1 GBP = 88.00 INR                       

BREAKING NEWS

റവ. ഫാ: സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന മലയാളം റെസിഡെന്‍ഷ്യല്‍ റിട്രീറ്റ് ഡിസംബര്‍ 12 മുതല്‍ ഡെര്‍ബിഷെയറില്‍; ബുക്കിങ് തുടരുന്നു

Britishmalayali
ബാബു ജോസഫ്

ബര്‍മിങ്ഹാം: ലോക പ്രശസ്ത വചന പ്രഘോഷകന്‍ റവ. ഫാ: സേവ്യര്‍ ഖാന്‍ വട്ടായില്‍, റവ. ഫാ: സോജി ഓലിക്കല്‍ എന്നിവര്‍ നയിക്കുന്ന യൂറോപ്പ് കേന്ദ്രീകരിച്ച് അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് 'എഫാത്ത  കോണ്‍ഫറന്‍സ്' 2019 ഡിസംബര്‍ 12 വ്യാഴം മുതല്‍ 15 ഞായര്‍ വരെ യുകെയില്‍ ഡെര്‍ബിഷെയറില്‍ നടക്കും.

ഫാ: ഷൈജു നടുവത്താനിയില്‍,അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് ഇന്റര്‍നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്‍ യുകെ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു. കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. യേശുനാമത്തില്‍ ദൈവ മഹത്വത്തിനായി ലോകമെമ്പാടും  ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു. 

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന വെബ്‌സൈറ്റില്‍ നേരിട്ട് സീറ്റുകള്‍ ബുക്ക ്ചെയ്യാവുന്നതാണ്.
അഡ്രസ്സ്:  THE  HAYES ,  SWANWICK DERBYSHIRE DE55 1AU
കൂടുതല്‍ വിവരങ്ങള്‍ക്ക്
അനീഷ് തോമസ് - 07760254700, ബാബു ജോസഫ് - 07702061948

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category