1 GBP = 88.40 INR                       

BREAKING NEWS

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ ഇല്‍ഫോഡില്‍ ശനിയാഴ്ച

Britishmalayali
kz´wteJI³

ലണ്ടന്‍: ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ മാസത്തെയും മൂന്നാമത്തെ ശനിയാഴ്ച ലണ്ടന്‍ സ്ട്രാറ്റ്ഫോര്‍ഡില്‍ നടന്നു വരുന്ന ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ കൂടുതല്‍ സൗകര്യങ്ങളോടെ ഈ മാസം മുതല്‍ ലണ്ടന്‍ ഇല്‍ഫോഡിലെ വാലന്റയിന്‍സ് സ്‌കൂളിന്റെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തപ്പെടുന്നതാണ്.

സഭയല്ല ഹൃദയമാണ് മാറേണ്ടത് .മാനസാന്തരപ്പെട്ടവരുടെ മാനസാന്തരമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പില്‍ നാനാ സഭകളിലുമുള്ള വിശ്വാസികളായ ദൈവ മക്കള്‍ ഒരുമിച്ചു ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന് കൂടി വരവുകള്‍ ഉണ്ട്. എന്നാല്‍ ലണ്ടന്‍ മേഖലയിലെ പ്രധാനമായുള്ള കൂടിവരവാണ്. ഇപ്പോള്‍ ഇല്‍ഫോര്‍ഡിലെ സ്‌കൂളില്‍ നടക്കുന്നത്.

ഈ മാസം 16ാം തീയതി രാവിലെ 10 മണി മുതല്‍ 2 മണി വരെ ബൈബിള്‍ കണ്‍വന്‍ഷന്‍ നടക്കും. കോലംഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിന്റെ മുന്‍ പ്രിന്‍സിപ്പലും അമൃതധാര വചന സുധ ടിവി പ്രഭാഷകനുമായ പ്രൊഫ. എം. വൈ. യോഹന്നാന്‍ വീഡിയോ സന്ദേശത്തിലൂടെ മുഖ്യ വചന സന്ദേശം നല്‍കും. ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ യുകെ ടീം ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ഉച്ച കഴിഞ്ഞ് 2 മണി മുതല്‍ 3 വരെ കുട്ടികള്‍ക്കുള്ള ബൈബിള്‍ ക്ലാസ് ഉണ്ടായിരിക്കും.

വിപുലമായ പാര്‍ക്കിങ്ങ് സൗകര്യം പുതിയ സ്ഥലത്ത് ലഭ്യമാണ്. എല്ലാ വിശ്വാസികളെയും ഈ കൂടി വരവിലേക്ക് ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി പ്രവര്‍ത്തകര്‍ അറിയിച്ചു.

കണ്‍വന്‍ഷന്‍ നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Valentines school ranbrook road ilford Essex 1G2 6DB
കൂടുതല്‍ വിവരങ്ങള്‍ക്ക്: 07946152235

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category