1 GBP = 88.00 INR                       

BREAKING NEWS

പണത്തിന്റെയും തിണ്ണമിടുക്കിന്റെയും ബലം നീരവ് മോദിയെ രക്ഷിച്ചില്ല; നാലാം തവണയും ജാമ്യം നിഷേധിക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ വജ്രവ്യാപാരി ജയിലിലേക്ക് മടങ്ങിയത് കണ്ണീരോടെ; ഇന്ത്യയെ ചതിച്ച് ലണ്ടനില്‍ സുഖിക്കാന്‍ ഇനിയാരും ശ്രമിക്കില്ലെന്ന് വിശ്വസിക്കാമോ?

Britishmalayali
kz´wteJI³

ഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് മുങ്ങിയ വിവാദ വജ്രവ്യാപാരി നീരവ് മോദിക്ക് തടവറ തന്നെ. ഇന്ത്യയില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തി ലണ്ടനിലും മറ്റുമെത്തി സുഖിച്ച് ജീവിക്കാമെന്ന് കരുതുന്ന തട്ടിപ്പുകാര്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ് ലണ്ടന്‍ ഹൈക്കോടതിയുടെ വിധി. നാലാം തവണയും ജാമ്യം നിഷേധിക്കപ്പെട്ട നീരവ് മോദി, ഇന്നലെ കോടതിയില്‍നിന്ന് ജയിലിലേക്ക് കണ്ണീരോടെയാണ് മടങ്ങിയത്.

ജാമ്യം നിഷേധിച്ച വെസ്റ്റ്് മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി ചോദ്യം ചെയ്താണ് നീരവ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം നല്‍കിയാല്‍, രാജ്യം വിടില്ലെന്ന് ഉറപ്പുനല്‍കാന്‍ നീരവിന് സാധിച്ചില്ലെന്ന് റോയല്‍ കോടതിയിലെ ജഡ്ജി ഇന്‍ഗ്രിഡ് സിംലെര്‍ പറഞ്ഞു. മാത്രമല്ല, ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളെ പറ്റിച്ച് ഒളിച്ചുതാമസിക്കാനും നാടുകടത്തിലില്‍നിന്ന് രക്ഷപ്പെടാനും  പറ്റിയ വേറെയും സ്ഥലങ്ങള്‍ ലോകത്തുണ്ടെന്നും നീരവ് ബ്രിട്ടന്‍ വിടില്ലെന്ന നീരവിന്റെ അഭിഭാഷകരുടെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് കോടതി പറഞ്ഞു.

ജൂണ്‍ 27 വരെയാണ് വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി നീരവിനെ റിമാന്‍ഡില്‍ വിട്ടിട്ടുള്ളത്. ലണ്ടനിലെ വാന്‍ഡ്‌സ്‌വര്‍ത്ത് ജയിലിലാണ് നീരവിനെ അടച്ചിട്ടുള്ളത്. നീരവിനെ തടവില്‍ പാര്‍പ്പിച്ചിട്ടുള്ള വാന്‍ഡ്‌സ്‌വര്‍ത്ത് ജയിലിലെ അവസ്ഥ പരിതാപകരമാണെന്ന നീരവിന്റെ അഭിഭാഷക ക്ലെയര്‍ മോണ്ട്‌ഗോമറിയുടെ വാദവും കോടതി അംഗീകരിച്ചില്ല. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ജാമ്യത്തെ എതിര്‍ത്ത ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസും ഈ വാദങ്ങളെ ശക്തമായി എതിര്‍ത്തു.

മാര്‍ച്ച് 19-നാണ് നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലാകുന്നത്. ഇതിനശേഷം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച മൂന്ന് ജാമ്യാപേക്ഷകളും തള്ളിപ്പോയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇനി ജാമ്യാപേക്ഷ നല്‍കുന്നതിന് അനുമതി തേടി ഹൈക്കോടതിയെത്തന്നെ നീരവിന് സമീപിക്കാം. എന്നാല്‍, ഇപ്പോഴത്തെ സ്ഥിതിഗതികളില്‍ കാര്യമായ മാറ്റമുണ്ടെങ്കില്‍ മാത്രമേ ജാമ്യാപേക്ഷ നല്‍കാനുള്ള അനുമതി പോലും കോടതിയില്‍നിന്ന് ലഭിക്കൂ.
 
നീരവ് മോദിയും അമേരിക്കയിലുള്ള സഹോദരന്‍ നിഹാല്‍ മോദിയും ചേര്‍ന്ന് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമിക്കുകയാണെന്ന ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിനുവേണ്ടി നിക്ക് ഹീണ്‍ വാദിച്ചു. നീരവിന്റെ അഭിഭാഷക ക്ലെയര്‍ ഇതിനെ ചെറുത്തെങ്കിലും അതിനാവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ അവര്‍ക്കായില്ല. ജയിലില്‍ തുടരുന്നത് നീരവിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന അഭിഭാഷകയുടെ വാദവും നിലനിന്നില്ല. കോടതിയില്‍ ഹാജരാക്കിയ മെഡിക്കല്‍ രേഖകള്‍ അവയുടെ രഹസ്യ സ്വഭാവമുള്ളതിനാല്‍, കോടതിയില്‍ തുറന്നുവായിച്ചില്ല.

ജയിലില്‍ കഴിയുന്നത് തന്റെ കക്ഷിക്ക് കടുത്ത ദുരനുഭവമാണ് സമ്മാനിക്കുന്നതെന്ന് ക്ലെയര്‍ വാദിച്ചു. ജയിലിലെ അവസ്ഥ തീര്‍ത്തും പരിതാപകരമാണ്. ആരോഗ്യനിലയെയും മോശമാക്കുന്നു. ജാമ്യവ്യവസ്ഥകള്‍ ലംഘിക്കില്ലെന്ന ഉറപ്പുനല്‍കുന്നുവെന്നും 24 മണിക്കൂറും നിരീക്ഷണത്തിന് വിധേയനാകാന്‍ നീരവ് തയ്യാറാണെന്നും ക്ലെയര്‍ വാദിച്ചെങ്കിലും കോടതി അതൊന്നും അംഗീകരിച്ചില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category