1 GBP = 86.00INR                       

BREAKING NEWS

ലോകത്തെ വലിയ കമ്പനിയായി ആമസോണ്‍ മാറിയപ്പോള്‍ ഗൂഗിള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു;ആപ്പിളിന് രണ്ടാം സ്ഥാനം; ആമസോണിന്റെ കമ്പനി മൂല്യം ഒരു വര്‍ഷം ഉയര്‍ന്നത് 52ശതമാനം

Britishmalayali
kz´wteJI³

ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഏറ്റവും വലിയ കമ്പനിയായി ഉയര്‍ന്നപ്പോള്‍ ഗൂഗിള്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ആപ്പിളിന് രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ആമസോണിന്റെ ഓഹരി വിലയില്‍ വന്‍ കുതിപ്പാണ് കണ്ടത്. ഒരു വര്‍ഷം 52ശതമാനമാണ് കമ്പനി മൂല്യം ഉയര്‍ന്നത്.

ആമസോണിന്റെ ഒരു വര്‍ഷത്തെ മൂല്യം 453കോടിയിലധികമായി ഉയര്‍ന്നിരുന്നു. ഈ കോമേഴ്സ് രംഗത്തെ ഭീമന്‍ വിനോദ രംഗത്തെയേക്ക് ചുവടുവച്ചതും സ്മാര്‍ട്ട് സ്പീക്കറുകള്‍ വിപണിയിലെത്തിച്ചതും ആമസോണിന് ഗുണമായി വിലയിരുത്തുന്നു. ഗ്ലോബല്‍ മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയായ കാന്റര്‍ പുറത്തുവിട്ട ടോപ്പ് ബ്രാന്റുകളുടെ പട്ടികയിലാണ് ആമസോണ്‍ ആപ്പിളിനെ പിന്തള്ളി മുന്നിലെത്തിയത്. ഡബ്ലുപിപി എന്ന ബ്രിട്ടീഷ് കമ്പനിയാണ് ഏജന്‍സിയെ നിയന്ത്രിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബറ്റിന്റെ ഓഹരി വിലയില്‍ 0.39 ശതമാനം നഷ്ടമുണ്ടാകകുകയും, അതോടെ ഗൂഗിളിന്റെ വിപണി മൂല്യം 762 ബില്യണ്‍ ഡോളറായി കുറയുകയും ചെയ്തിരുന്നു. ഇതോടെയാണ് ഒന്നാം സ്ഥാനത്ത് നിന്നു മൂന്നാം സ്ഥാനത്തേയ്ക്ക് കൂപ്പ് കുത്തിയത്. ആപ്പിളിന് 444 കോടിയിലധികം രൂപയുടെ വിപണി മൂല്യം ഉള്ളപ്പോള്‍ ഗൂഗിളിന് 444കോടിയോളം മാത്രമെ എത്താന്‍ സാധിച്ചുള്ളു എന്നാണ് ഏജന്‍സി വ്യക്തമാക്കുന്നത്.

1994ലാണു ജെഫ് ആമസോണിന് രൂപം നല്‍കുന്നത്. അന്നു ജെഫിനു പ്രായം 30. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ബിരുദപഠനത്തിനും ചില കമ്പനികളിലെ തൊഴില്‍ പരിചയത്തിനും ശേഷമാണു സ്വന്തമായി സംരംഭം ആരംഭിക്കുന്നത്. പുസ്തകങ്ങള്‍ ഓണ്‍ലൈനായി വില്‍പന നടത്തിക്കൊണ്ടാണ് ആമസോണിന്റെ തുടക്കം. സിയാറ്റിലിലെ ഒരു ചെറിയ ഗാരേജ് ആയിരുന്നു ആദ്യ ഓഫീസ്. മജീഷ്യന്മാര്‍ സാധാരണ ഉപയോഗിക്കാറുള്ള ആബ്ര കഡാബ്ര എന്ന പദത്തെ അനുകരിച്ചു കഡാബ്ര.കോം എന്നായിരുന്നു ആദ്യ പേര്. പിന്നീടു ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോണിന്റെ പേരു സ്വീകരിച്ചു. പുസ്‌കത്തില്‍ തുടങ്ങി പിന്നീട് വിവിധ മേഖലകളിലേക്കും ഉത്പന്നങ്ങളുമായി വൈവിധ്യവത്ക്കരിച്ച ആമസോണ്‍ 1996ല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category