1 GBP = 92.00 INR                       

BREAKING NEWS

ടിക്കറ്റ് നിരക്ക് പേടിച്ചു നാട്ടിലേക്കുള്ള അവധി വേണ്ടെന്നു തീരുമാനിച്ചവര്‍ക്കു സന്തോഷം നല്‍കി എമിറെറ്റസിന്റെ ഫ്ളാഷ് വില്‍പ്പന; ഭാഗ്യശാലികള്‍ക്കു മൂന്നിലൊന്നു നിരക്ക് ലാഭിക്കാം; നിരക്ക് താഴുന്നത് ഓഗസ്റ്റ് 11 മുതലുള്ള തീയതികളില്‍; ഒരു കുടുംബത്തിന് ടിക്കറ്റു എടുക്കുമ്പോള്‍ ആയിരം പൗണ്ട് വരെ ലാഭിക്കാം

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: മഹാപ്രളയം ഉണ്ടായതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ അവധിക്കാലത്തു നാട്ടില്‍ എത്തി ബന്ധുമിത്രാദികളെ സന്ദര്‍ശിക്കാന്‍ കഴിയാതെ പോയവര്‍ ഇത്തവണ അവധിക്കായി കാത്തിരിക്കവെയാണ് ഇടിത്തീ പോലെ വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ യാത്ര റദ്ദാക്കാനുള്ള തീരുമാനത്തില്‍ എത്തുകയും ചെയ്തു. സാധാരണ ലഭിക്കുന്ന അഞ്ഞൂറ് മുതല്‍ 700 പൗണ്ട് വരെയുള്ള ടിക്കറ്റാണ് ഒറ്റയടിക്ക് 900 മുതല്‍ 1200 വരെയായി ഉയര്‍ന്നത്. ഇതോടെ നാലും അഞ്ചും യാത്രക്കാരുള്ള കുടുംബത്തിന് അവധിക്കാല യാത്ര പേടിസ്വപ്നമായി. സ്‌കൂള്‍ സമയത്തു അവധി എടുത്തു നാട്ടില്‍ പോകുക എന്നത് പ്രായോഗികം അല്ലാത്തതിനാല്‍ ഇനിയൊരിക്കലും വേനല്‍ക്കാല യാത്ര തന്നെ സാധിച്ചേക്കില്ലേ എന്ന ആശങ്ക ഉയരവെയാണ് ഇന്നലെ പൊടുന്നനെ എമിറേറ്റ്സിന്റെ ഫ്‌ളാഷ് വില്‍പ്പന ആരംഭിച്ചത്. ഇതോടെ യാത്ര റദ്ദാക്കിയ പല കുടുംബങ്ങളും വീണ്ടും അവധി എടുത്തു യാത്രക്ക് ഒരുങ്ങുകയാണ്.
ഇന്നലെ പുറത്തു വന്ന പുതിയ ടിക്കറ്റ് നിരക്കില്‍ തിരഞ്ഞെടുത്ത തീയതികളില്‍ യാത്ര ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്കു മൂന്നിലൊന്നു പണം ലഭിക്കാന്‍ കഴിയുന്ന നിരക്കിളവ് ആണ് എമിറേറ്റ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ മറ്റു എയര്‍ലൈനുകളും നിരക്ക് താഴ്ത്താന്‍ നിര്‍ബന്ധിതമാകും എന്നാണ് കരുതപ്പെടുന്നത്. പുതിയ നിരക്കില്‍ ഓഗസ്റ്റ് 11 മുതല്‍ യാത്ര ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്കാണ് എമിറേറ്റ്സിന്റെ ആനുകൂല്യം ലഭിക്കുക. പുതിയ സ്‌കൂള്‍ വര്‍ഷം ആരംഭിക്കുന്നത് സെപ്റ്റംബര്‍ മൂന്ന് മുതല്‍ ആയതിനാല്‍ നാലാം തീയതി മുതല്‍ ഉള്ള മടക്ക യാത്ര നടത്തുന്നവര്‍ക് കൂടുതല്‍ പണം ലാഭിക്കാന്‍ കഴിയും. എന്നാല്‍ സെക്കന്ററി സ്‌കൂളുകള്‍ ആദ്യ ദിവസം തന്നെ കുട്ടികള്‍ ക്ലാസില്‍ ഉണ്ടായിരിക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നതിനാല്‍ സെപ്റ്റംബര്‍ മൂന്നിന് മുന്‍പ് മടങ്ങുന്നവര്‍ അല്‍പം കൂടുതല്‍ പണം നല്‍കേണ്ടി വരും.

ഗ്രാമര്‍ സ്‌കൂളുകളും മറ്റും ആദ്യ ദിവസം തന്നെ കുട്ടികള്‍ ക്ലാസില്‍ ഉണ്ടായിരിക്കണമെന്ന് ഇതിനകം കത്തുകള്‍ അയച്ചു കഴിഞ്ഞിരിക്കുന്നതിനാല്‍ നാലാം തീയതിക്ക് ശേഷമുള്ള നിരക്ക് കുറവിന്റെ ആനുകൂല്യം എടുക്കാന്‍ സാധികാത്ത അനേകം കുടുംബങ്ങള്‍ ഉയര്‍ന്ന നിരക്ക് നല്‍കി സ്‌കൂള്‍ തുറക്കും മുന്‍പേ മടങ്ങി എത്തേണ്ടി വരും. എങ്കിലും പുതിയ നിരക്കിളവ് നല്‍കുന്ന ആശ്വാസം ഒരു ടിക്കറ്റില്‍ 200 പൗണ്ടിന് അടുത്താണ്. ഇതോടെ ഒരു കുടുംബത്തിന് ടിക്കറ്റ് എടുക്കുമ്പോള്‍ ലാഭം ആയിരം പൗണ്ട് വരെയായി ഉയരുകയാണ്. ടിക്കറ്റ് നിരക്ക് താഴില്ലെന്നു കരുതി ഉയര്‍ന്ന നിരക്കില്‍ ഇതിനകം ടിക്കറ്റ് എടുത്തു കഴിഞ്ഞവര്‍ അനേകമാണ്. നിരക്ക് കുറഞ്ഞാല്‍ മാത്രം യാത്ര ചെയ്യാം എന്ന് കരുതി റിസ്‌ക് എടുത്തവര്‍ക്കാണ് ഇപ്പോള്‍ ആനുകൂല്യം മുതലാക്കാന്‍ കഴിയുന്നത്. സാധാരണ നിലയില്‍ അവധിക്കാലത്തിനു തൊട്ടു മുന്‍പ് ഇത്ര വലിയ തോതില്‍ ടിക്കറ്റ് നിരക്കുകള്‍ കുറയാന്‍ ഇടയില്ലാത്തതാണ്. എന്നാല്‍ ഇത്തവണ എമിറേറ്റ്സ് വന്‍നിരക്കിളവ് നല്‍കി യാത്രക്കാരെ ഞെട്ടിച്ചിരിക്കുകയാണ്.

അതേ സമയം പ്രൈമറി ക്ലാസുകളിലും മറ്റും പഠിക്കുന്ന കുട്ടികള്‍ ഉള്ളവര്‍ക്ക് സ്‌കൂള്‍ തുറന്ന ശേഷം മടങ്ങിയാല്‍ മതിയാകും എന്ന അനുകൂല്യം ഉള്ളതിനാല്‍ കൂടുതല്‍ കുറഞ്ഞ നിരക്കില്‍ ഉള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഹീത്രുവില്‍ നിന്നും ടിക്കറ്റ് എടുക്കുന്നവര്‍ക്കു ശരാശരി 565 പൗണ്ടിന് ടിക്കറ്റ് ലഭിക്കും. ബര്‍മിങ്ഹാമില്‍ നിന്നും സമാന നിരക്കില്‍ ഉള്ള ടിക്കറ്റ് ലഭ്യമാണ്. മറ്റു എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള നിരക്കുകള്‍ അറിയാന്‍ വിശ്വസ്തരായ ട്രാവല്‍ ഏജന്റുമാരെ ബന്ധപ്പെടുകയാകും ഉചിതം. സ്‌കൂള്‍ അവധി തുടങ്ങിക്കഴിഞ്ഞു ഓഗസ്റ്റ് ആദ്യ ആഴ്ചയുടെ അവസാനം വരെ ശരാശരി 800 പൗണ്ടാണ് ടിക്കറ്റ് നിരക്ക്. ഇത് സ്‌കൂള്‍ അവധിയുടെ ആദ്യ ദിനങ്ങളില്‍ ആയിരം പൗണ്ട് വരെയായി ഉയര്‍ന്നിട്ടുമുണ്ട്. ഇതോടെയാണ് ഇത്തവണ നാട്ടിലേക്കുള്ള അവധിക്കാല യാത്ര ഇനി സ്വപ്നമായി മാറും എന്ന് അനേകം പേരും ചിന്തിച്ചു തുടങ്ങിയത്.  നിരക്ക് ഉയര്‍ന്നപ്പോള്‍ എല്ലാ വിമാനക്കമ്പനികളും ഒരു പോലെ ഉയര്‍ത്തിയെങ്കിലും ഇപ്പോള്‍ ഫ്ളാഷ് സെയ്ല്‍ ലഭ്യമാക്കിയിരിക്കുന്നത് എമിറേറ്റ്സ് മാത്രമാണ് എന്നതും ശ്രദ്ധേയമാണ്.
അതേ സമയം ഓണ്‍ ലൈന്‍ സൈറ്റുകള്‍ നോക്കി കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് എടുത്ത അനേകം പേര്‍ക്ക് പണം നഷ്ടമായതായി സൂചനയുണ്ട്. വിമാനയാത്രക്കാര്‍ പതിവായി ഉപയോഗിക്കുന്ന പ്രശസ്തമായ സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ ടിക്കറ്റ് നിരക്ക് പ്രയോജനപ്പെയ്ത്താന്‍ ശ്രമിച്ചവരാണ് കബളിപ്പിക്കപ്പെട്ടത്. വിമാന യാത്രക്കുള്ള ടിക്കറ്റുകള്‍ സുരക്ഷിതമാക്കുന്ന അറ്റോള്‍ അംഗീകാരം ഇല്ലാത്ത തട്ടിക്കൂട്ട് ട്രാവല്‍ ഏജന്‍സികള്‍ പ്രസിദ്ധപ്പെടുത്തിയ വ്യാജ  ടിക്കറ്റുകള്‍ വാങ്ങിയവരാണ് കബളിപ്പിക്കപ്പെട്ടത്. എമിറേറ്റ്സ് ടിക്കറ്റുകളാണ് ഇത്തരത്തില്‍ ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് വിപണിയില്‍ എത്തിയത്. അംഗീകൃത ഏജന്‍സികള്‍ 900 പൗണ്ടിന് വിറ്റ ടിക്കറ്റ് വ്യാജ ഏജന്‍സികള്‍ 600 പൗണ്ടിന് വില്‍ക്കുക ആയിരുന്നു. ടിക്കറ്റ് ഉറപ്പാക്കാന്‍ എമിറേറ്റ്സില്‍ ബന്ധപ്പെട്ടവരാണ് കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയത്.

അവധിക്കാല യാത്രക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കാന്‍ അറ്റോള്‍ സംരക്ഷണം ഉള്ള ലണ്ടനിലെ പ്രശസ്തമായ മലയാളി ട്രാവല്‍ ഏജന്‍സിയെ ബന്ധപ്പെടാവുന്നതാണ്. വിളിക്കേണ്ട നമ്പര്‍.
Tour designers UK (LTD)
0207 160 9710 / 0208 687 3761,
Travel View
44 208 548 8090

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category