1 GBP = 87.50 INR                       

BREAKING NEWS

എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്കായി ഹാജരാകാതെ ഭോപ്പാലിലെ അഭിഭാഷകര്‍; ഒരു അഭിഭാഷകനും പ്രതിക്കുവേണ്ടി ഹാജരാകേണ്ടെന്ന് ജില്ലാ അഭിഭാഷക യൂണിയന്‍; കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത് ഓവുചാലില്‍ നിന്ന്

Britishmalayali
kz´wteJI³

ഭോപ്പാല്‍: എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി ഓവുചാലില്‍ ഉപേക്ഷിച്ച കേസില്‍ പ്രതിക്ക് വേണ്ടി ഹാജരാകാന്‍ തയ്യാറാകാതെ ഭോപ്പാലിലെ അഭിഭാഷകര്‍. ഒരു അഭിഭാഷകനും പ്രതിക്കുവേണ്ടി ഹാജരാകേണ്ടെന്ന് ജില്ലാ അഭിഭാഷക യൂണിയനാണ് തീരുമാനമെടുത്തത്.

കേസിലെ പ്രതി വിഷ്ണു പ്രസാദിനു വേണ്ടി കേസ് വാദിക്കില്ലെന്ന് അഭിഭാഷകര്‍ നിലപാടെടുക്കുകയായിരുന്നു. വിഷ്ണു പ്രസാദിനെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കുകയും ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. കേസില്‍ ബുധനാഴ്ച പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും.

തിങ്കളാഴ്ചയാണ് പ്രതി വിഷ്ണു പ്രസാദ് അറസ്റ്റിലായത്. എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ഭോപ്പാലിലെ കമല നഗറിലെ ഓവ് ചാലില്‍ നിന്നായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം കടയില്‍പോയ പെണ്‍കുട്ടിയെ കാണാതായിരുന്നു. ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ പെണ്‍കുട്ടിയുടെ പിതാവ് താമസസ്ഥലത്തിനടുത്തുള്ള ഓടയില്‍ മകളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ടും പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതി അവഗണിച്ച സംഭവത്തില്‍ ആറു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category