1 GBP = 93.60 INR                       

BREAKING NEWS

നിങ്ങളുപയോഗിക്കുന്നത് വേള്‍പൂളിന്റെ ടംബിള്‍ ഡ്രയറാണോ? എങ്കില്‍ ഉടന്‍ വാങ്ങിയത് കൊണ്ടുപോയി തിരിച്ചുകൊടുക്കുക; അല്ലെങ്കില്‍ നിങ്ങളുടെ വീട് തീപിടിച്ച് ചാമ്പലാകും

Britishmalayali
kz´wteJI³

വേള്‍പൂളിന്റെ ടംബിള്‍ ഡ്രയറുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ കരുതലെടുക്കുക.അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍, ടംബിള്‍ ഡ്രയറുകളില്‍ പാതിയും തിരിച്ചുവിളിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. അഞ്ചുലക്ഷത്തോളം എണ്ണമാണ് ഇത്തരത്തില്‍ തിരിച്ചുവിളിക്കുകയെന്നാണ് സൂചന. അഗ്നി സുരക്ഷാ പരിശോധനയില്‍ പരാജയപ്പെട്ടതിനാല്‍, ടംബിള്‍ ഡ്രയറുകള്‍ തിരിച്ചുവിളിക്കുകയാണെന്ന കാര്യം കമ്പനിയെ അറിയിച്ചതായി വ്യവസായ മന്ത്രി കെല്ലി ടോള്‍ഹഴ്‌സ്റ്റ് വ്യക്തമാക്കി.

ഉപഭോക്താക്കള്‍ പരാതിപ്പെട്ടിട്ടും അത് ഗൗരവത്തോടെ കമ്പനി പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം. വീടുകളില്‍ സുരക്ഷിതമല്ലാത്ത ഉപകരണം ഉയര്‍ത്തുന്ന ആശങ്കയ്‌ക്കൊപ്പം കമ്പനിയുടെ മുഖം തിരിക്കലും കൂടിയായതോടെ, ഉപഭോക്താക്കള്‍ നിരാശയിലാണെന്ന പരാതി ഉന്നയിച്ചത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമായ ആന്‍ഡ്രൂ ഗ്രിഫിത്‌സാണ്. ഇതേത്തുടര്‍ന്നാണ് വ്യവസായ വകുപ്പ് പ്രശ്‌നത്തിലിടപെട്ടതും ഉത്പന്നം തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചതും.

വേള്‍പൂളിന്റെ ടംബിള്‍ ഡ്രയറുകളില്‍ അഞ്ചുലക്ഷത്തോളം എണ്ണത്തിന് നിര്‍മാണത്തില്‍ പിഴവ് സംബന്ധിച്ചിട്ടുണ്ടെന്നും അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ഇക്കൊല്ലമാദ്യമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2004-നുശേഷം ഈ ഉപകരണം ഉപയോഗിച്ച 750 വീടുകളില്‍ അഗ്നിബാധയുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടിണ്ട്. ഒട്ടേറെ കുടുംബങ്ങള്‍ ഉപകരണം വീടിന് പുറത്തുപേക്ഷിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഉത്പന്നം തിരിച്ചുവിളിക്കാനുള്ള നിര്‍ദേശം കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയത്.

കുട്ടികളെയുമെടുത്ത് വീട്ടില്‍നിന്ന് ഇറങ്ങിയോടേണ്ടിവന്ന ജെന്നി സ്പര്‍ എന്ന വീട്ടമ്മയടക്കമുള്ളവരുടെ പരാതിയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഹാംഷയറിലെ വീട്ടില്‍ ്ഡ്രയര്‍ ഉപയോഗിക്കുന്നതിനിടെയാണ് തീപിടിച്ചത്. ഉത്പന്നത്തിന് തീപിടിച്ച വിവരം മറ്റാരോടും പറയാതിരിക്കാന്‍ കമ്പനി ഇവര്‍ക്ക് 11,000 പൗണ്ട് നല്‍കാമെന്ന കരാറിലെത്തിയിരുന്നു. മാധ്യമങ്ങളോടും സോഷ്യല്‍ മീഡിയയിലൂടെയും വിവരം പുറത്തുവിടില്ലെന്ന കരാറാണ് കമ്പനി ഇവരുമായി ഉണ്ടാക്കിയത്.

പണം നല്‍കി വിവരം പുറത്തുവിടാതിരിക്കാന്‍ നിര്‍ബന്ധിക്കുന്നത് അസഹനീയമാണെന്ന് ജെന്നി പറഞ്ഞു. എന്നാല്‍, ഉത്പന്നത്തിന്റെ നഷ്ടം ലഭിക്കാന്‍ വേറെ മാര്‍ഗമില്ലാത്തതിനാല്‍ തനിക്ക് കരാറൊപ്പിടേണ്ടിവന്നുവെന്നും അവര്‍ പറഞ്ഞു. 2018 സെപ്റ്റംബറില്‍ സ്‌കൂളില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ വീട്ടിനുള്ളില്‍ കരിഞ്ഞമണം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഡ്രയര്‍ കത്തിയ നിലയില്‍ കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന രണ്ടുമക്കളെയുമെടുത്ത് ഇവര്‍ പുറത്തേക്കോടുകയായിരുന്നു. അഞ്ച് മിനിറ്റുകൂടി അഗ്നിബാധ കണ്ടെത്താതിരുന്നെങ്കില്‍ വീട് അപ്പാടെ കത്തിനശിക്കുമായിരുന്നുവെന്ന് അഗ്നി രക്ഷാസേന പറഞ്ഞതായി ജെന്നി സൂചിപ്പിച്ചു. 

ഉത്പന്നത്തില്‍ വേള്‍പൂള്‍ നടത്തിയ പരിഷ്‌കരണമാണ് തകരാറിന് കാരണമെന്ന് 2018 ഒക്ടോബര്‍ 30-ന് ഹോട്ട്‌പോയിന്റെ എന്‍ജിനിയേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രോഡക്ട് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഏപ്രിലില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലും ഉത്പന്നത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നു. ഇത് പാലിക്കാത്തതിനാലാണ് ഇപ്പോള്‍ ഉത്പന്നം തിരിച്ചുവിളിക്കുകയെന്ന കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category