1 GBP = 88.00 INR                       

BREAKING NEWS

ചാവേര്‍ ആക്രമണത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയതതില്‍ ശബരിമലയും പത്മനാഭ സ്വാമി ക്ഷേത്രവും ഗുരുവായൂരും; കൊച്ചിയിലെ യഹൂദ കേന്ദ്രങ്ങളിലും ഭീകരാക്രമണ പദ്ധതികള്‍ തയ്യാറാക്കി; ശ്രീലങ്കയിലെ 'കറുത്ത ഇസ്റ്ററിന്' ശേഷം ലക്ഷ്യമിട്ടത് തെക്കേ ഇന്ത്യയെ തന്നെ; ആസൂത്രണം നടത്തിയത് കോയമ്പത്തൂരിലെ ആറംഗ ഇസ്ലാമിക് സ്റ്റേറ്റ് ഘടകം; ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ ഇന്ത്യന്‍ ബന്ധത്തിലെ അന്വേഷണം വ്യക്തമാക്കുന്നത് കേരളവും ടാര്‍ഗറ്റെന്ന സൂചന

Britishmalayali
kz´wteJI³

കൊച്ചി: ശബരിമലയും പത്മനാഭ സ്വാമി ക്ഷേത്രവും ഗുരുവായൂരും അടക്കം കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രധാന ആരാധനാ കേന്ദ്രങ്ങളെല്ലാം ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണ ഭീഷണിയില്‍. കൊച്ചിയിലെ യഹൂദ കേന്ദ്രങ്ങളിലും ഐസിഎസ് ഭീകരാക്രമണ പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ ഇന്ത്യന്‍ ബന്ധം അന്വേഷിക്കുന്നതിനിടെയാണ് തമിഴ്നാട്ടിലും കേരളത്തിലും ആക്രമണം നടത്തുന്നതിനു പദ്ധതിയിട്ട ഐഎസിന്റെ കോയമ്പത്തൂര്‍ ഘടകത്തെക്കുറിച്ച് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചത്. ഒരാള്‍ അറസ്റ്റിലായി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുക്കും.

കോയമ്പത്തൂരിലെ ആറംഗ ഇസ്ലാമിക് സ്റ്റേറ്റ് ഘടകമാണ് ആസൂത്രണങ്ങള്‍ക്ക് പിന്നില്‍. തമിഴ്നാട്ടിലെയും, കൊച്ചിയിലെയും എന്‍ഐഎ സംഘങ്ങള്‍ സംയുക്തമായാണ് കോയമ്പത്തൂരിലെ അന്‍പുനഗര്‍, പോത്തന്നൂര്‍. കുനിയമ്പത്തൂര്‍, ഉക്കടം അടക്കമുള്ള സ്ഥലങ്ങളില്‍ ഇന്നലെ റെയ്ഡ് നടത്തിയത്. രാവിലെ ഏഴിന് തുടങ്ങിയ റെയ്ഡ് മണിക്കൂറുകള്‍ നീണ്ടു. ഈ റെയ്ഡില്‍ പല നിര്‍ണ്ണായക വിവരങ്ങളും എന്‍ ഐ എയ്ക്ക് ലഭിച്ചു. ഇതിലാണ് ആരാധനാലയങ്ങളിലെ ഭീകരാക്രമണ പദ്ധതികള്‍ പുറത്താകുന്നത്. ശ്രീലങ്കയ്ക്ക് ശേഷം ഐസിസ് ലക്ഷ്യമിട്ടത് തെക്കേ ഇന്ത്യയെ ആയിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന സഹ്രാന്‍ ഹാഷിമുമായി കോയമ്പത്തൂര്‍ ഘടകത്തിന് ബന്ധമുണ്ടായിരുന്നു. ഇവരില്‍ പ്രധാനിയും ഐസിസ് ഘടകം രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്ത മുഹമ്മദ് അസറുദീന്‍, സഹ്രാന്‍ ഹാഷിമിന്റെ ഫേസ്ബുക് സുഹൃത്താണ്. കോയമ്പത്തൂരിലെ ഏഴു കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയത്. തമിഴ്നാട്ടിലെ ഐഎസ് ഘടകത്തിന്റെ അടിവേരുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായായിരുന്നു റെയ്ഡ്. ഉക്കടം അന്‍പു നഗര്‍ സ്വദേശി മുഹമ്മദ് അസറുദ്ദീന്‍, അക്രം സിന്ധ, ഷേഖ് ഹിദായത്തുള്ള, എം.അബൂബക്കര്‍, സദ്ദാംഹുസൈന്‍, ഇബ്രാഹിം ഹാഷിന്‍ഷാ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ഇവരുടെ ഐഎസ് ബന്ധം സ്ഥിരീകരിച്ച എന്‍ഐഎ എല്ലാവര്‍ക്കുമെതിരേ കേസ് ചാര്‍ജ്‌ചെയ്തതായി അറിയിച്ചു. ഇവരോട് വ്യാഴാഴ്ച കൊച്ചിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവര്‍ ജോലി ചെയ്ത സ്ഥാപനങ്ങളും എന്‍ഐഎ സംഘം പരിശോധിച്ചു. ഇവരുടെ വീടുകളില്‍ നിന്നും പെന്‍ഡ്രൈവ്, ഫോണ്‍,ഡയറി എന്നിവ കണ്ടെത്തി. ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുവെന്ന് സംശയിക്കുന്ന കോയമ്പത്തൂരുകാരനായ മുഹമ്മദ് അസറുദ്ദീനെതിരെ കേസെടുത്തിട്ടുമുണ്ട്. ഇയാള്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും ദക്ഷിണേന്ത്യയില്‍ സ്ഫോടന പരമ്പരകള്‍ ആസൂത്രണം ചെയ്യുകയെന്നതാണ് ലക്ഷ്യമെന്നും എന്‍ഐഎ സംശയിക്കുന്നു.നേരത്തെ ഒരു തവണ തമിഴ്നാട്ടിലും കേരളത്തിലെ ചില സ്ഥലങ്ങളിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ നടന്ന റെയ്ഡും. റെയ്ഡില്‍ വിലപ്പെട്ട വിവരങ്ങളും രേഖകളും ചില വീഡിയോകളും കണ്ടെത്തിയതായി സൂചനയുണ്ടെങ്കിലും എന്‍ഐഎ വിശദവിവരം വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. അന്വേഷണത്തെ ബാധിക്കുമെന്നതാണ് കാരണം.

കേസില്‍ കോയമ്പത്തൂരില്‍ നിന്നുള്ള മുഹമ്മദ് അസറുദീന്‍, പോതന്നൂര്‍ നഞ്ചുണ്ടാപുരം സ്വദേശി ടി.അസറുദീന്‍, സൗത്ത് ഉക്കാടം അല്‍അമീന്‍ കോളനി സ്വദേശി ഷെയ്ക് ഹിദായത്തുല്ല, കണിയാമുത്തൂര്‍ സ്വദേശി എം.അബൂബക്കര്‍, കരിമ്പുകടൈ ആസാദ്നഗര്‍ സദാം ഹുസൈന്‍, മനിയത്തോട്ടം ഇബ്രാഹിം ഷാഹിന്‍ എന്നിവരെയാണ് പ്രതി ചേര്‍ത്ത് ചോദ്യം ചെയ്തത്. സംശയമുള്ള ഏതാനും ആളുകളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഗ്രൂപ്പ് അംഗങ്ങളുടെ സമൂഹമാധ്യമ ഇടപടലുകളിലൂടെ നടത്തിയ പരിശോധനയിലാണ് സഹ്രാന്‍ ഹാഷിമിന്റെ ഫേസ്ബുക് സുഹൃത്താണ് മുഹമ്മദ് അസറുദീന്‍ എന്ന് കണ്ടെത്തുന്നത്. തമിഴ്നാട്ടിലെയും കേരളത്തിലെയും ആരാധനാലയങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതിനായി ഘടകം രഹസ്യയോഗങ്ങള്‍ ചേര്‍ന്നിരുന്നതായും ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.

മുഹമ്മദ് അസറുദീനുമായി ബന്ധപ്പെട്ടിരുന്ന ഏതാനും മലയാളി യുവാക്കള്‍ക്കായും എന്‍ഐഎ അന്വേഷണം തുടരുകയാണ്. ദക്ഷിണേന്ത്യയിലെ ഭാവി പരിപാടികള്‍ക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് സമാന മനസ്‌കര്‍ക്കായി ഓണ്‍ലൈനില്‍ ഇവര്‍ ക്യാംപെയ്ന്‍ നടത്തിയിരുന്നു. നേരത്തെ സഹ്രാന്‍ ഹാഷിമിനെ പിന്തുടര്‍ന്നിരുന്ന പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഈ അറസ്റ്റാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. റിയാസ് അബൂബക്കറും കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. കൊളംബോ സ്‌ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനൊടുവില്‍ എന്‍ഐഎ കസ്റ്റഡിയിലെടുത്ത തീവ്രവാദിയാണ് പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ സിദ്ധീഖ്. കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. എ

ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ചാവേറായി സ്വയം മാറാനാണ് റിയാസ് തീരുമാനിച്ചിരുന്നത്. ആക്രമണത്തിനായി സമാനചിന്താഗതിയുള്ള ഒരു സംഘത്തെ റിയാസ് ഒപ്പംകൂട്ടുകയും ഇവര്‍ക്കൊപ്പം ആക്രമണപദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്തു. എന്നാല്‍ ആക്രമണപദ്ധതിയോട് ഒപ്പമുള്ളവര്‍ സഹകരിക്കാതെ വന്നത് റിയാസിന് തിരിച്ചടിയായി. സ്വയം ചാവേറായി സ്‌ഫോടനം നടത്താന്‍ ഇയാള്‍ തയ്യാറായിരുന്നുവെങ്കിലും മറ്റുള്ളവര്‍ അതിന് തയ്യാറായില്ല. കേരളത്തില്‍ നിന്നും ഐസിസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട മലയാളി യുവാക്കളുണ്ട്. ഇതിനിടെയാണ് സ്വന്തം നാട്ടില്‍ സ്‌ഫോടനം നടത്താനും ഇയാള്‍ പദ്ധതിയിട്ടെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവരുന്നത്. റിയാസ് അബൂബക്കര്‍ ഇസ്ലാമിക സ്റ്റേറ്റിന്റെ കേരളത്തിലെ കമാണ്ടറാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ ഐസിസ് പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഏകോപിപ്പിച്ചിരുന്നത് റിയാസാണെന്ന സൂചനയാണ് പുറത്തു വരുന്നത്. ഐസിസിന് വേണ്ടി എന്തും ചെയ്യാന്‍ റിയാസ് തയ്യാറായിരുന്നു. സിറിയയിലും ഇറാഖിലും ഉണ്ടായ തിരിച്ചടികള്‍ ഐസിസിനെ തളര്‍ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് അടക്കം കൂടുതല്‍ പേരെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും റിയാസ് ശ്രമിച്ചിരുന്നു.

തൊപ്പിയും അത്തറും വിറ്റിരുന്ന ഇയാള്‍ കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ആഗ്രഹിച്ചിരുന്നതായി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ഐസിസില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശി അബ്ദുള്‍ റാഷീദുമായി ഇയാള്‍ അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. വളപട്ടണം ഐസിസ് കേസില്‍ പ്രതിയും സിറിയയില്‍ കഴിയുന്ന അബ്ദുള്‍ ഖയൂം എന്നയാളുമായി നിരന്തരം ഓണ്‍ലൈന്‍ ചാറ്റും നടത്തിയിരുന്നതായി റിയാസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. കഴിഞ്ഞ ന്യൂഇയര്‍ ദിനത്തിലും കേരളത്തിലെ വിവിധ ഇടങ്ങളില്‍ സ്‌ഫോടനം നടത്താന്‍ റിയാസ് അടക്കമുള്ള ഐസിസ് അനുഭാവികള്‍ പദ്ധതിയിട്ടിരുന്നത്. ഇതിനായി വന്‍ തോതില്‍ സ്ഫോടക വസ്തുക്കള്‍ ശേഖരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ആക്രമണം നടത്താന്‍ തങ്ങളുടെ മനസ് അനുവദിച്ചില്ലെന്നാണ് റിയാസ് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഓസ്ട്രേലിയയിലെ ആക്രമണങ്ങളോടെ മനസ്സ് മാറി. അടുത്ത പുതുവല്‍സരത്തില്‍ കൊച്ചിയെ തകര്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.

പുതുവര്‍ഷ ദിനത്തില്‍ കേരളത്തില്‍ എത്തുന്ന വിദേശികളെ ലക്ഷ്യമിട്ട് ഇവര്‍ കുടുതലെത്തുന്ന സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി. കൂട്ടത്തിലുള്ളവര്‍ പിന്തുണ നല്‍കാതിരുന്നതിനാല്‍ ഒറ്റയ്ക്ക് ചെയ്യാനുള്ള നീക്കത്തിലായിരുന്നു താനെന്നും റിയാസ് അന്വേഷണ സംഘത്തോട് പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നും ഇസ്‌ളാമിക് സ്റ്റേറ്റില്‍ ചേരാനായി സിറിയിയലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയവരാണ് കേരളത്തില്‍ സ്‌ഫോടനം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇത് കൂട്ടത്തിലുള്ളവരോട് റിയാസ് പറഞ്ഞെങ്കിലും അവര്‍ വേണ്ട പിന്തുണ നല്‍കിയില്ല. എന്നിരുന്നാലും റിയാസ് വിദേശത്തേക്ക് പോയവരുടെ സഹായത്താല്‍ ആവശ്യമായ സാധന സാമഗ്രികള്‍ ശേഖരിച്ചു വരികയായിരുന്നു. പുതുവര്‍ഷ ദിനത്തില്‍ കൊച്ചിയില്‍ അടക്കമുള്ള പ്രദേശങ്ങളായിരുന്നു പട്ടികയില്‍ ഉണ്ടായിരുന്നത്. കൊച്ചിയിലെ യഹൂദ പ്രദേശങ്ങളാണ് ഇയാള്‍ ലക്ഷ്യമിട്ടതെന്നാണ് സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category