1 GBP = 86.80 INR                       

BREAKING NEWS

ആര്‍.എം. ലോധയില്‍നിന്ന് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍; പിടിയിലായത് രാജസ്ഥാന്‍ സ്വദേശി വാട്ടര്‍ പ്യൂരിഫയര്‍ വ്യാപാരി; മുന്‍ ചീഫ് ജസ്റ്റിസിന്റെ കൈയില്‍ നിന്ന് തട്ടിച്ചത് ഒരുലക്ഷം രൂപ; മുഖ്യ പ്രതി ഒളിവില്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധയില്‍നിന്ന് ഒരു ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വ്യാജ ഇ-മെയില്‍ സന്ദേശത്തിലൂടെ ഒരുലക്ഷംരൂപ തട്ടിയെടുത്ത കേസിലാണ് പ്രതികളില്‍ ഒരാള്‍ അറസ്റ്റിലായത്. വാട്ടര്‍ പ്യൂരിഫയറുകളുടെ വില്‍പ്പന നടത്തുന്ന രാജസ്ഥാന്‍ സ്വദേശി ദിനേശ് മാലിയാണ് ഉദയ്പുരില്‍നിന്ന് അറസ്റ്റിലായത്.

ഒളിവില്‍ കഴിയുന്ന കൂട്ടാളി മുകേഷിനായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. ലോധയില്‍നിന്ന് പണംസ്വീകരിച്ച അക്കൗണ്ടിന്റെ വിവരംതേടി ഡല്‍ഹി പൊലീസ് ഉദയ്പുരിലെത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.തന്റെ ബാങ്ക് അക്കൗണ്ട് വഴി നടക്കുന്ന ഓരോ ഇടപാടുകള്‍ക്കും മുകേഷ് 1000 രൂപ തനിക്ക് നല്‍കാറുണ്ടെന്ന് ദിനേശ് വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

ഇയാളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍നിന്ന് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നായി 4.5 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തി. തട്ടിയെടുത്ത പണം ഇതുവരെ കണ്ടെടുത്തിട്ടില്ല. ലോധയുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന മുന്‍ ജസ്റ്റിസ് ബി.പി. സിങ്ങിന്റെ ഇ-മെയില്‍ ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പ്. തന്റെ ബന്ധുവിന്റെ ചികിത്സയ്ക്ക് ഒരുലക്ഷം രൂപ അടിയന്തരമായി നല്‍കണമെന്നാവശ്യപ്പെട്ട് മെയ് 19-ന് ബി.പി. സിങ്ങിന്റെ മെയിലില്‍നിന്ന് ജസ്റ്റിസ് ലോധയ്ക്ക് സന്ദേശം ലഭിച്ചിരുന്നു.

പണം നല്‍കേണ്ട അക്കൗണ്ട് നമ്പറും നല്‍കിയിരുന്നു. ഉടന്‍ തന്നെ ലോധ രണ്ടുതവണകളായി 50,000 രൂപ വീതം ഒരുലക്ഷം രൂപ നല്‍കി. പിന്നീട്, മെയ് 30-ന് അതേ മെയിലില്‍നിന്ന് മറ്റൊരു സന്ദേശം ലഭിച്ചപ്പോഴാണ് കബളിക്കപ്പെട്ട വിവരം ലോധ അറിഞ്ഞത്. തന്റെ മെയില്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും ഇപ്പോഴാണ് ശരിയായതെന്നുമായിരുന്നു സന്ദേശത്തില്‍. തുടര്‍ന്ന് ഇരുവരും നേരിട്ട് ബന്ധപ്പെട്ട് ഇക്കാര്യം സ്ഥിരീകരിച്ചശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category