1 GBP = 87.50 INR                       

BREAKING NEWS

എട്ടോ പത്തോ വര്‍ഷം കഴിഞ്ഞാല്‍ നമുക്ക് ഓഫീസിലേക്കുപോലും പറന്നുപോകാം; അടുത്തവര്‍ഷം ട്രയല്‍ റണ്‍ നടത്തുന്ന ഊബര്‍ എയര്‍ ടാക്‌സിയുടെ ദൃശ്യങ്ങള്‍ പുറത്ത്; നമ്മുടെ ലോകം അനുദിനം ചെറുതാവുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

ന്റര്‍നെറ്റും മൊബൈല്‍ ഫോണുമൊക്കെ വന്നതോടെ ലോകം വിരല്‍ത്തുമ്പിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ വികാസം ഓരോദിവസം ചെല്ലുന്തോറും ലോകത്തെ കൂടുതല്‍ കൂടുതല്‍ ചെറുതാക്കുന്നു. വിമാനയാത്രയെന്നത് സമ്പര്‍ക്കുമാത്രം അവകാശപ്പെടാവുന്ന ആഡംബരമായിരുന്നു പണ്ട്. പിന്നീടത് സാധാരണക്കാരിലേക്കുമെത്തി. രാജ്യത്തെ ഓരോ നഗരങ്ങളിലും വിമാനത്താവളങ്ങള്‍ വളര്‍ന്നുവന്നതോടെ, വിമാനയാത്ര ആഡംബരവുമല്ലാതായി. ഇനി ടാക്‌സി വിമാനങ്ങളുടെ കാലമാണ്. 

ചെറിയ ദൂരത്തേക്കുപോലും പറന്നുപോകാവുന്ന ടാക്‌സി സര്‍വീസുമായി രംഗത്തുവരികയാണ് ഊബര്‍. അടുത്തവര്‍ഷം ട്രയല്‍ റണ്‍ നടത്താനൊരുങ്ങുന്ന ഊബര്‍ ടാക്‌സിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, ലോകം കൗതുകത്തോടെയാണ് അത് വീക്ഷിക്കുന്നത്. ഊബര്‍ എയര്‍ എന്ന് പേരിട്ടിട്ടുള്ള ടാക്‌സി സര്‍വീസ് നാലുപേര്‍ക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനങ്ങളാണ് രംഗത്തിറക്കുന്നത്. നേരത്തെ ടാക്‌സി വിമാനങ്ങളുടെ ഡിസൈനുകള്‍ ഊബര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ അതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

അടുത്തവര്‍ഷം ട്രയല്‍ റണ്‍ നടക്കുമെങ്കിലും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഇത് 2023 മുതല്‍ക്കുമാത്രമേ സജ്ജമാകൂവെന്ന് ഊബര്‍ അറിയിച്ചു. ഊബര്‍ എയര്‍ ടാക്‌സിയില്‍ സഞ്ചരിക്കുന്നതിന് എത്ര തുകയാകുമെന്ന് ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, സാധാരമ ഹെലിക്കോപ്ടര്‍ യാത്രയെക്കാള്‍ കുറവായിരിക്കും ഇതെന്ന് കമ്പനി വ്യക്തമാക്കി. ഹെലിപ്പാഡിന്റെ പോലും ആവശ്യമില്ലാതെ, ഇഷ്ടമുള്ളയിടത്ത് നിര്‍ത്താവുന്ന തരത്തിലുള്ള സംവിധാനമാണ് ഊബര്‍ ടാക്‌സിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. 

ഊബര്‍ എയര്‍ ടാക്‌സിയുടെ ആദ്യ സര്‍വീസുകള്‍ തുടങ്ങുക ഡാലസിലും ടെക്‌സസിലും ലോസെയ്ഞ്ചല്‍സിലുമായിരിക്കുമെന്നാണ് കരുതുന്നത്. ഭാവിയില്‍ മറ്റ് പ്രധാന നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. വന്‍കിട നഗരങ്ങളില്‍ ജനപ്രിയമായ ശേഷമായിരിക്കും ലോകത്ത് മറ്റുള്ള സ്ഥലങ്ങളില്‍ ഇത് വ്യാപിപ്പിക്കുക. വാഷിങ്ടണില്‍ ആരംഭിച്ച ഊബര്‍ എലിവേറ്റ് ടാക്‌സി കോണ്‍ഫറന്‍സിലാണ് ഊബര്‍ ടാക്‌സിയുടെ ആദ്യ ദൃശ്യങ്ങള്‍ ഊബര്‍ പുറത്തുവിട്ടത്. 

സാധാരണ ഹെലിക്കോപ്ടറിന് സമാനമാണ് കെട്ടിലും മട്ടിലും ഊബര്‍ എയര്‍ ടാക്‌സിയും. ഫ്രഞ്ച് എയറോസ്‌പേസ് കമ്പനി സഫ്രാനാണ് ഊബര്‍ ടാക്‌സിയുടെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തത്. വിമാനങ്ങളിലേതിന് സമാനമായി കപ് ഹോള്‍ഡറുകള്‍, സ്‌ക്രീനുകള്‍, ചാര്‍ജറുകള്‍, സീറ്റ്ബാക്ക് പോക്കറ്റുകള്‍ എന്നിവ ഊബര്‍ ടാക്‌സിയിലുമുണ്ടാകും. വിമാനങ്ങള്‍ക്ക് നേരിടുന്ന കാലതാമസമില്ലാതെ പെട്ടെന്നുതന്നെ യാത്രക്കാരെ കൊണ്ടുപോകാനും ആവശ്യമുള്ള സ്ഥലത്ത് ഇറക്കാനും സഹായിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.

ഒരു തവണ പറക്കാനും ലാന്‍ഡ് ചെയ്യാനുമായി 20 മിനിറ്റ് സമയമാണ് ഊബര്‍ ടാക്‌സിക്ക് വേണ്ടത്. ചെറിയ യാത്രകള്‍ക്ക് സമയനഷ്ടം കൂടാതെ ഉപയോഗിക്കാന്‍ ഊബര്‍ ടാക്‌സി മികച്ച സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് സഫ്രാന്‍ വൈസ് പ്രസിഡന്റ് ഇയാന്‍ സ്‌കോളി പറഞ്ഞു. സംഘമായി യാത്ര ചെയ്യാനും ഒറ്റയ്‌ക്കൊറ്റയ്ക്ക് യാത്ര ചെയ്യാനും ഉചിതമായ രീതിയിലാണ് സീറ്റുകളുടെ ക്രമീകരണം. നാല് സീറ്റുകളും വിന്‍ഡോയോട് ചേര്‍ന്നായതിനാല്‍, തനിച്ച് കയറുന്നവര്‍ക്കും പുറംകാഴ്ചകള്‍ കണ്ടിരിക്കാനാകും.

ബാഗുകളും മറ്റും സൂക്ഷിക്കുന്നതിനായി പിന്‍ഭാഗത്ത് പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള ഷെല്‍ഫുണ്ട്. ചെറിയ ലഗേജുകള്‍ സൂക്ഷിക്കാനുള്ള സൗകര്യവുമുണ്ട്. ഇളംനീല നിറത്തിലുള്ള വെളിച്ചമാണ് പറന്നുയരുമ്പോള്‍ ഉള്ളിലുണ്ടാവുക. അല്ലാത്ത സമയത്ത് സാധാരണ വെളിച്ചവും. ചരിത്രത്തിലെ ആദ്യ എയര്‍ ടാക്‌സി സംവിധാനവുമായി രംഗത്തുവരാന്‍ സാധിച്ചതില്‍ അതിയായ അഭിമാനമുണ്ടെന്ന് ഊബര്‍ എലിവേറ്റ്‌സിന്റെ ഡിസൈന്‍ വിഭാഗം തലവന്‍ ജോണ്‍ ബദലമെന്റി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category