1 GBP = 88.00 INR                       

BREAKING NEWS

ഫ്രാങ്കോ കേസില്‍ വിചാരണ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വൈക്കം ഡിവൈ.എസ്പി. കെ.സുഭാഷിനെ ഇടുക്കിക്ക് പറപ്പിച്ചു; സിറോ മലബാര്‍ സഭയിലെ വ്യാജരേഖക്കേസ് അന്വേഷിച്ച വിദ്യാധരന്‍ ആറ്റിങ്ങലിലേക്ക്; ഡി വൈ എസ് പിമാരുടെ സ്ഥലമാറ്റം ആര്‍ക്ക് വേണ്ടി? ദുരൂഹത ആരോപിച്ച് സിസ്റ്റര്‍ അനുപമ

Britishmalayali
kz´wteJI³

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ കേസ്, സിറോ മലബാര്‍ സഭയിലെ വ്യാജരേഖക്കേസ് എന്നിവയന്വേഷിക്കുന്ന ഉദ്യോഗസ്ഥരുള്‍പ്പെടെ അസിസ്റ്റന്റ് കമ്മിഷണര്‍മാരെയും ഡിവൈ.എസ്പി.മാരെയും സ്ഥലംമാറ്റി. ബിഷപ്പ് ഫ്രാങ്കോ കേസില്‍ വിചാരണതുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്പി. കെ.സുഭാഷിനെ കോട്ടയം ജില്ലയില്‍നിന്നു മാറ്റുന്നത്. ഇടുക്കി വിജിലന്‍സ് ഡിവൈ.എസ്പി.യായാണ് മാറ്റം. കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച കോട്ടയം എസ്പി. ഹരിശങ്കറിനെ നേരത്തേ കൊല്ലത്തേക്കു മാറ്റിയിരുന്നു. ഇത് ഫ്രാങ്കോ കേസ് അട്ടിമറിക്കാനാണെന്ന വാദം ശക്തമാണ്.

വിചാരണ തുടങ്ങുംമുമ്പേ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത് ദുരൂഹതകള്‍ക്ക് വഴിവെയ്ക്കുന്നതാണെന്ന് സേവ് അവര്‍ സിസ്റ്റേഴ്‌സ് ഫോറം പ്രസ്താവിച്ചു. സിറോ മലബാര്‍ സഭയിലെ വ്യാജരേഖക്കേസ് അന്വേഷിച്ചുകൊണ്ടിരുന്ന ആലുവ ഡിവൈ.എസ്പി. കെ.എ. വിദ്യാധരനേയും സ്ഥലം മാറ്റി. ആറ്റിങ്ങലിലേക്കാണ് മാറ്റം. അന്വേഷണം അവസാനഘട്ടത്തില്‍ നില്‍ക്കെ സ്ഥലംമാറ്റം കേസിനെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന വാദമുണ്ട്. ഇതെല്ലാം പൊലീസ് തലപ്പത്തെ അഴിച്ചുപണിയുടെ ഭാഗമാണിതെന്നാണ് വിശദീകരണം. ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതോടെ കേസുകളുടെ അന്വേഷണം അനിശ്ചിതത്വത്തിലാകുമെന്നതാണ് വസ്തുത, സഭയുമായി ബന്ധപ്പെട്ട കേസുകളില്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാണ്. ഈ സാഹചര്യത്തിലാണ് ആരോപണങ്ങള്‍ ഉയരുന്നത്.

അതിനിടെ വിചാരണ തുടങ്ങാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെ ഫ്രാങ്കോ കേസിലെ അന്വേഷണോദ്യോഗസ്ഥനെ സ്ഥലംമാറ്റിയതില്‍ ദുരൂഹതയുണ്ടന്ന് സിസ്റ്റര്‍ അനുപമ. എസ്.ഒ.എസുമായും മറ്റും ആലോചിച്ച് തുടര്‍നടപടികള്‍ വൈകാതെ തീരുമാനിക്കും. സ്ഥലംമാറ്റത്തിനുപിന്നില്‍ ഉന്നത ഇടപെടലുള്ളതായി സംശയമുണ്ട്. കെവിന്‍ വധക്കേസില്‍ പബ്ളിക് പ്രോസിക്യൂട്ടറായിരുന്ന ആളാണ് ഈ കേസില്‍ പ്രതിഭാഗം അഭിഭാഷകന്‍. കേസ് അട്ടിമറിക്കാനാണോ ഇതെല്ലാമെന്നു സംശയിക്കുന്നുവെന്നും സിസ്റ്റര്‍ പറഞ്ഞു. 101 ഡിവൈഎസ്പി മാരേയാണ് സ്ഥലം മാറ്റിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പേരില്‍ മാസങ്ങള്‍ക്ക് മുമ്പ് പലരേയും സ്വന്തം ജില്ലയ്ക്ക് പുറത്ത് നിയമിച്ചിരുന്നു. തെരഞ്ഞെടുപ്പ് ചട്ടം മാറിയ സാഹചര്യത്തിലാണ് പുനക്രമീകരണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

തൃക്കാക്കര എ.സി.പി. സ്റ്റ്യുവര്‍ട്ട് കീലര്‍ നെടുമങ്ങാട്ടേക്കും ജവഹര്‍ ജനാര്‍ദ് അടൂരിലേക്കും ആര്‍. സുധാകരന്‍ പിള്ള ക്രൈം പത്തനംതിട്ട ഡിറ്റാച്ച്‌മെന്റിലേക്കും (ഡിഇടി.ടി.) ഷാജിമോന്‍ ജോസഫ് പാലായിലേക്കും എന്‍.സി. രാജ്മോഹന്‍ കട്ടപ്പനയിലേക്കും എം.എ. നസീര്‍ ഇടുക്കി നാര്‍കോട്ടിക് സെല്ലിലേക്കുമാണ് സ്ഥലംമാറിപ്പോകുന്നത്. ഇതെല്ലാം പല കേസ് അന്വേഷണത്തേയും ബാധിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category