1 GBP = 88.40 INR                       

BREAKING NEWS

സ്വാമി ചിദാനന്ദപുരിയെ വരവേറ്റ് മാഞ്ചസ്റ്റര്‍;ആദ്ധ്യാത്മിക പ്രഭാഷണവും എഴുത്തോല വിതരണവും കൊണ്ട് മലയാളികള്‍ക്ക് ധന്യമായൊരു സായാഹ്നം

Britishmalayali
kz´wteJI³

ലയാളത്തിന്റെ ആത്മീയഗുരു സ്വാമി ചിദാനന്ദപുരിയുടെ യു കെ ഹിന്ദു ധര്‍മ പ്രചാരണത്തിന്റെ ഭാഗമായി ഗ്രെറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി സംഘടിപ്പിച്ച 'സദ്‌സംഘം - സംശയ നിവാരണ' സായാഹ്നം നൂറു കണക്കിന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ നടന്നു. യു കെ മലയാളികള്‍ എന്ന നിലയില്‍ ഹൈന്ദവ ധര്‍മ മൂല്യങ്ങള്‍ ജീവിതത്തില്‍ ചേര്‍ത്ത്പിടിക്കുന്നതിനോടൊപ്പം, അത് അടുത്ത തലമുറയിലേക്കു പകര്‍ന്നു നല്‍കേണ്ടതിന്റെ ആവശ്യകതയെപറ്റിയും സ്വാമിജി സംസാരിച്ചു. ഒരാള്‍ പ്രവാസ ജീവിതത്തില്‍ വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും തന്റെ ഭാരതീയന്‍ എന്ന സത്വം നഷ്ടപ്പെടുന്നില്ല എന്നും ആ തിരിച്ചറിവ് ഉണ്ടാകേണ്ടതാണെന്നും തന്റെ അനുഗ്രഹ പ്രഭാഷണത്തില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു.

പൂര്‍ണവിദ്യാ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തവരുടെ ഹൈന്ദവ ആചാരങ്ങളെയും, വിശ്വാസങ്ങളെയും, ഈശ്വര സങ്കല്പത്തെയും പറ്റിയുള്ള നിരവധി സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. കുട്ടികള്‍ ഉയര്‍ത്തുന്ന അത്തരം സംശയങ്ങള്‍ മാതാ പിതാക്കള്‍ അവഗണിക്കരുതെന്നും, അതിനു ഉചിതമായ നിവാരണം നടത്തേണ്ടത് ആ കുട്ടിയുടെ ഭാവിക്കുവേണ്ടി എത്ര പ്രാധാന്യമേറിയതാണെന്നും അദ്ദേഹം ഉദാഹരണ സഹിതം ഉപദേശിച്ചു.

പരമ്പരാഗത രീതിയില്‍ താലപ്പൊലിയേന്തിയാണ് സ്വാമിജിയെ ഗാന്ധി ഹാളിലെ വേദിയിലേക്ക് സ്വീകരിച്ചത്. യകെ യില്‍ വളരുന്ന പുതിയ തലമുറയില്‍പെട്ട മലയാള പഠനം നടത്തുന്ന കുട്ടികള്‍ക്ക് ഭാരതീയ പരമ്പരാഗത രീതികളില്‍ അവബോധം ഉണ്ടാകുന്നതിനായി എഴുത്തോല വിതരണം സ്വാമിജി നിര്‍വഹിച്ചു. 

ഗുരുദക്ഷിണ നല്‍കി കമ്മ്യൂണിറ്റി അംഗങ്ങള്‍ നന്ദി പ്രകാശിപ്പിച്ചു. സിന്ധു ഉണ്ണി, ജി ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category