1 GBP = 87.30 INR                       

BREAKING NEWS

ഹൈക്കോടതിയില്‍ നിയമന തട്ടിപ്പിന് ശ്രമം; പിടിയിലായത് ചേര്‍ത്തല സ്വദേശിന് ആശ; ക്ലാര്‍ക്ക് തസ്തികളിലേക്ക് ജോലി വാഗ്ദാനം നല്‍കി ആവശ്യപ്പെട്ടത് ഒന്‍പത് ലക്ഷത്തോളം രൂപ; അഭിഭാഷകര്‍ക്കായി കേസുകള്‍ ക്യാന്‍വാസ് ചെയ്യുന്ന യുവതി പിടിയിലായത് ഹൈക്കോടതി വിജിലന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്

Britishmalayali
kz´wteJI³

കൊച്ചി: ഹൈക്കോടതിയില്‍ നിയമന തട്ടിപ്പിന് ശ്രമിച്ച യുവതി പിടിയില്‍. ചേര്‍ത്തല സ്വദേശിനി ആശാ അനില്‍കുമാറാണ് പിടിയിലായത്.ഹൈക്കോടതിയിലെ ഷോഫര്‍, ക്ലാര്‍ക്ക് തസ്തികളിലേക്കാണ് രണ്ടു പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമിച്ചത്.

ഒന്‍പത് ലക്ഷം രൂപ വരെയാണ് ഇവര്‍ ഇതിനായി ആവശ്യപ്പെട്ടതെന്നാണ് പരാതി. ഹൈക്കോടതി വിജിലന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

വര്‍ഷങ്ങളായി എറണാകുളം ജില്ലയിലെ കോടതികള്‍ കേന്ദ്രീകരിച്ച് അഭിഭാഷകര്‍ക്കായി കേസുകള്‍ ക്യാന്‍വാസ് ചെയ്യുന്ന വ്യക്തിയാണ് ആശാ അനില്‍കുമാര്‍. ഈ ബന്ധങ്ങള്‍ ദുരുപയോഗം ചെയ്താണ് യുവതി തട്ടിപ്പിനായി വലവിരിച്ചിരുന്നത്. പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category