1 GBP = 88.00 INR                       

BREAKING NEWS

മരണശേഷം ഒരുപൂവും എന്റെ ദേഹത്തു വെക്കരുത്; സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട; മതപരമായ വലിയ ചടങ്ങുകളും വേണ്ട; ആരെയും കാത്തു നില്‍ക്കാതെ എത്രയുംവേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം; 'ശാന്തികവാടത്തില്‍ നിന്ന് കിട്ടുന്ന ഭസ്മം ശംഖുംമുഖത്ത് കടലില്‍ ഒഴുക്കണം; അനുശോചന യോഗമോ സ്മാരക പ്രഭാഷണങ്ങളോ ഒന്നും വേണ്ട; മരണാനന്തരം തനിക്ക് ആദരവൊന്നും വേണ്ടെന്ന് കവയത്രി സുഗതകുമാരി; സമയമായെന്ന തോന്നലില്‍ മലയാളിയുടെ 'ടീച്ചര്‍' മനസ്സ് തുറക്കുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: മരണാനന്തരം തനിക്ക് ആദരവൊന്നും വേണ്ടെന്ന് കവയത്രി സുഗതകുമാരി. ''മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനില്‍ക്കാതെ എത്രയുംവേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം.''-സുഗതകുമാരി ആവശ്യപ്പെട്ടു. കന്നഡ എഴുത്തുകാരനും നാടക-സിനിമാ-സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഗിരീഷ് കര്‍ണാട് സമാനമായ നിര്‍ദ്ദേശങ്ങള്‍ പൊതു സമൂഹത്തില്‍ അവതരിപ്പിച്ചിരുന്നു. അദ്ദേഹം മരിച്ചപ്പോള്‍ ഇതെല്ലാം യാഥാര്‍ത്ഥ്യമാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പരിസ്ഥിതി പ്രവര്‍ത്തകയായ സുഗതകുമാരി തന്റെ മനസ്സ് വ്യക്തമാക്കുന്നത്. ആദ്യമായാണ് കേരളത്തിലെ സാമുഹിക രംഗത്തെ നിറസാന്നിധ്യമായ വ്യക്തി ഇത്തരത്തില്‍ പ്രതികരിക്കുന്നത്. മുമ്പ് പലരും മതപരമായ ചടങ്ങുകള്‍ സംസ്‌കാരത്തിന് വേണ്ടെന്ന് ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞിട്ടുണ്ട്. അത് നടപ്പാക്കുകയും ചെയ്തു. എന്നാല്‍ സമൂഹത്തിന്റെ ആദരവോ ഔദ്യോഗിക ബഹുമതികളോ വേ്ണ്ടെന്ന് പറഞ്ഞ് പുതുമാതൃകയാവുകയാണ് സുഗതകുമാരി.

സമയമായെന്ന തോന്നലിലാണ് കവിതയെയും പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ സ്നേഹിക്കുന്ന ഈ പോരാളിയുടെ തുറന്നുപറച്ചിലെന്നാണ് മാതൃഭൂമി വിശദീകരിക്കുന്നത്. അടുത്തിടെയുണ്ടായ രണ്ടാമത്തെ ഹൃദയാഘാതം അത്രമേല്‍ ക്ഷീണിതയാക്കിയെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ നന്ദാവനത്തെ വീട്ടില്‍ വിശ്രമത്തിലാണ്. പേസ്‌മേക്കറിന്റെ സഹായത്തോടെയാണ് ഹൃദയമിടിപ്പ്. ഈ അവശതയിലും മനസ്സ് തളര്‍ന്നിട്ടില്ല. നിരാലംബര്‍ക്കുവേണ്ടി താന്‍ സ്ഥാപിച്ച 'അഭയ'യുടെ കാര്യങ്ങള്‍ നോക്കാന്‍ സജീവ ഇടപെടല്‍ നടത്തുന്നു. ജീവിച്ചിരുന്നപ്പോള്‍ ഒരുപാട് ബഹുമതികള്‍ കിട്ടി, അര്‍ഹമല്ലാത്തതുപോലും. ഇനി തനിക്ക് ആദരവിന്റെ ആവശ്യമില്ലെന്ന നിശ്ചയത്തിലാണവരെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ അവസാന ആഗ്രഹത്തെ കുറിച്ചും മറ്റും മാതൃഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സുഗതകുമാരി മനസ്സ് തുറക്കുന്നത്. ഇതിലേക്ക് എത്തിയ സാഹചര്യവും വിശദീകരിക്കുന്നുണ്ട്. 

''ഒരാള്‍ മരിച്ചാല്‍ റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണ് മൃതദേഹത്തില്‍ മൂടുന്നത്. ശവപുഷ്പങ്ങള്‍. എനിക്കവ വേണ്ട. മരിച്ചവര്‍ക്ക് പൂക്കള്‍ വേണ്ട. ജീവിച്ചിരിക്കുമ്പോള്‍ ഇത്തിരി സ്നേഹം തരിക. അതുമാത്രംമതി.''-സുഗതകുമാരി പറയുന്നു. മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് സുഗതകുമാരി ഒസ്യത്തില്‍ എഴുതിവെച്ചിട്ടുണ്ട്. മരിക്കുന്നത് ആശുപത്രിയിലാണെങ്കില്‍ എത്രയും വേഗം അവിടെനിന്ന് വീട്ടില്‍ക്കൊണ്ടുവരണം. തൈക്കാട്ടെ ശ്മശാനമായ ശാന്തികവാടത്തില്‍ ആദ്യം കിട്ടുന്ന സമയത്ത് ദഹിപ്പിക്കണം. ആരെയും കാത്തിരിക്കരുത്. പൊലീസുകാര്‍ ചുറ്റിലുംനിന്ന് ആചാരവെടി മുഴക്കരുത്. 'മഹാകവിയെ കൊണ്ടുകിടത്തി. ചുറ്റും പൊലീസ് നിരന്നുനിന്നു. ആകാശത്തേക്കു വെടിവെച്ചു. ആകാശം താഴെവീണു'- ആചാരവെടിയെക്കുറിച്ച് വി.കെ.എന്‍. ഇങ്ങനെയെഴുതിയതോര്‍ത്തവര്‍ ചിരിച്ചുവെന്നും മാതൃഭൂമി പറയുന്നു.

''ശാന്തികവാടത്തില്‍നിന്ന് കിട്ടുന്ന ഭസ്മം ശംഖുംമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും വേണ്ട. പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ചു പാവപ്പെട്ടവര്‍ക്ക് ആഹാരം കൊടുക്കാന്‍ ഞാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അതുമതി. അനുശോചനയോഗമോ സ്മാരക പ്രഭാഷണങ്ങളോ ഒന്നും വേണ്ട''- സുഗതകുമാരി പറഞ്ഞു.

ഓല്‍മരം. തന്റെ ഓര്‍മയ്ക്ക് സുഗതകുമാരി അതുമാത്രമേ കൊതിക്കുന്നുള്ളൂ. ആ ആല്‍മരം എവിടെ നടണമെന്നും സുഗതകുമാരി ഒസ്യത്തില്‍ എഴുതിവെച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പേയാട്, മനസ്സിന്റെ താളംതെറ്റിയ നിരാലംബര്‍ക്കായി അവര്‍ പടുത്തുര്‍ത്തിയ 'അഭയ' യുടെ പിറകുവശത്തെ പാറക്കൂട്ടത്തിനടുത്ത്. ''വളരെ അടുത്തുവെന്ന് തോന്നുന്നു. സമയമായി. ഇപ്പോള്‍ രണ്ടാമതും ഹാര്‍ട്ട് അറ്റാക്ക് കഠിനമായി വന്നു. ഒരു ലക്ഷണവും ഇല്ലാതെ പെട്ടെന്ന്. മരണവേദന എന്തെന്ന് ആദ്യമായി ഞാനറിഞ്ഞു. ഒടുവിലത്തെ ഹൃദയാഘാതം വളരെ വേദനാജനകമായിരുന്നു. ഉരുണ്ട പാറക്കല്ല് നെഞ്ചിലേക്ക് ഇടിച്ചിടിച്ച് ഇറക്കുന്നതുപോലുള്ള വേദന. ശ്വാസംമുട്ട്. ഇരിക്കാനും കിടക്കാനും വയ്യ. വിയര്‍ത്തൊലിച്ച് കണ്ണുകാണാന്‍പോലുമായില്ല. അതിനുശേഷം ഞാനങ്ങോട്ട് ശരിയായിട്ടില്ല. വര്‍ത്തമാനം പറയാനും വയ്യ. അടുത്തിടെ എം ടി. വാസുദേവന്‍ നായരെ വിളിച്ചിരുന്നു. വയ്യെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹത്തിനുമുണ്ട് വയ്യായ്ക.-സുഗതകുമാരി മാതൃഭൂമിയോട് പറഞ്ഞു.

''ഒന്നുകൂടി സൈലന്റ് വാലിയില്‍ പോകണമെന്നുണ്ട്. അട്ടപ്പാടിയിലെ കൃഷ്ണവനത്തില്‍ പോകണമെന്നുണ്ട്. നടക്കില്ല. എന്‍.വി. കൃഷ്ണവാരിയരുടെ പേരില്‍ ഞങ്ങള്‍ അവിടെ നട്ട കാട് ഇപ്പോള്‍ അതിനിബിഡവനമായി മാറിയിട്ടുണ്ട്. അവിടെനിന്ന് ആദിവാസിപ്പെണ്ണുങ്ങള്‍ ചിലപ്പോള്‍ വിളിക്കും. അവിടെ തണ്ണിയിരിക്ക്, കായിരിക്ക്, പഴമിരിക്ക് എന്നൊക്കെ സന്തോഷമായിട്ട് പറയും. പക്ഷേ, കാട്ടില്‍പ്പോകാന്‍ അവര്‍ക്ക് പേടി. കാട്ടി (കാട്ടുപോത്ത്) നിന്ന് കണ്ണുരുട്ടുമമ്മാ എന്നുപറയും. അതിന്റെ അര്‍ഥം, അത് വലിയ കാടായി എന്നാണ്. അവിടെ ഒരു പുതിയ കാട്ടുറവ ഉണര്‍ന്ന് താഴേക്ക് ഒഴുകുന്നുണ്ട്.''-തന്റെ അവസാന ആഗ്രഹം സുഗതകുമാരി പറയുന്നു.

സൈലന്റ് വാലി പ്രക്ഷോഭത്തില്‍ സുഗതകുമാരി വലിയ പങ്കുവഹിച്ചരുന്നു. അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിക്കുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് 2009-ല്‍ അര്‍ഹയായിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category