1 GBP = 92.00 INR                       

BREAKING NEWS

വെള്ള സ്വിഫ്റ്റ് കാറില്‍ ദുരൂഹത വേണ്ട; ഡ്രൈവര്‍ ഉറങ്ങിപോയതാകാം അപകടകാരണമെന്ന് വീണ്ടും കെ എസ് ആര്‍ ടി സി ഡ്രൈവര്‍; ജ്യൂസ് കടയില്‍ നിന്ന് വണ്ടി ഓടിച്ചത് വയലിനിസ്റ്റ് അല്ലെന്നും വിശ്വസനീയ മൊഴി; പൂന്തോട്ടം ആശുപത്രി ബന്ധുവിന്റെ മൊഴി കളവെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്; ഡ്രൈവര്‍ അര്‍ജുന്‍ എവിടെയെന്ന് ആര്‍ക്കും അറിയില്ല; ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും; ഡോ രവീന്ദ്രന്റെ ആസ്തി തേടി അന്വേഷണം

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപ്പെട്ട വെള്ള സ്വിഫ്റ്റ് കാറില്‍ ദുരൂഹത വേണ്ടെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. അതിനിടെ കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണ് എന്നതും ഏതാണ് വ്യക്തമായി. കൊല്ലം പള്ളിമുക്കില്‍ ജ്യൂസ് കുടിക്കാന്‍ വാഹനം നിര്‍ത്തുമ്പോള്‍ ബാലഭാസ്‌കര്‍ ഇരുന്നിരുന്നത് പിന്‍സീറ്റില്‍ ആയിരുന്നെന്ന് സാക്ഷികള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. കൊല്ലം സ്വദേശികളായ ലാല്‍കൃഷ്ണ, അഖില്‍, വിനു എന്നിവരാണ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. ഡ്രെവിങ് സീറ്റില്‍ അര്‍ജുനെ കണ്ടതായും മൊഴി നല്‍കി. ജ്യൂസ് കടയില്‍ നിന്ന് മടങ്ങുമ്പോഴും അര്‍ജുനാണ് വണ്ടി ഓടിച്ചിരുന്നതെന്നും ഇവര്‍ പറയുന്നു. സാഹചര്യ തെളിവുകളും അര്‍ജുനാണ് ഡ്രൈവറെന്നത് ഉറപ്പിക്കുകയാണ്.

അതിനിടെ ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ടതു ഡ്രൈവര്‍ ഉറങ്ങിപ്പോയതിനാലാകാമെന്നു ദൃക്സാക്ഷിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി. അജി ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയിട്ടുണ്ട്. ഡ്രൈവിങ് സീറ്റില്‍ കണ്ടതു ബാലഭാസ്‌കറിനെയാണെന്ന് ആവര്‍ത്തിച്ചെങ്കിലും ബാലഭാസ്‌കറിനെ മുന്‍പ് അറിയില്ലായിരുന്നുവെന്നും മൊഴി നല്‍കി. ആറ്റിങ്ങലില്‍ വച്ചു ബാലഭാസ്‌കറിന്റെ കാര്‍ അജിയുടെ ബസിനു മുന്നില്‍ കയറി. അതിനു മുന്നിലായി മറ്റൊരു വെള്ള കാറുമുണ്ടായിരുന്നു. അപകട സ്ഥലത്തിന് അര കിലോമീറ്റര്‍ മുന്‍പ് ഒരു കണ്ടെയ്നര്‍ ലോറിയെ ഈ 3 വാഹനങ്ങളും മറികടന്നു. അതിനു ശേഷം വെള്ള കാര്‍ മുന്നോട്ടു പോയെങ്കിലും ബാലഭാസ്‌കറിന്റെ കാര്‍ ഇടതു വശത്തു നിന്നു വലത്തേക്കു തെന്നിമാറി മരത്തിലിടിച്ചു. ആറ്റിങ്ങല്‍ മുതല്‍ അപകടം നടന്നതു വരെ ദുരൂഹത ഉളവാക്കുന്ന ഒന്നും സംഭവിച്ചില്ലെന്നാണ് ഈ മൊഴി പറയാതെ പറയുന്നത്.

വെള്ള കാറിന്റെ കാര്യം പറയുന്നുണ്ടെങ്കിലും അത് ഇവരുമായി ഒരു ബന്ധവുമില്ലാത്ത യാത്രക്കാരുടെ കാറെന്നാണു മൊഴി വ്യക്തമാക്കുന്നത്. കൂടാതെ ഡ്രൈവര്‍ ഉറങ്ങിപ്പോയ രീതിയിലാണ് അപകടമെന്നും അജി പറയുന്നത് അന്വേഷണ സംഘം മുഖവിലയ്ക്കെടുക്കുന്നു. അപ്പോഴും അര്‍ജുന്‍ മൊഴി മാറ്റിയതാണ് അസ്വാഭാവികമായി തുടരുന്നത്. ഇതിന്റെ കാരണം ഇനിയും ക്രൈംബ്രാഞ്ചിന് വ്യക്തമായിട്ടില്ല. ഈ സാഹചര്യത്തില്‍ ഫോറന്‍സിക് പരിശോധനയും മറ്റും നിര്‍ണ്ണായകമാണ്. ബാലുവിന്റെ അച്ഛന്‍ ഇപ്പോഴും മരണത്തില്‍ ദുരൂഹത ആരോപിക്കുന്നതും ക്രൈംബ്രാഞ്ച് ഗൗരവത്തോടെ എടുക്കുന്നുണ്ട്. സ്വര്‍ണ്ണക്കടത്തിലെ അന്വേഷണവും നീളുകയാണ്. ഈ കേസില്‍ ബാലുവിന്റെ കോ ഓര്‍ഡിനേറ്ററായ പ്രകാശ് തമ്പി അറസ്റ്റിലാണ്. ഇതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തിലെ അന്വേഷണവും പുതുവഴിയിലെത്തിയത്. ബാലഭാസ്‌കറിന്റെ സുഹൃത്ത് വിഷ്ണുവാണ് സ്വര്‍ണ്ണക്കടത്തിലെ സൂത്രധാരന്‍. അര്‍ജുനും ഇതിന്റെ ഭാഗമായിരുന്നു.

ബാലഭാസ്‌കറിന്റെ മരണത്തിലെ പ്രധാനസാക്ഷികളുടെ രഹസ്യമൊഴി മജിസ്ട്രേട്ടിന് മുന്നില്‍ എത്തിച്ച് രേഖപ്പെടുത്താന്‍ അന്വേഷകസംഘം തീരുമാനിച്ചു. ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയ നന്ദു ഉള്‍പ്പെടെയുള്ളവരാണ് പ്രധാന സാക്ഷികളുടെ പട്ടികയിലുള്ളത്. 70 സാക്ഷികളുടെ മൊഴി ഇതിനകം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പരിശോധിച്ചാണ് പ്രധാന സാക്ഷികളുടെ പട്ടിക തയ്യാറാക്കിയത്. ബാലഭാസ്‌കറിന്റെ ആസ്തികളുടെ രേഖകള്‍ ലഭ്യമാക്കാന്‍ കലക്ടര്‍ക്കും ബാങ്കുകള്‍ക്കും കത്ത് നല്‍കി. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭ്യമാകുന്നതോടെ അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ ആണോയെന്ന് ഉറപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്. പരിശോധനാഫലം ഉടന്‍ കൈമാറുമെന്ന് ഫോറന്‍സിക് വിഭാഗം അറിയിച്ചു. അര്‍ജുന്റെ വിരലടയാളം, മുടി, രക്തം എന്നിവയുടെ സാമ്പിളുകള്‍ ഡ്രൈവിങ് സീറ്റില്‍നിന്നു ലഭിച്ച സാമ്പിളുകളുമായി താരതമ്യപഠനം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

അതീവ നിര്‍ണ്ണായകമാണ് കൊല്ലത്തുകാരുടെ മൊഴി. ബന്ധുവിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് ജ്യൂസ് കുടിക്കാന്‍ പള്ളിമുക്കില്‍ ഇറങ്ങിയത്. ആ സമയമാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം എത്തിയത്. ഡ്രൈവിങ് സീറ്റില്‍ ഇരുന്ന അര്‍ജുന്‍ കടയിലേക്ക് വന്നു. അകത്തുള്ളത് ആരെന്ന് നോക്കിയപ്പോഴാണ് ബാലഭാസ്‌കറിനെ കണ്ടത്. പിന്‍സീറ്റില്‍ മധ്യഭാഗത്തായി ഇരിക്കുകയായിരുന്നു. സംഗീതപരിപാടികളിലും വിവിധ ഷോകളിലൂടെയും കണ്ട് പരിചിതമുഖമായതിനാല്‍ വളരെ വേഗം തിരിച്ചറിഞ്ഞു. പടം എടുക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, വളരെ വേഗം ജ്യൂസ് കുടിച്ച് ബാലഭാസ്‌കറും കുടുംബവും മടങ്ങി. പള്ളിമുക്കില്‍ നിന്ന് തിരിക്കുമ്പോഴും വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ അല്ലായിരുന്നു. നേരത്തെ ഓടിച്ചിരുന്ന അര്‍ജുന്‍ തന്നെയായിരുന്നെന്നും മൂവരും പറഞ്ഞു.

മൂന്നുപേരെയും ഒരുമിച്ചും അല്ലാതെയും മൊഴി എടുത്തു. ഒരേ മൊഴി തന്നെയാണ് ലഭിച്ചത്. അര്‍ജുന്റെ ചിത്രം മൂന്നുപേരും തിരിച്ചറിഞ്ഞു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ വാക്കുകള്‍ സാധൂകരിക്കുന്നതാണ് ഈ മൊഴി. വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ അല്ലെന്നും അര്‍ജുനാണെന്നുമായിരുന്നു ലക്ഷ്മി പറഞ്ഞത്. അപകടത്തിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവേളയില്‍ താന്‍ തന്നെയാണ് ഓടിച്ചിരുന്നതെന്ന് പറഞ്ഞ അര്‍ജുന്‍ പിന്നീടിത് മാറ്റി പറയുകയായിരുന്നു. ഇതാണ് അപകട മരണത്തെ ദുരൂഹമായി നിര്‍ത്തുന്നത്. എന്തിനാണ് അര്‍ജുന്‍ കള്ളം പറഞ്ഞതെന്നതാണ് സംശയത്തിന് ഇടനല്‍കുന്നത്. അതിനിടെ അര്‍ജുന്‍ ഒളിവിലാണ്. അതുകൊണ്ട് തന്നെ അര്‍ജുനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് കഴിയില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം താത്കാലികമായി അവസാനിപ്പിക്കാനും സാധ്യതയുണ്ട്. അര്‍ജുന്‍, വിഷ്ണു എന്നിവരെ ചോദ്യം ചെയ്യേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയ നന്ദു അടക്കമുള്ളവര്‍ വാഹനം ഓടിച്ചത് അര്‍ജുനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, പള്ളിമുക്കില്‍നിന്ന് തിരിച്ചശേഷം എവിടെയെങ്കിലുംവച്ച് ബാലഭാസ്‌കര്‍ വാഹനം ഓടിച്ചിരുന്നോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഇതിനായി ശേഖരിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ബാലഭാസ്‌കര്‍, പ്രകാശന്‍ തമ്പി, വിഷ്ണു, പാലക്കാട് പൂന്തോട്ടം കുടുംബം എന്നിവരുടെ ബാങ്ക് നിക്ഷേപത്തിന്റെയും വസ്തു വകകളുടെയും വിവരം തേടി ബാങ്കുകള്‍ക്കും കലക്ടര്‍മാര്‍ക്കും ക്രൈംബ്രാഞ്ച് കത്തു നല്‍കും. റിസര്‍വ് ബാങ്കിന്റെ സഹായവും തേടും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category