1 GBP = 86.80 INR                       

BREAKING NEWS

ഷാര്‍ജയില്‍ സ്‌ക്രാപ്പ് യാര്‍ഡില്‍ പൊടിപിടിച്ച് കിടക്കുന്നത് ഫെരാരിയും ലംബോര്‍ഗിനിയും ബെന്റ്‌ലിയുമടങ്ങുന്ന സൂപ്പര്‍ ഡീലക്‌സ് കാറുകള്‍; ഇവിടെത്തും മുമ്പ് എല്ലാം ഓടിച്ചത് അതിസമ്പന്നര്‍; യുഎഇ ബാങ്കുകളെ പറ്റിച്ച് നാടുവിട്ടവരുടെ ആഡംബര കാറിന്റെ അവസ്ഥ കണ്ട് ഞെട്ടി ആരാധകര്‍

Britishmalayali
kz´wteJI³

ഴയ കാറുകളും മറ്റും പൊളിക്കുന്നതിനായി ആക്രിക്കടയില്‍ കൂട്ടിയിട്ടിരിക്കുന്നത് നാം പലപ്പോഴും കണ്ടിരിക്കും. എന്നാല്‍, ഷാര്‍ജയിലെ സ്‌ക്രാപ്പ്‌യാഡിലെത്തിയാല്‍ നിങ്ങളൊന്ന് ഞെട്ടും.. അവിടെ പൊടിപിടിച്ച് കിടക്കുന്നത് ഫെരാരികളും റോള്‍സ് റോയ്‌സും ബെന്റ്‌ലിയും റേഞ്ച് റോവറും ലംബോര്‍ഗിനിയുമൊക്കെയാണ്. യു.എ.ഇ.യിലെ ബാങ്കുകളെ പറ്റിച്ച് കോടികള്‍ തട്ടിയെടുക്കുകയും പിന്നീട് കുടിശിക വന്നപ്പോള്‍ നാടുവിടുകയും ചെയ്ത അതിസമ്പന്നര്‍ ഉപേക്ഷിച്ചുപോയ കാറുകളാണ് ഇവിടെ ആക്രിയായി കൂട്ടിയിട്ടിരിക്കുന്നത്.
പല കാറുകളും ഉപേക്ഷിച്ചിട്ട് വര്‍ഷങ്ങളായി. പലതും ഉപയോഗ ശൂന്യമായിക്കഴിഞ്ഞു. എന്നാല്‍, വീണ്ടും പൊടിതട്ടിയെടുക്കുകയാണെങ്കില്‍ ഉപയോഗിക്കാനാവുന്നവയും ഇക്കൂട്ടത്തിലുണ്ട്. 2012-ലെ സാമ്പത്തികമാന്ദ്യത്തെ ത്ുടര്‍ന്നാണ് ഇത്രയേറെ സൂപ്പര്‍ ഡീലക്‌സ് കാറുകള്‍ സ്‌ക്രാപ്പിലേക്ക് എത്തിയതെന്ന് കരുതുന്നു. വ്യവസായം പൊളിഞ്ഞ ബ്രിട്ടീഷുകാരടക്കമുള്ള നിക്ഷേപകര്‍ ദുബായില്‍നിന്ന് മുങ്ങി. ഇത്തരത്തില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയാല്‍ ശരിയത്ത് നിയമപ്രകാരം കടുത്ത ശിക്ഷയായതിനാല്‍, പലരും വിമാനത്താവളത്തില്‍ ഈ കാറുകള്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

ഇത്തരത്തില്‍ അതിസമ്പന്നര്‍ ഉപേക്ഷിച്ചുപോയ കാറുകളാണ് സ്‌ക്രാപ്പ്‌യാഡില്‍ പൊളിക്കാനായി കൂട്ടിയിട്ടിരിക്കുന്നത്. കാറുകളുടെ അതിവിശാലമായ പ്രപഞ്ചമാണിതെന്ന് സ്‌ക്രാപ്‌യാഡിന്റെ വീഡിയോ പുറത്തുവിട്ട മൊഹ്‌സിന്‍ ലത്തീഫ് പറഞ്ഞു. സൂപ്പര്‍ കാറുകളും ലക്ഷ്വറി കാറുകളും വിന്റേജ് കാറുകളുമൊക്കെ ഇവിടെ കണ്ടെത്താനാകും. ലോകത്തേറ്റവും വിലപിടിപ്പുള്ള മോഡലുകള്‍ വരെ പടിയും മാലിന്യങ്ങളും നിറഞ്ഞ് കിടക്കുകയാണെന്നും മൊഹ്‌സിന്‍ പറയുന്നു.

ഫെരാരിയും റോള്‍സ് റോയ്‌സും ബെന്റ്‌ലിയും ലംബോര്‍ഗിനിയും റേഞ്ച് റോവറും മെഴ്‌സിഡസും ബിഎംഡബ്ല്യുവും ഓഡിയും മുസ്താങ്ങുമുള്‍പ്പെടെ ലോകത്തെ ഏത് ബ്രാന്‍ഡ് കാറും ഇവിടെ കണ്ടെത്താനാകും. യുഎഇയിലെ തന്നെ ഏറ്റവും വലിയ സ്‌ക്രാപ്‌യാഡാണിതെന്നും മൊഹ്‌സിന്‍ പറയുന്നു. കാറുകളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങാന്‍ ലോകത്തിന്റെ പലഭാഗത്തുനിന്നും ആളുകള്‍ ഇവിടെയെത്താറുണ്ട്. സൂപ്പര്‍കാറുകളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കും ആവശ്യക്കാരെത്തുന്നുണ്ടെന്നും മൊഹ്‌സിന്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category