1 GBP = 87.50 INR                       

BREAKING NEWS

പബ്ജി ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; പബ്ജി ലൈറ്റ് ഇന്ത്യയിലേക്ക്; ഇനി എല്ലാ കംപ്യൂട്ടറുകളിലും സൗജന്യമായി കളിക്കാം; മഞ്ഞ് പശ്ചാത്തലമായുള്ള വിക്കെന്റി പബ്ജി ലൈറ്റില്‍ ഉണ്ടാവില്ല; കളിക്കാന്‍ കുറഞ്ഞത് 4 ജിബി സ്റ്റോറേജ് സ്‌പേസ് മതി; ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ആദ്യം പബ്ജി ലൈറ്റ് ലോഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും

Britishmalayali
kz´wteJI³

ന്ത്യയിലെ പബ്ജി ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ജനപ്രിയ ഗെയിം പബ്ജിയുടെ എല്ലാ കംപ്യൂട്ടറുകളിലും ഉപയോഗിക്കാന്‍ സാധിക്കുന്ന പബ്ജി ലൈറ്റ് പതിപ്പ് ഉടന്‍ ഇന്ത്യയിലെത്തും. പബ്ജി ലൈറ്റിന്റെ അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പബ്ജിയുടെ ലാപ്ടോപ്പ്,ഡെസ്‌ക്ടോപ്പ് പതിപ്പിന് ഇന്ത്യയില്‍ വില 1000ത്തിന് അടുത്താണ്. ഇപ്പോള്‍ ഇതാ പബ്ജിയുടെ പേഴ്സണല്‍ കമ്പ്യൂട്ടര്‍ സൗജന്യ പതിപ്പും ഇറക്കുന്ന ഗെയിമിന്റെ നിര്‍മ്മാതാക്കളായ ടെന്‍സെന്റ്. തായ്ലന്റില്‍ ഇതിന്റെ ആദ്യ പതിപ്പ് പബ്ജി ലൈറ്റ് എന്ന പേരില്‍ ഇറക്കിയത്. പിന്നാലെ ഹോങ്കോങ്ങ്, തായ്വാന്‍, ബ്രസീല്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലും ഈ പതിപ്പ് ഇറങ്ങി. ഇതിന് പിന്നാലെയാണ് തങ്ങളുടെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിലേക്ക് പബ്ജി പുതിയ പതിപ്പ് എത്തിക്കുക.

മുന്‍നിര കംപ്യൂട്ടറുകളിലേത് പോലെ വലിയ ഗ്രാഫിക്‌സ്, റാം, സ്റ്റോറേജ് സൗകര്യങ്ങളില്ലാത്ത സാധാരണ പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് പബ്ജി ലൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. യഥാര്‍ത്ഥ പബ്ജിയുടെ അതേ അനുഭവം തന്നെയായിരിക്കും പബ്ജി ലൈറ്റിലും ലഭിക്കുക. മാത്രവുമല്ല പബ്ജിയുടെ മൊബൈല്‍ പതിപ്പിനെ പോലെ പബ്ജി ലൈറ്റ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് കളിക്കാനും സാധിക്കും.

പബ്ജിയും പബ്ജി ലൈറ്റും തമ്മിലുള്ള പ്രധാന വ്യത്യാസം നേരത്തെ സൂചിപ്പിച്ച പോലെ ശക്തിയേറിയ പ്രൊസസറും ഗ്രാഫിക്‌സ് പ്രൊസസിങ് യൂണിറ്റും പബ്ജി ലൈറ്റിന് വേണ്ട എന്നുള്ളതാണ്. എന്നാല്‍ കുറഞ്ഞത് ഐ3 പ്രൊസസര്‍, ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ് 4000, ഡയറക്ട് എക്‌സ് 11 ഗ്രാഫിക്‌സ് എന്നിവയുള്ള കംപ്യൂട്ടര്‍ ആയിരിക്കണം.

അധികം വൈകാതെ ഈ പതിപ്പ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലും ഈ പതിപ്പ് ലഭ്യമാകും. ഇതിന്റെ സൂചനമായി പബ്ജി ഇന്ത്യയുടെ പേജില്‍ ഉടന്‍ വരുന്നു എന്ന പോസ്റ്റര്‍ ഇട്ടിട്ടുണ്ട്. എന്നാല്‍ ഇതിന്റെ കൃത്യമായ തീയതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവിലെ പിസി പതിപ്പിനെക്കാള്‍ ശേഖരണ ശേഷയില്‍ ലൈറ്റായ പതിപ്പാണ് പബ്ജി ലൈറ്റ്. അധികം ഹാര്‍ഡ് വെയര്‍ പ്രത്യേകതകള്‍ ഒന്നും ഇത് പ്രവര്‍ത്തിക്കാന്‍ ആവശ്യം വരില്ല. സാധാരണ വലിയ സൈസുള്ള പിസി പതിപ്പ് പുത്തന്‍ കമ്പ്യൂട്ടറുകളിലെ കാര്യക്ഷമമായി പ്രവര്‍ത്തിക്കൂ എന്ന പരാതി കൂടി കണക്കിലെടുത്താണ് പുതിയ പതിപ്പ് എത്തുന്നത്.പുതിയ പതിപ്പ് എത്തുന്നതോടെ പബ്ജിയുടെ ജനപ്രീതി വീണ്ടും ഉയരും എന്നാണ് ഗെയിം നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. തായ്ലന്റില്‍ ലിമിറ്റഡ് ബീറ്റ പതിപ്പായി ജനുവരി പത്തിന് ഈ ഗെയിം അവതരിപ്പിച്ചിരുന്നു. ജനുവരി 24നാണ് ഇത് എല്ലാവര്‍ക്കും ഓപ്പണാക്കി കൊടുത്തത്.

പബ്ജിയിലേത് പോലെ മികച്ച ഗ്രാഫിക്‌സ് അനുഭവം പബ്ജി ലൈറ്റില്‍ ലഭിക്കില്ല. കാരണം ചെറിയ കംപ്യൂട്ടറുകളില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഗ്രാഫിക്‌സിന്റെ ഭാരം പരമാവധി കുറച്ചിട്ടുണ്ടാവും. എന്നാല്‍ ഗെയിം കളിയുടെ കാര്യത്തില്‍ ഒരു വ്യത്യാസവും ഉണ്ടാവില്ല. സാന്‍ഹോക്ക്, ഇറാംഗല്‍, മിറാമര്‍ എന്നീ മാപ്പുകള്‍ മാത്രമാണ് പബ്ജി ലൈറ്റില്‍ ഉണ്ടാവുക. മഞ്ഞ് പശ്ചാത്തലമായുള്ള വിക്കെന്റി പബ്ജി ലൈറ്റില്‍ ഉണ്ടാവില്ല. പബ്ജി ലൈറ്റ് കളിക്കാന്‍ കുറഞ്ഞത് 4 ജിബി സ്റ്റോറേജ് സ്‌പേസ് മതി. പബ്ജി ലൈറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ആദ്യം പബ്ജി ലൈറ്റ് ലോഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതായി വരും.

ഓപ്പറേറ്റിങ് സിസ്റ്റം: Windows 7,8,10 64Bit സിപിയു: Core i3 @2.4Ghz റാം: 4GB ജിപിയു: Intel HD 4000 എച്ച്ഒഡി: 4GB എന്നീ കോണ്‍ഫിഗ്രേഷനിലുള്ള സിസ്റ്റം എങ്കിലും അത്യവശ്യമാണ് പബ്ജി ലൈറ്റ് പ്രവര്‍ത്തിക്കാന്‍. അതേ സമയം ഓപ്പറേറ്റിങ് സിസ്റ്റം: Windows 7,8,10 64Bit സിപിയു: Core i5 @2.8Ghz റാം: 8GB ജിപിയു: Nvidia GTX 660 or AMD Radeon HD 7870 എച്ച്ഒഡി: 4GB എന്ന രീതിയിലുള്ള സിസ്റ്റം ആണെങ്കില്‍ പ്രവര്‍ത്തനം വേഗത്തിലാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category