1 GBP = 87.20 INR                       

BREAKING NEWS

അഞ്ച് മില്യണ്‍ പൗണ്ട് ചെലവിട്ട് കൂറ്റന്‍ ക്ഷേത്രം മാഞ്ചസ്റ്ററില്‍ യാഥാര്‍ഥ്യമാകുന്നു; ഓള്‍ഡാമിലെ പുതിയ ക്ഷേത്രത്തിന് പ്ലാനിങ് പെര്‍മിഷന്‍ ആയതോടെ ധൃതി പിടിച്ച് ഫണ്ട് ശേഖരണവുമായി വിശ്വാസികള്‍; അവസാനിക്കുന്നത് ഹിന്ദു വിശ്വാസികളുടെ നാല് പതിറ്റാണ്ടു നീണ്ട കാത്തിരിപ്പ്

Britishmalayali
kz´wteJI³

ന്ത്യന്‍ ക്ഷേത്ര വാസ്തുകലയുടെ മാതൃകകള്‍ പിന്‍പറ്റി കൂറ്റന്‍ ക്ഷേത്ര നിര്‍മാണത്തിനൊരുങ്ങുകയാണ് മാഞ്ചസ്റ്ററിലെ ഹൈന്ദവ വിശ്വാസികള്‍. ഓള്‍ഡാമിന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്ന തരത്തില്‍ അഞ്ച് മില്യണ്‍ പൗണ്ട് ചെലവിട്ടാണ് കൂറ്റന്‍ ക്ഷേത്രം നിര്‍മിക്കുന്നത്. ക്ഷേത്ര നിര്‍മാണത്തിന് പ്ലാനിങ് അനുമതി കിട്ടിയതോടെ വിശ്വാസികളുടെ നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനാണ് വിരാമമാകുന്നത്. 

കോപ്സ്റ്റര്‍ ഹില്‍ റോഡില്‍ പഴയ കോപ്സ്റ്റര്‍ ഹില്‍ റോഡ് ഡിപ്പോ സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ക്ഷേത്രം നിര്‍മിക്കുന്നത്. ലീ സ്ട്രീറ്റില്‍ 1977-ല്‍ ശ്രീ സ്വാമിനാരായണ്‍ ക്ഷേത്രം തുറന്നിരുന്നുവെങ്കിലും വിശ്വാസികളുടെ എണ്ണം കൂടിയതോടെ, ഇവിടെ ആരാധന ബുദ്ധിമുട്ടായി. ഇതോടെയാണ് പുതിയ ക്ഷേത്രത്തിനായുള്ള ശ്രമം തുടങ്ങിയത്.

ക്ഷേത്രത്തോട് ചേര്‍ന്ന് പ്രാര്‍ഥനാ മുറി, മറ്റാവശ്യങ്ങള്‍ക്കുള്ള ഹാള്‍, പഠനത്തിനും പരിശീലനത്തിനുമുള്ള സൗകര്യം എന്നിവയുമുണ്ടാകും. അറുപതോളം വാഹനങ്ങള്‍ക്ക് നിര്‍ത്തിയിടാനുള്ള സൗകര്യവും ഇവിടെയുണ്ടാകുമെന്ന് മുഖ്യസംഘാടനകനായ സുരേഷ് സൊറോസിയ പറഞ്ഞു. ക്ഷേത്രത്തിന് പറ്റിയ സ്ഥലം നോക്കാന്‍ തുടങ്ങിയിട്ട് 20 വര്‍ഷത്തോളമായെന്നും അദ്ദേഹം പറയുന്നു.
വിശ്വാസികളില്‍നിന്ന് സമാഹരിക്കുന്ന അഞ്ച് മില്യണ്‍ പൗണ്ടുപയോഗിച്ചാണ് ക്ഷേത്രം നിര്‍മിക്കുന്നതെന്ന് സുരേഷ് പറഞ്ഞു.. ഓള്‍ഡാമിന്റെ പുതിയ ലാന്‍ഡ്മാര്‍ക്കായി ക്ഷേത്രം മാറുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രദേശത്തെ ഹൈന്ദവ വിശ്വാസികളെ കൂട്ടിയിണക്കുന്ന ഇടമായി ക്ഷേത്രം മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പൂര്‍ണമായും ഇന്ത്യന്‍ ക്ഷേത്രങ്ങളുടെ മാതൃക പിന്‍പറ്റിയാകും ക്ഷേത്ര നിര്‍മാണെന്ന് പ്ലാനിങ് ഓഫീസര്‍ ഗ്രഹാം ഡിക്ക്മാന്‍ പറഞ്ഞു. ക്ഷേത്രത്തിനുള്ള പ്ലാനിങ് അനുമതിക്കുവേണ്ടി ഏറ്റവും ശക്തമായി വാദിച്ചത് കൗണ്‍സിലര്‍ അത്തീഖ് ഉര്‍-റഹ്മാനാണ്. കൗണ്‍സിലിലെ മൂന്ന് കൗണ്‍സിലര്‍മാരും പദ്ധതിക്ക് പിന്തുണയുമായി രംഗത്തെത്തി. മേഖലയിലെ ഹൈന്ദവ വിശ്വാസികള്‍ക്ക് ആരാധിക്കാനൊരു സൗകര്യമേര്‍പ്പെടുത്തിന്നതില്‍ അഭിമാനമുണ്ടെന്ന് അത്തീഖ് ഉര്‍ റഹ്മാന്‍ പറഞ്ഞു. 

ഓള്‍ഡാമിനെ വേനേത്ത് മേഖലയുടെ കൗണ്‍സിലറായ ഷൊഅബ് അക്തറും ക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി രംഗത്തെത്തി. ഓള്‍ഡാമിലെ എല്ലാ മതവിശ്വാസികള്‍ക്കും മുതല്‍ക്കൂട്ടായിരിക്കും ക്ഷേത്രമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ക്ഷേത്രത്തിന്റെ വലുപ്പം സമീപത്തെ മറ്റ് വാണിജ്യസ്ഥാപനങ്ങളുടെ പകിട്ട് കുറയ്ക്കുമെന്ന ആരോപണവുമായി കൗണ്‍സിലര്‍ ഹാര്‍വി ഷോ പദ്ധതിയെ എതിര്‍ത്തു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category