1 GBP = 88.00 INR                       

BREAKING NEWS

സീറ്റ് വര്‍ദ്ധനയ്ക്ക് അപേക്ഷിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക്; ന്യൂനപക്ഷ മാനേജ്മെന്റിനെ ഒഴിവാക്കി അംഗീകാരമില്ലാത്ത രണ്ട് സ്വാശ്രയ കോളേജുകള്‍ക്ക് പോലും അനുമതി പത്രം നല്‍കി ആദ്യ വിചിത്ര ഉത്തരവ്; പ്രതിഷേധവുമായി 'ന്യൂനപക്ഷം' എത്തിയപ്പോള്‍ എല്ലാവര്‍ക്കും അനുമതി പത്രം; മെഡിക്കല്‍ കോളേജുകളിലെ സാമ്പത്തിക സംവരണം ചര്‍ച്ചയാക്കുന്നത് പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേട്

Britishmalayali
kz´wteJI³

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളില്‍ സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാരിന് എടുക്കേണ്ടി വന്നത് മൂന്ന് നിലപാടുകള്‍. ആദ്യ നിലപാട് വിവാദമായപ്പോള്‍ പുതിയ ഉത്തരവ്. അതിലെ പ്രശ്നങ്ങള്‍ ബോധ്യപ്പെട്ടപ്പോള്‍ വീണ്ടും വിശദീകരണം. അങ്ങനെ ആകെ ആശയക്കുഴപ്പും. ഒടുവില്‍ 10 % സാമ്പത്തിക സംവരണത്തിനു സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ അധിക എംബിബിഎസ് സീറ്റ് അനുവദിക്കുന്നത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കു മാത്രമാണു ബാധകമെന്നു വ്യക്തമാക്കി സര്‍ക്കാര്‍ ഒടുവില്‍ തലയൂരി. സ്വാശ്രയ കോളേജുകളെ എല്ലാം ഒഴിവാക്കി. ഇതില്‍ എല്ലാം നിറയുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടായിരുന്നു.

സീറ്റ് വര്‍ധനയ്ക്ക് അപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രം മെയ് 20ന് അയച്ച കത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കു മാത്രമാണ് ഇതു ബാധകമെന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആദ്യം പുറത്തിറക്കിയ ഉത്തരവില്‍ സ്വാശ്രയ കോളേജുകള്‍ക്കും സീറ്റ് കൂട്ടി നല്‍കി. ഇതില്‍ ന്യൂനപക്ഷ പദവിയുള്ള കോളേജുകളെ പരാമര്‍ശിച്ചിരുന്നില്ല. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകരാമുള്ള രണ്ട് കോളേജുകള്‍ ഉള്‍പ്പെട്ടു. ഇതിനിടെ ന്യൂനപക്ഷ കോളേജ് മാനേജ്മെന്റുകള്‍ പ്രതിഷേധവുമായെത്തി. ഇതോടെയാണ് തിരുത്തല്‍ എത്തിയത്. എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളേജിനും പത്ത് ശതമാനം സീറ്റ് വര്‍ദ്ധന നല്‍കി. ഇതിനിടെയാണ് കേന്ദ്രത്തിന്റെ കത്ത് പുറത്തു വന്നാല്‍ ഉണ്ടാകുന്ന വിവാദം മനസ്സിലായത്. ഇതോടെ തിരുത്തലുമെത്തി.

എംബിബിഎസിന് മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം കൊണ്ടുവരാന്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് രണ്ടു തവണ സര്‍ക്കാര്‍ തിരുത്തി. ആദ്യം ന്യൂനപക്ഷ പദവിയുള്ള കോളജുകളെ ഒഴിവാക്കി സംസ്ഥാനത്തെ എട്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി നല്‍കി. വിവാദമായപ്പോള്‍ ന്യൂനപക്ഷ പദവിയുള്ള കോളജുകള്‍ക്കും അനുമതി നല്‍കി. മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമില്ലാത്ത രണ്ട് സ്വാശ്രയ കോളജുകള്‍ക്ക് സീറ്റ് വര്‍ധനക്കുള്ള അനുമതിയില്‍ വിവാദം തുടരുന്നതിനിടെയാണ് 10 ശതമാനം സംവരണം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മാത്രം പരിമിതപ്പെടുത്തി കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. 35 ശതമാനം മാനേജ്‌മെന്റ് സീറ്റുകളിലേക്ക് ഇനി കേരളത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ലഭിക്കും. എന്‍ ആര്‍ ഐ സീറ്റിന് പുറമേ 15 ശതമാനം സീറ്റുകള്‍ കേരളത്തിന് പുറത്തുള്ളവര്‍ക്ക് അനുവദിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സുപ്രീംകോടതി വിധി പ്രകാരമാണ് നടപടി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 7300 പേരാണ് സംസ്ഥാനത്ത് എംബിബിഎസിന് അപേക്ഷിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം കുറയും.

സ്വാശ്രയ കോളജിലെ 10 % സീറ്റില്‍ സാമ്പത്തിക സംവരണം നടപ്പാക്കിയാല്‍ അവരുടെ ഉയര്‍ന്ന ഫീസ് ആരു നല്‍കുമെന്നു പോലും ധാരണയില്ലാതെയാണ് ആദ്യ അനുമതി പത്രം പുറത്തു വന്നത്. രണ്ടു ദിവസത്തിനുള്ളില്‍ രണ്ട് അനുമതിപത്രങ്ങളും അതു മൂലമുണ്ടായ ആശയക്കുഴപ്പം ഒഴിവാക്കാന്‍ അവ റദ്ദാക്കിയുള്ള രണ്ടു കത്തുകളും പുറത്തിറക്കി. എട്ടു ന്യൂനപക്ഷ ഇതര സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പ്രിന്‍സിപ്പല്‍മാര്‍ക്കു ചൊവ്വാഴ്ച വൈകിട്ടാണ് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി സീറ്റ് വര്‍ദ്ധനയ്ക്ക് അനുമതിപത്രം നല്‍കിയത്. കോഴ വിവാദത്തില്‍പ്പെട്ട വര്‍ക്കല എസ്ആര്‍, വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളെ മറ്റു കോളജുകളിലേക്കു മാറ്റിയ പാലക്കാട് കേരള മെഡിക്കല്‍ കോളജ് എന്നിവയ്ക്കുള്‍പ്പെടെയാണു സര്‍ക്കാര്‍ അനുമതിപത്രം നല്‍കി. ഇത് ഏറെ വിവാദമാവുകയും ചെയ്തു. ന്യൂനപക്ഷ കോളജുകളെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയ്ക്കും ഇടനല്‍കി.

തുടര്‍ന്ന് 14 ന്യൂനപക്ഷ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കു കൂടി അപേക്ഷിക്കാന്‍ അനുമതി നല്‍കി രണ്ടാമത്തെ കത്ത് ഇന്നലെ ഉച്ചയോടെ ഇറക്കി. ചൊവ്വാഴ്ചത്തെ കത്തിന്റെ തീയതിയും നമ്പരും വച്ചാണ് ഇതും തയാറാക്കിയത്. എന്നാല്‍ മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ നല്‍കേണ്ട സമയപരിധി ചൊവ്വാഴ്ച വൈകിട്ട് അവസാനിച്ചിരുന്നു. ആദ്യ കത്തും സമയപരിധി കഴിഞ്ഞാണ് ഇറക്കിയതെങ്കിലും അതിലുള്ള പല കോളജുകളും ഇക്കാര്യം മുന്‍കൂട്ടി മനസ്സിലാക്കി അധിക സീറ്റിന് അപേക്ഷിച്ചിരുന്നു. രണ്ടാമത്തെ കത്തിലുള്ള പല മാനേജ്മെന്റുകളും പക്ഷേ ഇക്കാര്യം അറിഞ്ഞില്ല. ഇതിനിടെ കേന്ദ്ര സര്‍ക്കാരിന്റെ കത്തിലെ വിവരങ്ങള്‍ പുറത്തു വന്നു. ഇത് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കി. ഇതോടെ പുലിവാല് പിടിക്കുമെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. സ്വാശ്രയ മാനേജ്മെന്റിന് വേണ്ടി നടത്തിയ കളിയാണെന്ന ചര്‍ച്ച ഉണ്ടാകുമെന്നും മനസ്സിലായി. ഇതോടെ വീണ്ടും തിരുത്തല്‍.

മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്ന സീറ്റ് വര്‍ധന സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കു മാത്രമാണു ബാധകമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തി. ആദ്യ അനുമതിപത്രത്തിലെ 8 കോളജുകള്‍ക്ക് ഇന്നലെ വൈകിട്ടോടെ വീണ്ടും കത്തയച്ചു. സര്‍ക്കാര്‍ കോളജുകള്‍ക്കു മാത്രമാണു സീറ്റ് വര്‍ധന ബാധകമെന്നും സ്വാശ്രയ കോളജുകള്‍ക്കു തങ്ങളുടെ അവകാശവാദം മെഡിക്കല്‍ കൗണ്‍സിലിനെ അറിയിക്കാമെന്നും പറഞ്ഞാണു തടിതപ്പിയത്. ന്യൂനപക്ഷ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ സാമ്പത്തിക സംവരണത്തിനുള്ള സീറ്റ് വര്‍ധനയ്ക്ക് അര്‍ഹരല്ലെന്നു മെഡിക്കല്‍ കൗണ്‍സില്‍ വിശദീകരിച്ചിട്ടുണ്ടെന്നും എതിര്‍പ്പുണ്ടെങ്കില്‍ കൗണ്‍സിലിനെ അറിയിക്കണമെന്നുമാണ് 14 ന്യൂനപക്ഷ കോളജുകള്‍ക്ക് അയച്ച തിരുത്തല്‍ കത്തില്‍ പറയുന്നു.

നാലു കത്തുകളും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു വേണ്ടി തയാറാക്കിയത് ഒരേ അണ്ടര്‍ സെക്രട്ടറിയാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ആരോഗ്യ വകുപ്പിലെ പിടിപ്പുകേടിന് തെളിവാണ് തിരുത്തലുകള്‍. ഉദ്യോഗസ്ഥതലത്തിലെ വീഴ്ചയാണ് ഉത്തരവ് പലതവണ മാറ്റിയിറക്കാന്‍ കാരണമെന്ന് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ ആരോപിച്ചു. കാര്യമായ കൂടിയാലോചനകള്‍ ഇല്ലാതെ തിരക്കുപിടിച്ച് ഉത്തരവിറക്കിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ നല്‍കേണ്ട അവസാന ദിവസമായ ഇന്നലെ ആണ് സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരവ് ആദ്യം ഇറക്കിയത്. അധിക സീറ്റില്‍ വിദ്യാര്‍ത്ഥികളുടെ ഫീസ് ആര് വഹിക്കുമെന്ന് മാനേജ്‌മെന്റ് ചോദ്യമുന്നയിച്ചു. ഈ സീറ്റുകളുടെ ഫീസ് സര്‍ക്കാര്‍ നല്‍കിയാല്‍ ക്രോസ് സബ്‌സിഡി അടക്കമുള്ള പ്രതിസന്ധികള്‍ ഉണ്ടാകും. ഉദ്യോഗസ്ഥതല വീഴ്ചയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ ആരോപിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category