1 GBP = 94.40 INR                       

BREAKING NEWS

ഭര്‍ത്താവിന്റെ കുത്തുവാക്കുകള്‍ക്ക് മുന്നില്‍ ഇടനെഞ്ചുപൊട്ടി കരഞ്ഞ ഒരു വീട്ടമ്മ കൂടിയാണ് എലിസബത്ത് രാജ്ഞിയെന്നറിയാമോ? മക്കള്‍ക്ക് പേരിടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് ഇങ്ങനെ

Britishmalayali
kz´wteJI³

രാജ്യം ഭരിക്കുന്ന രാജ്ഞിയാണെങ്കിലും എലിസബത്തും ഒരു വീട്ടമ്മയാണ്. ഒരു കുടുംബത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന എല്ലാത്തരം കഷ്ടപ്പാടുകളും പിന്നിട്ടുവന്ന വീട്ടമ്മ. ഭര്‍ത്താവ് ഫിലിപ്പില്‍നിന്നും ചെറുപ്പകാലത്ത് അത്രത്തോളം അവഗണനയും മാനസിക പീഡനവും അവര്‍ നേരിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഇന്നലെ രാജ്ഞിക്കൊപ്പം 98-ാം പിറന്നാള്‍ ആഘോഷിച്ചെങ്കിലും ഫിലിപ്പ് രാജകുമാരന്‍ ഇപ്പോള്‍ ഭാര്യയുമായി അത്ര നല്ല സുഖത്തിലല്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇരുവരും വെവ്വേറെയാണ് താമസിക്കുന്നത്. ആഴ്ചകളോളം പരസ്പരം കാണാതിരിക്കുന്ന സാഹചര്യം പോലുമുണ്ടെന്ന് റോയല്‍ സെന്‍ട്രല്‍ എഡിറ്റര്‍ ചാര്‍ളി പ്രോക്ടര്‍ വെളിപ്പെടുത്തുന്നു.
ഫിലപ്പ് രാജകുമാരന്‍ രണ്ടുവര്‍ഷം മുമ്പ് രാജകീയ ചുമതലകളെല്ലാം ഒഴിഞ്ഞിരുന്നു. പിന്നീട് ബക്കിങ്ങാം കൊട്ടാരത്തില്‍ വല്ലപ്പോഴും മാത്രമാണ് അദ്ദേഹം തങ്ങാറുള്ളതെന്ന് ചാര്‍ളി പ്രോക്ടര്‍ പറയുന്നു. തന്റെ വീടെന്നതിനെക്കാള്‍ ജോലി സ്ഥലം പോലെയാണ് കൊട്ടാരത്തെ അദ്ദേഹം കാണുന്നതെന്നും ചാര്‍ളി പറയുന്നു. ആഴ്ചകളോളം പരസ്പരം കാണാതെയാണ് താമസമെങ്കിലും ഇരുവരും ദിവസവും ഒരുതവണയെങ്കിലും ഫോണില്‍ സംസാരിക്കാറുണ്ട്. 

72 വര്‍ഷമായി എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വിവാഹിതരായിട്ട്. ഇരുവരുടെയും ദാമ്പത്യത്തില്‍ ഇതുവരെ യാതൊരു അലോസരവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തന്റെ ശക്തിയും ധൈര്യവുമാണ് ഭര്‍ത്താവെന്നാണ് രാജ്ഞി പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുള്ളത്. എന്നാല്‍, തുടക്കകാലത്ത് അങ്ങനെയായിരുന്നില്ലെന്നാണ് പുതിയ വെളിപ്പടുത്തല്‍. ദാമ്പത്യത്തിന്റെ തുടക്കകാലത്തുണ്ടായ ഒരു തര്‍ക്കം ഇരുവരെയും വല്ലാതെ അകറ്റിയെന്നും രാജ്ഞി പൊട്ടിക്കരഞ്ഞുവെന്നും അടുത്തിടെ പുറത്തിറങ്ങിയ ജീവചരിത്രത്തില്‍ പറയുന്നു.

മക്കളുടെ പേരിടുന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. 1952-ലാണ് എലിസബത്തിന്റെ പിതാവ് ജോര്‍ജ് ആറാമന്‍ രാജാവ് സ്ഥാനമൊഴിഞ്ഞ് മകള്‍ക്ക് അധികാരം കൈമാറിയത്. എലിസബത്തിന്റെയും പ്രിന്‍സിന്റെയും മക്കളായ ചാള്‍സ് രാജകുമാരനും ആന്‍ രാജകുമാരിയും തന്റെ കുടുംബപ്പേരായ മൗണ്ട്ബാറ്റണ്‍ ഉപയോഗിക്കണമെന്ന നിലപാടിലായിരുന്നു അക്കാലത്ത് ഫിലിപ്പ് രാജകുമാരന്‍. എന്നാല്‍, ഇത് കൊട്ടാരത്തില്‍ സ്വീകരിക്കപ്പെട്ടിട്ടില്ല.

മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലും എലിസബത്തിന്റെ മുത്തശ്ശി ക്വീന്‍ മേരിയും അമ്മയുമൊക്കെ ചാള്‍സും ആനും രാജകുടുംബത്തിന്റെ പേരായ വിന്‍ഡ്‌സര്‍ എന്ന് പേരിനോട് ചേര്‍ക്കണമെന്ന് നിലപാടെടുത്തു. ഇതോടെ, എലിസബത്ത് മക്കള്‍ക്ക് വിന്‍ഡ്‌സര്‍ എന്ന് ചേര്‍ത്തു. ഇത് പ്രഖ്യാപിച്ചുകൊണ്ട് 1952 ഏപ്രില്‍ ഒമ്പതിന് എലിസബത്ത് രാജ്ഞിയെന്ന നിലയില്‍ ഉത്തരവിറക്കുകയും ചെയ്തു. ഇത് ഫിലി്പ്പിനെ വല്ലാതെ അലോസരപ്പെടുത്തി. സ്വന്തം മക്കള്‍ക്ക് തന്റെ പേര് നല്‍കാന്‍ ഭാഗ്യമില്ലാത്ത രാജ്യത്തെ ഏക വ്യക്തി താനായിരിരിക്കുമെന്ന് ഫിലിപ്പ് സുഹൃത്തുക്കളോട് പരിഭവം പറയുകയും ചെയ്തു.

1960-ല്‍ മൂന്നാമത്തെ കുട്ടി ആന്‍ഡ്രു രാജകുമാരനെ എലിസബത്ത് ഗര്‍ഭിണിയായിരുന്നപ്പോഴും ഇതേ പ്രശ്‌നം വീണ്ടും ഉയര്‍ന്നുവന്നു. തന്റെ പഴയ ഉത്തരവ് 1952 മുതല്‍ ഭര്‍ത്താവിനെ വല്ലാതെ അലോസരപ്പെടുത്തുന്നുവെന്നും അത് പുനപരിശോധിക്കണമെന്നും അന്നത്തെ പ്രധാനമന്ത്രി ഹാരോള്‍ഡ് മക്മില്ലനോട് രാജ്ഞി പറഞ്ഞതായി ബാദേല്‍ സ്മിത്ത് എഴുതിയ ജീവചരിത്രത്തില്‍ പറയുന്നു. ഭര്‍ത്താവിനെ സംതൃപ്തിപ്പെടുത്താന്‍ എന്തെങ്കിലും ചെയ്യണമെന്നതായിരുന്നു രാജ്ഞിയുടെ നിലപാട്. 

മക്കളുടെ പേരിനൊപ്പം കുടുംബപ്പേര് ചേര്‍ക്കാനായില്ലെന്നതിന്റെ പേരില്‍ എലിസബത്തിനോട് പ്രിന്‍സ് ക്രൂരമായാണ് പെരുമാറിയിരുന്നതെന്ന് ജീവചരിത്രം പറയുന്നു. സന്ദ്രിങ്ഘാമില്‍വെച്ച് ഒരു ഞായറാഴ്ചയാണ് ഹാരോള്‍ഡിനോട് രാജ്ഞി ഇക്കാര്യം പറയുന്നത്. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു അതെന്നും ജീവചരിത്രം പറയുന്നു. ഞെട്ടിപ്പോയ ഹാരോള്‍ഡ് മക്മില്ലന്‍ പ്രശ്‌നപരിഹാരത്തിനായി തന്റെ ഡപ്യൂട്ടിയായ റാബ് ബട്‌ലറെയും ചാന്‍സലര്‍ കില്‍മൂറിനെയും ചുമതലപ്പെടുത്തി.

ഇവരുടെ ഇടപെടലിനെത്തുടര്‍ന്ന് 1960 ഫെബ്രുവരി എട്ടിന് രാഞ്ജിയും ഫിലിപ്പും ഒത്തുതീര്‍പ്പിലെത്തി. തന്റെ അനന്തരാവകാശികള്‍ മൗണ്ട്ബാറ്റണ്‍-വിന്‍ഡ്‌സര്‍ എന്ന പേരാകും കുടുംബപ്പേരായി സ്വീകരിക്കുകയെന്ന് രാജ്ഞി പുതിയ ഉത്തരവിറക്കി. ഹിസ് ഓര്‍ ഹെര്‍ റോയല്‍ ഹൈനസ് എന്ന സ്ഥാനപ്പേര് അവരാരും ഉപയോഗിക്കുകയില്ലെന്നും ഇതില്‍ വ്യക്തമാക്കി. 1973 നവംബര്‍ 14-ന് ആന്‍ രാജകുമാരി വിവാഹ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പുവെക്കുമ്പോള്‍ ഈ കുടുംബപ്പേര് ആദ്യമായി ഉപയോഗിക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category