1 GBP = 86.80 INR                       

BREAKING NEWS

വിമാനം റാഞ്ചുമെന്ന് ടോയ്ലറ്റില്‍ ഭീഷണിക്കുറിച്ചു; വ്യവസായിക്ക് ജീവപര്യന്തം തടവ് പിഴയും; തുക വിമാനത്തിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വീതിച്ചു നല്‍കണമെന്നും കോടതി; പിഴയായി ചുമത്തിയിരിക്കുന്നത് 5കോടി രൂപ; അജീവനാന്ത വിമാന യാത്രാവിലക്കും

Britishmalayali
kz´wteJI³

അഹമ്മദാബാദ്: വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന സന്ദേശം കുറിച്ചതിന് മുംബൈ വ്യവസായിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു. മുംബൈ സ്വദേശിയായ വ്യവസായി ബ്രിജു സള്ളയ്ക്കാണ് ശിക്ഷ ലഭിച്ചത്. അഹമ്മദാബാദിലെ പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് വിധി. അഞ്ച് കോടിരൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്. പിഴ സംഖ്യ വിമാനത്തിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമായി വീതിച്ചു നല്‍കണമെന്നാണ് എന്‍ഐഎ കോടതി ജഡ്ജി കെ.എം ദേവെയുടെ ഉത്തരവ്.

2017 ഒക്ടോബര്‍ 30ന് ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന സന്ദേശം ഇംഗ്ലീഷിലും ഉറുദുവിലും എഴുതി പതിച്ചുവെന്ന കേസിലാണ് ശിക്ഷാവിധി. വിമാനങ്ങള്‍ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ തടയാന്‍ കര്‍ശന വ്യവസ്ഥകളോടെ കൊണ്ടുവന്ന പുതിയ നിയമപ്രകാരം അറസ്റ്റിലാകുന്ന ആദ്യ വ്യക്തിയാണ് സള്ള. രാജ്യത്താണ് ആദ്യമായി വിമാന യാത്രാവിലക്ക് ഏര്‍പ്പെടുത്തപ്പെട്ടതും അദ്ദേഹത്തിനെതിരെയാണ്.

ഭീഷണി സന്ദേശം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സ് വിമാനം അന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയിരുന്നു. സള്ള പിന്നീട് അറസ്റ്റിലാവുകയും ചെയ്തു. ജെറ്റ് എയര്‍വെയ്‌സ് ഡല്‍ഹി സര്‍വീസുകള്‍ നിര്‍ത്തിവെക്കുമെന്ന പ്രതീക്ഷയിലാണ് ഭീഷണി സന്ദേശം വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ പതിച്ചതെന്ന് സള്ള അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതോടെ വിമാന കമ്പനിയുടെ ഡല്‍ഹി ഓഫീസില്‍ ജോലിചെയ്യുന്ന തന്റെ പെണ്‍ സുഹൃത്ത് മുംബൈ ഓഫീസിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചിരുന്നു.

സള്ള മുംബൈയില്‍ സ്വര്‍ണ്ണവ്യാപാര ശൃംഖല നടത്തുന്ന കോടിപതിയാണ്. ഇയാള്‍ കഴിഞ്ഞവര്‍ഷം, കൈയില്‍ കരുതിയ പാറ്റയെ വിമാനത്തില്‍നിന്നു കിട്ടിയ ഭക്ഷണത്തിലിട്ട് പരാതിപ്പെട്ടതിന് വിവാദത്തിലായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category