1 GBP = 97.00 INR                       

BREAKING NEWS

അപ്രതീക്ഷിതമായി അവര്‍ നൃത്തം തുടങ്ങി; ചുവടു വച്ച് കാണികളും; യുകെ മലയാളികളെ ഹരം കൊള്ളിച്ച് കൊണ്ട് ഒരു കിടിലം ഫ്‌ളാഷ് മോബ്

Britishmalayali
സാം തിരുവാതിലില്‍

ര്‍ക്കാപ്പുറത്തുണ്ടാവുന്ന ഇടിമുഴക്കത്തോടുകൂടിയ മഴ... അതങ്ങനെ ഒടുവില്‍ പെയ്തൊഴിയുമ്പോള്‍ അമ്പരപ്പും ആഹ്ളാദവും മനസില്‍ നിറഞ്ഞു നില്‍ക്കും. ഫ്‌ളാഷ് മോബ് അങ്ങനെയാണ്. പ്രതീക്ഷിച്ചിരിക്കാത്ത ഒരവസരത്തില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും കുറച്ചുപേര്‍ ഒത്തുചേര്‍ന്നവതരിപ്പിക്കുന്ന നൃത്തം. കാണികള്‍ക്ക് ഒരു മുന്നറിയിപ്പും ഇല്ലാതെ വളരെ പെട്ടന്ന് അവര്‍ക്ക് ഇടയില്‍ നിന്നു തന്നെ ഒരേ വേഷവിധാനവും ആയി എത്തി ആകര്‍ഷകമായ നിര്‍ത്ത ചുവടുകള്‍ താള മേളങ്ങള്‍ക്ക് ഒപ്പം വച്ചു കൊണ്ട് കാണികളുടെ ശ്രദ്ധ ആകര്‍ഷിക്കും. മിക്കപ്പോഴും ജനങ്ങള്‍ക്ക് ഇടയില്‍ പ്രചുര പ്രചാരം നേടിയ പാട്ടുകളുടെ ഫ്യൂഷന്‍ ആണ് ഇത്തരം നൃത്ത ചുവടുകള്‍ക്ക് അകമ്പടിയും ആകാറുണ്ട്. കാണികള്‍ നൃത്തച്ചുവടുകളില്‍ ലയിച്ച് ആസ്വാദ്യതയുടെ പരമ കോടിയില്‍ എത്തി നില്‍ക്കുമ്പോള്‍,പറയണ്ട സന്ദേശം പ്‌ളേ കാര്‍ഡായോ , ബാനറായോ ഒക്കെ എത്തിക്കുകയാണ് ചെയ്യാറുള്ളത്.
സാധരണയായി എന്തെങ്കിലും സദുദ്ദേശത്തോടെയാണ് ഫ്‌ളാഷ് മോബ് അവതരിപ്പിക്കപ്പെടാറുള്ളത്. പലതും ബോധവത്കരണ പരിപാടികളുടെ ഭാഗമായിട്ടായിരിക്കും ശ്രദ്ധ പിടിച്ച് പറ്റുന്നത്്.കഴിഞ്ഞ 'തലമുറയില്‍ തെരുവ് നാടകങ്ങള്‍ വഹിച്ച സാമൂഹ്യ ബോധവത്ക്കരണത്തിന്റെ റോള്‍ ഇപ്പോള്‍ ഫ്‌ളാഷ് മോബുകള്‍ ആണ് വഹിക്കുന്നത്. അത്തരത്തില്‍ ഒരു ഫ്‌ളാഷ് മോബ് കണ്ട ആവേശത്തിലാണ് യുകെ മലയാളി സമൂഹവും.

യു.കെയിലെ ഒരു പൊതുവേദിയില്‍ മലയാളികള്‍ക്കിടയില്‍ ആദ്യമായി ആണ് ഒരു കിടിലന്‍ ഫ്‌ളാഷ് മോബുമായി ഒരു സംഘം എത്തുന്നത് എന്ന് വേണം പറയാന്‍. അതും കായിക മത്സരവേദിയില്‍.യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ കായിക മേളയില്‍ ആണ് ഫ്രണ്ടസ് മലയാളി അസോസിയേഷന്‍ ഹാം ഷയര്‍ ഫ്‌ളാഷ് മോബുമായി എത്തിയത്. കായിക മത്സരം വീക്ഷിക്കാന്‍ എത്തിയവര്‍ക്ക് തികച്ചും അപ്രതീക്ഷിത വിരുന്നായി അത് മറുകയും ചെയ്യും. അത്ഭുതം കലര്‍ന്ന ചിരിയോടും കൈയ്യടിയോടും കാണികള്‍ അത് നെഞ്ചിലേറ്റിയത്.

ചടുല നൃത്ത ചുവടുമായി പതിനേഴ് അംഗ സംഘം ട്രാക്കില്‍ തിമര്‍ത്താടുമ്പോള്‍ കാണികള്‍ ഹര്‍ഷാരവം മുഴക്കി. കാണികള്‍ ആവേശത്തോടെ കണ്ടിരിക്കുമ്പോള്‍ തീവ്ര വാദത്തിനെതിരെ ശബ്ദമുയര്‍ത്തുക എന്ന സന്ദേശം ഏന്തിയ ബാനറുമായി സംഘം കാണികളുടെ മനസ് കീഴടക്കുക തന്നെ ചെയ്തു.

സൗത്ത് ആംപടണിലെ മികച്ച സ്‌പോര്‍ട്‌സ് ഗ്രൗണ്ടായ ത്രോണ്‍ ഹില്‍ സ്പോര്‍ട്‌സ് സെന്ററില്‍ നടത്തപെട്ട ഈ ഫ്‌ളാഷ് മോബില്‍ ആകര്‍ഷണീയ ചുവടുവയ്പ്പുമായി പതിനേഴ് കായിക താരങ്ങളായ കലാകാരന്മാരാണ് അണിനിരന്നത്. ഫിനു സെബാസ്റ്റ്യന്‍, ഷാലു ചാക്കോ, സെബാസ്റ്റിയന്‍ ഗ്രിഗറി, ടോണി ആന്റണി, രജീഷ് കുര്യന്‍, ദീപു ജോസഫ്, ജെയ്‌സണ്‍ ദേവസ്യ, ജോസ് ജോസഫ്, റെയ്‌നോള്‍ഡ് വര്‍ഗീസ്, ഡോണ്‍ അമ്പി, ബേസില്‍ ജോര്‍ജ്, ടെസി ദീപു, പൊന്നില ഷാലു, റിയ ജോബിന്‍, സിമി ബേസില്‍, നിത്യ ഡോന്‍, കീര്‍ത്തി ആരോമല്‍ എന്നിവരാണ് ഫ്‌ളാഷ് മോബില്‍ പങ്കെടുത്തത്.

സൗത്ത് ആംപ്റ്റണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ സര്‍ജിക്കല്‍ എച്ച് ഡി യു വില്‍ സ്റ്റാഫ് നേഴ്‌സായി ജോലി നോക്കുന്ന പൊന്നില ഷാലുവും, അതേ ഹോസ്പ്പിറ്റലില്‍ റിസേര്‍ച്ച് നേഴ്‌സ് സ്‌പെഷ്യലിസ്റ്റായ ടെസ്സി ദീപുവും ചേര്‍ന്ന് ആണ് ഈ ഫ്‌ളാഷ് മോബിന്റെ കോര്‍ഡിയോ ഗ്രാഫി നിര്‍വഹിച്ചത്.
ചുരുങ്ങിയ സമയം കൊണ്ട് ഇത്തരത്തിലുള്ള ഒരു വിസ്മയ കാഴച്ച ഒരുക്കിയ ഇവര്‍ മേളം മുഴക്കി എത്തിയ കാണികള്‍ക്ക് അത്ഭുത വിരുന്നൊരുക്കിയാണ് മടങ്ങിയത്. 'എന്താ എല്ലാരും മിഴിച്ചു നില്‍ക്കുന്നത്, ചുമ്മാ ഒരു നമ്പര്‍ ഇറക്കിയതല്ലേ, ഒന്നു വിരട്ടാന്‍, 'എന്നു പറഞ്ഞപ്പോള്‍ സത്യത്തില്‍ കാണികള്‍ ആദ്യം ഒന്നു വിരണ്ടെങ്കിലും 'ഇതും ഒരു പൂരം തന്നെ നമ്മള് നടത്തണ പൂരം 'എന്നു പറഞ്ഞവര്‍. ഈ ഫ്‌ളാഷ് മോബ് പൊടിപൂരം ആകും എന്ന് കാണികളും കരുതിയില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category