വകുപ്പ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. സൗത്ത് ലണ്ടനിലെ മോര്‍ഡനില്‍ വാന്‍ഡില്‍ നദിയും ബെര്‍ക്ക്ഷയറിലെ വോക്കിങ്ങാമില്‍ എം ബ്രൂക്കിലും സൗത്ത് ഈസ്റ്റ് ലണ്ടലിനെ ബ്രോംലിയില്‍ റാവന്‍സ്‌ബോണിലും വെള്ളപ്പൊക്കമുണ്ടാകാമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയെത്തുടര്‍ന്നാണ് നദികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളതെന്നും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാലും ജനങ്ങള്‍ ആവശ്യമായ കരുതലെടുക്കണമെന്ന് പരിസ്ഥിതി വകുപ്പ് മു്ന്നറിയിപ്പ് നല്‍കി.

ഇംഗ്ലണ്ടിലാകെ 31 ഇടത്താണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. നിലവില്‍ ഗതാഗത തടസ്സമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും എം25-ലൂടെയുള്ള ഗതാഗതം താറുമാറാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ സൂചിപ്പിക്കുന്നു. കെന്റിനും സറേയ്ക്കുമിടയില്‍ കനത്ത മഴ തുടരുന്നതിനാലാണിത്. സതേണ്‍#, സൗത്ത്ഈസ്റ്റേണ്‍, തെയിംസ്‌ലിങ്ക് റൂട്ടുകളില്‍ റെയില്‍ ഗതാഗതവും പൂര്‍ണസജ്ജമായിട്ടില്ല. വെള്ളപ്പൊക്കത്തിലൂടെ വാഹനമോടിച്ച് അപകടം വരുത്തിവെക്കരുതെന്ന മുന്നറിയിപ്പ് വൂസ്റ്റര്‍ഷയര്‍, ഹെര്‍ഫഡ്, ഷ്രോപ്ഷയര്‍ എന്നീ മേഖലകള്‍ നിയന്ത്രിക്കുന്ന വെസ്റ്റ് മെഴ്‌സിയ പോലീസ് നല്‍കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category