1 GBP = 88.00 INR                       

BREAKING NEWS

നോ ഡീല്‍ ബ്രെക്‌സിറ്റ് തടയാനായി അധികാരം സര്‍ക്കാരില്‍നിന്ന് ഏറ്റെടുക്കാന്‍ എംപിമാര്‍ നടത്തിയ നീക്കം പരാജയപ്പെട്ടു; വേണ്ടിവന്നാല്‍ പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്തും ബ്രെക്‌സിറ്റ് നടത്തുമെന്ന് ബോറിസ് ജോണ്‍സണ്‍

Britishmalayali
kz´wteJI³

യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ നോ ഡീല്‍ ബ്രെക്‌സിറ്റ് നടത്തുന്ന സാഹചര്യം തടയാന്‍ അധികാരം സര്‍ക്കാരില്‍നിന്ന് എംപിമാര്‍ ഏറ്റെടുക്കാനുള്ള നീക്കം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. നോ ഡീല്‍ തടയുന്നതിനായി റിമെയ്ന്‍ പക്ഷത്തുള്ള എംപിമാര്‍ കൊണ്ടുവന്ന ബില്‍ 298-നെതിരെ 309 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. തെരേസ മേയുടെ പിന്‍ഗാമിയാകാനുള്ള മത്സരത്തില്‍ മുന്‍പന്തിയിലുള്ള ബോറിസ് ജോണ്‍സണിന്റെ ആദ്യവിജയമായി ഇത് വിലയിരുത്തപ്പെടുന്നു. എന്തുതന്നെയായാലും ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന ബോറിസിന്റെ നിലപാടിന് ലഭിച്ച പിന്തുണയാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ലേബര്‍ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് നോ ഡീല്‍ തടയാനുള്ള ബില്ലുമായി റിമെയ്ന്‍ പക്ഷക്കാരെത്തിയത്. ഒക്ടോബറിനുള്ളില്‍ ബ്രെക്‌സിറ്റ് നടപ്പിലാക്കിയിരിക്കുമെന്ന ബോറിസ് ജോണ്‍സണിന്റെ നിലപാടിനോട് ഐക്യപ്പെടുന്നവര്‍ ബില്ലിനെ ചെറുത്തുതോല്‍പിക്കുകയയായിരുന്നു. ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള തീയതി അടുക്കുമ്പോള്‍, ഇടപെടലുകള്‍ അവസാനിപ്പിക്കുന്നതിന് വേണമെങ്കില്‍ പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്യാന്‍ പോലും താന്‍ തയ്യാറാകുമെന്നും ബോറിസ് ജോണ്‍സണ്‍ പറയുന്നു. 

ടോറി പക്ഷത്തെ വിമതരില്‍ പ്രമുഖരായ ഒളിവര്‍ ലെറ്റ്‌വിന്നിന്റെയും ഡൊമിനിക് ഗ്രീവിന്റെയുമൊക്കെ പിന്തുണയുമുണ്ടായിട്ടും ബില്‍ പാസ്സാക്കാന്‍ സാധിക്കാതിരുന്നത് റിമെയ്ന്‍ പക്ഷത്തിന് കനത്ത തിരിച്ചടിയായി. നോ ഡീല്‍ ഒഴിവാക്കുന്നതിന് സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പോലും മടിക്കില്ലെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, പത്ത് ടോറി വിമതര്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് നോ ഡീലിനെ ചെറുക്കുന്ന ബില്ലിനെ പിന്തുണച്ചെങ്കിലും, എട്ട് ലേബര്‍ എംപിമാര്‍ എതിര്‍ത്ത് വോട്ട് ചെയ്തതോടെ ബില്‍ പരാജയപ്പെടുകയായിരുന്നു. 

തെരേസ മേയുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ തന്റെ പങ്കാളിത്തം ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് പാര്‍ലമെന്റില്‍ ബില്‍ പരാജയപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയ നേതാക്കള്‍ അവസരത്തിനൊത്തുയര്‍ന്ന് വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറാകണമെന്നും എന്തുവില കൊടുത്തും ഒക്ടോബറില്‍ത്തന്നെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ മുന്നിട്ടിറങ്ങണമെന്നും ബോറിസ് ആവശ്യപ്പെട്ടു. വെസ്റ്റ്മിന്‍സ്റ്ററില്‍ തന്നെ അനുകൂലിക്കുന്ന എംപിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ബോറിസ്. കാമുകി കാരി സൈമണ്‍സും ചടങ്ങിനെത്തിയിരുന്നു.

പ്രധാനമന്ത്രി പദത്തിലേക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍പന്തിയിലാണ് ബോറിസ് ജോണ്‍സണ്‍ ഇപ്പോഴുള്ളത്. മുന്‍ വിദേശകാര്യ സെക്രട്ടറി കൂടിയായ ബോറിസ്, തന്റെ കടുത്ത നിലപാടുകള്‍കൊണ്ടാണ് ശ്രദ്ധേയനാകുന്നത്. അധികാരത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനെ ചവിട്ടിപ്പുറത്താക്കാന്‍ എംപിമാര്‍ ഒറ്റക്കെട്ടായി നില്‍ക്കണെമന്ന് ബോറിസ് ആവശ്യപ്പെട്ടു. യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച് നിഗല്‍ ഫരാജിന്റെ ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ വെല്ലുവിളിയെയും മറികടക്കാന്‍ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം പാര്‍ട്ടി എംപിമാരെ ഓര്‍മിപ്പിച്ചു.  

തന്റെ അടുത്ത അനുയായികളുമായി ആശവിനിമയം നടത്തവെയാണ് പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്തും ബ്രെക്‌സിറ്റ് ഏതുവിധേനയും നടപ്പാക്കാന്‍ താന്‍ ശ്രമിക്കുമെന്ന് ബോറിസ് വ്യക്തമാക്കിയത്. ബ്രെക്‌സിറ്റ് നടപ്പാക്കണമെന്ന ജനഹിതം മറികടക്കില്ലെന്നും ഇപ്പോഴത്തെ സമയപരിധി അവസാനിക്കുന്ന ഒക്ടോബറില്‍ത്തന്നെ അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ബോറിസ് തന്റെ അനുയായികള്‍ക്ക് ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. ഈ നിലപാടാണ് പ്രധാനമന്ത്രി പദത്തിലേക്ക് അദ്ദേഹത്തെ മുന്‍പന്തിയില്‍ നിര്‍ത്തുന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category