1 GBP = 86.00INR                       

BREAKING NEWS

രഞ്ജി സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരാന്‍ ഉത്തപ്പ ഉടന്‍ കേരളത്തിലേക്ക്; വാട്മോറിന്റെ റഡാറില്‍ യുവതാരം വത്സല്‍ ഗോവിന്ദും; രഞ്ജി സീസണിന് മുന്നോടിയായി സാധ്യതാ പട്ടിക പ്രഖ്യാപിച്ച് കേരളം; ക്യാമ്പ് ജൂണ്‍ 19 മുതല്‍ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: 2019-2020 രഞ്ജി സീസണിലേക്കുള്ള കേരള ക്രിക്കറ്റ് ടീം സാധ്യത പട്ടിക പ്രഖ്യാപിച്ചു. മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ കേരള ടീമിലെത്തുന്ന സീസണില്‍ വലിയ പ്രതീക്ഷയാണ് ടീമിന്. കഴിഞ്ഞ വര്‍ഷം സെമിയില്‍ എത്തിയ ടീം ഇത്തവണ അതിലും മികച്ച പ്രകടനം ാണ് പ്രതീക്ഷിക്കുന്നതും ലക്ഷ്യം വയ്ക്കുന്നതും. ഡേവ് വാട്മോറിന്റെ കീഴില്‍ കഴിഞ്ഞ രണ്ട് സീസണിലും മികച്ച പ്രകടനം തുടരുകയായിരുന്നു കേരളം. കഴിഞ്ഞതിന് മുന്‍പിലത്തെ വര്‍ഷം ക്വാര്‍ട്ടര്‍ വരെ എത്തിയിരുന്നു കേരളം. രണ്ട് വര്‍ഷങ്ങളിലും നോക്കൗട്ട് മത്സരങ്ങളില്‍ വിദര്‍ഭയോടാണ് കേരളം തോല്‍വി വഴങ്ങിയത്. രണ്ട് വര്‍ഷവും വിദര്‍ഭ കപ്പ് ഉയര്‍ത്തുകയും ചെയ്തു.

കേരള അണ്ടര്‍ 23 ടീമിനായി മികച്ച പ്രകടനം നടത്തിയ വത്സല്‍ ഗോവിന്ദ് സീനിയര്‍ ടീമിന്റെ സാധ്യത പട്ടികയില്‍ ഇടം പിടിച്ചുകഴിഞ്ഞു. ജൂണ്‍ 19 മുതല്‍ ജൂലൈ 2 വരെ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ഇവര്‍ക്കുള്ള പ്രീ സീസണ്‍ സന്നാഹ ക്യാംപ് നടത്തും. ഡേവ് വാട്ട്‌മോറാണ് കേരളാ ടീം പരിശീലകന്‍.സോണി ചെറുവത്തൂര്‍, രാജഗോപാല്‍ എന്നിവരാണ് സഹ പരിശീലകര്‍.

കേരള സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ സാധ്യതാ പട്ടിക ഇങ്ങനെ -
റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, സഞ്ചു വിശ്വനാഥ്, റോഹന്‍ പ്രേം, സച്ചിന്‍ ബേബി, സല്‍മാന്‍ നിസ്സാര്‍, മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, രാഹുല്‍ പി, സിജോമോന്‍ ജോസഫ്, മോനിഷ് കെ, അക്ഷയ് ചന്ദ്രന്‍, ബേസില്‍ തമ്പി, സന്ദീപ് എസ് വാര്യര്‍, നിധീഷ് എം.ഡി, കെ.എം ആസിഫ്, അഭിഷേക് മോഹന്‍, മിഥുന്‍ എസ്, വിനൂപ് മനോഹരന്‍, റോഹന്‍ എസ് കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ്, ആനന്ദ് ജോസഫ്, അക്ഷയ് കെ.സി, ഫാനൂസ് എഫ് എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category