1 GBP = 87.20 INR                       

BREAKING NEWS

സിസിടിവി ക്യാമറയില്‍ കണ്ടത് അന്യഗ്രഹ ജീവിയോ? വൈറലായി ഫേസ്ബുക്ക് വീഡിയോ; ഏലിയന്റെ സാന്നിധ്യം ഉറപ്പിച്ച് സൈബര്‍ ലോകം; ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വീഡിയോ കണ്ടത് ഒരു കോടിയിലധികം ആളുകള്‍

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ വന്ന് പോകാറുണ്ടെന്ന കെട്ടുകഥയ്ക്ക് ഇടയ്ക്ക് നമ്മള്‍ ചെവി കൊടുക്കാറുണ്ട്. ജീവിതത്തില്‍ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അന്യഗ്രഹ ജീവികളുടെ സിനിമകള്‍ ഇന്ത്യയില്‍ മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്. ഒരുതവണയെങ്കിലും അവയെ നേരിട്ടൊന്ന് കാണണമെന്ന് ആഗ്രഹിക്കാത്തവര്‍ വിരളമാണ്. എന്നാല്‍ അവയെ കാണാന്‍ അങ്ങനെ ഒന്നിനെ കണ്ടാലോ. സംഭവം ഇന്ത്യയില്‍ അല്ലെന്നു മാത്രം.

വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് രാത്രിയില്‍ വീട്ടുപരിസരത്ത് വന്നു പോയ'സ്‌പെഷ്യല്‍ ഗസ്റ്റി'നെ കണ്ട് കൊളറാഡോയിലെ വിവിയന്‍ ഗോമസ് ഞെട്ടിയത്. ജീവിയെ കണ്ട് ആദ്യം അമ്പരന്നെങ്കിലും പിന്നീട് ക്യാമറയില്‍ പതിഞ്ഞ ദൃശ്യം ഫെയ്‌സ് ബുക്കിലൂടെ വിവിയന്‍ പങ്ക് വെച്ചു. വീഡിയോ വളരെ വേഗം തന്നെ വൈറലായി. ഈ ജീവിയെ കുറിച്ചുള്ള ചര്‍ച്ചകളാണ് അതിലേറെ വൈറല്‍.

വിവിയാന്‍ ?ഗോമസ് എന്ന യുവതിയാണ് തന്റെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ് ജീവിയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ''ഞായറാഴ്ച രാവിലെ ഉറക്കമെഴുന്നേറ്റ് ക്യാമറയില്‍ നോക്കിയപ്പോഴാണ് ഞാന്‍ ഈ ദൃശ്യങ്ങള്‍ കാണുന്നത്. ആദ്യം വീടിന്റെ മുന്‍വാതിലിനു മുന്നിലൂടെ നടന്നുനീങ്ങുന്ന നിഴലാണ് ശ്രദ്ധിച്ചത്, പിന്നാലെയാണ് അത്ഭുത ജീവി നടന്നുവന്നത്. മറ്റു രണ്ടു ക്യാമറകളില്‍ എന്തോ കാരണത്താല്‍ ഈ ദൃശ്യം പതിഞ്ഞിട്ടില്ല. മറ്റാരുടെയെങ്കിലും വീട്ടിലെ ക്യാമറയില്‍ ഈ ദൃശ്യം പതിഞ്ഞിട്ടുണ്ടോയെന്നു അറിയില്ല,'' എന്ന കുറിപ്പോടെയായിരുന്നു വിവിയന്‍ ഗോമസ് വീഡിയോ പങ്കുവച്ചത്.

വീഡിയോയിലെ ജീവിയെ കണ്ട് അന്യഗ്രഹജീവിയാണെന്ന അന്തിമ നിഗമനത്തിലാണ് ഭൂരിഭാഗം. ചിലര്‍ക്ക് ഈ ജീവി ഹാരിപോട്ടര്‍ കഥകളിലെ ഡോബിയാണോന്നാണ് സംശയം. എന്തു തന്നെയായാലും ഒരു ഏലിയന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ് സൈബര്‍ ലോകം. വീഡിയോ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു കോടിയിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. ട്വിറ്ററില്‍ രസകരമായ കമന്റുകളോടെ റീ പോസ്റ്റ് ചെയ്ത വീഡിയോ മൂന്ന് കോടി വ്യൂസ് നേടിക്കഴിഞ്ഞു. ഈ ജീവിയെ കുറിച്ച് വിവിധ ഊഹാപോഹങ്ങളുമായി ഒരു ലക്ഷത്തിലധികം പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category