1 GBP = 87.30 INR                       

BREAKING NEWS

ഫാ: വിപിന്‍ ചിറയില്‍ നയിക്കുന്ന ടെന്‍ഹാം നൈറ്റ് വിജില്‍ ശനിയാഴ്ച

Britishmalayali
അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ലണ്ടനിലെ ടെന്‍ഹാം കേന്ദ്രീകരിച്ച് മൂന്നാം ശനിയാഴ്ചകളില്‍ നടത്തപ്പെടുന്ന നൈറ്റ് വിജില്‍  15 ന് ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. വിപിന്‍ ചിറയില്‍ അച്ചനാണ് ശനിയാഴ്ചത്തെ ശുശ്രൂഷകള്‍ നയിക്കുക. ടെന്‍ഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തിലാണ് ആരാധനക്കുള്ള  വേദിയൊരുങ്ങുന്നത്. 

ശനിയാഴ്ച വൈകുന്നേരം 7. 30 നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് കരുണക്കൊന്ത, വിശുദ്ധ കുര്‍ബ്ബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയും ഉണ്ടായിരിക്കുന്നതാണ്. സ്നേഹ വിരുന്നും ഒരുക്കുന്നുണ്ട്. രാത്രി 11. 30 ഓടെ ശുശ്രൂഷകള്‍ സമാപിക്കും. ദിവ്യാകാരുണ്യ സന്നിധിയില്‍ തങ്ങളുടെ നിയോഗങ്ങളും, യാചനകളും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ലഭിക്കുന്ന ഈ അനുഗ്രഹീത വേള ഏവരും ഉപയോഗിക്കുവാനും, ദൈവാനുഗ്രഹം കൈവരിക്കുവാനും ഡയറക്ടര്‍ ഫാ: സെബാസ്റ്റ്യന്‍ ചാമക്കാല ഏവരെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.

 നൈറ്റ് വിജിലില്‍ ബ്ര. ചെറിയാനും, ജൂഡയും പ്രെയിസ് ആന്റ് വര്‍ഷിപ്പ്, ഗാന ശുശ്രൂഷ എന്നിവക്ക് നേതൃത്വം നല്‍കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോമോന്‍ ഹെയര്‍ഫീല്‍ഡ് - 07804691069, ഷാജി - 07737702264, ജിനോബി - 07785188272
പള്ളിയുടെ വിലാസം: 
The Most Holy name Catholic Church, 2 Oldmill Road, UB9 5AR, Denham Uxbridge.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category