1 GBP = 97.70 INR                       

BREAKING NEWS

എങ്ങനെയാണു ജൂണ്‍ മാസത്തില്‍ തിര മുറിയാതെ കേരളത്തില്‍ മഴ പെയ്യുന്നത്;പോര്‍ച്ചുഗീസുകാര്‍ കുരുമുളക് വള്ളി കൊണ്ട് പോയപ്പോഴും ഞാറ്റുവേലക്കു മുന്നില്‍ തോറ്റത് എങ്ങനെ? കേരളത്തിന്റെ ജീവിതവും സംസ്‌കാരവും കാലാവസ്ഥയുമായി ബന്ധപ്പെട്ടതെന്ന അറിവ് പകരാന്‍ കവന്‍ട്രിയില്‍ പഠന ക്ലാസ്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: എങ്ങനെയാണു കേരളത്തില്‍ കൃത്യമായി ജൂണ്‍ മാസത്തില്‍ ഇടവപ്പാതി എത്തുന്നത്? ആയിരക്കണക്കിന് വിദേശി സന്ദര്‍ശികളെ ആകര്‍ഷിക്കുന്ന മണ്‍സൂണ്‍ എന്ത് കൊണ്ട് കേരളത്തിന് സ്വന്തമായി? ഒരു നാടിന്റെ ജീവിതവും സംസ്‌ക്കാരവും പരുവപ്പെടുത്തുന്നതില്‍ കാലാവസ്ഥ വഹിക്കുന്ന പങ്കെന്ത്? പഴയതെല്ലാം വങ്കത്തം നിറഞ്ഞതെന്നു കരുതുന്ന പുതു സമൂഹത്തിനു വഴി തെറ്റിയതെവിടെ? ജ്യോതിഷവും വിശ്വാസങ്ങളും തള്ളിപ്പറയുന്ന പ്രവണതയില്‍ നക്ഷത്രങ്ങളെ അടിസ്ഥാനപ്പെടുത്തി കാലാവസ്ഥയും അതിനു ഞാറ്റുവേലകള്‍ എന്ന പേരുമിട്ടു കൃഷിയും ജീവിതവും പരുവപ്പെടുത്തിയ പഴമക്കാരുടെ ദീര്‍ഘ വീക്ഷണവും ഉള്‍ക്കാഴ്ചയും ആധുനികതയുടെ കടന്നു കയറ്റത്തില്‍ മലയാളിക്ക് എങ്ങനെ നഷ്ടമായി? ലോകം ജൂണ്‍ മാസത്തില്‍ പരിസ്ഥിതി ദിനം ആഘോഷിക്കാന്‍ തുടങ്ങുന്നതിനു എത്രയോ കാലം മുന്‍പ് പ്രകൃതിക്കായി മലയാളികള്‍ ഞാറ്റുവേലകളും മറ്റും വിത്തിറക്കിയും വളമിട്ടും പുതു തൈകള്‍ വച്ച് പിടിപ്പിച്ചും ആഘോഷമാക്കിയിരുന്നു.

ഇത്തരം ചിന്തകള്‍ക്ക് സാമൂഹികവും സാമുദായികവും ആയി ഉണ്ടായിരുന്ന പ്രാധാന്യം നഷ്ടപ്പെട്ടതിലൂടെ കാലാവസ്ഥ വ്യതിയാനത്തിലൂടെ ഇനിയും കാലം തെറ്റി മഴയും പ്രളയവും ഒക്കെ മലയാളികളെ തേടി എത്തുമോ? ഇത്തരത്തില്‍ അനേകം ആശങ്ക ഉയര്‍ത്തുന്ന ചോദ്യങ്ങളുമായി തിരുവാതിര ഞാറ്റുവേല മുന്നില്‍ നില്‍ക്കെ ഞാറ്റുവേലകളുടെ പ്രാധാന്യവും അതിനു ഹൈന്ദവ സമൂഹം നല്‍കിയിരുന്ന ആചാരപരമായ പ്രാധാന്യവും ചര്‍ച്ച ചെയ്യുകയാണ് കവന്‍ട്രി ഹിന്ദു സമാജത്തിന്റെ ഈ ആഴ്ച നടക്കുന്ന സത്സംഗത്തില്‍. ഹൈന്ദവികത ശാസ്ത്രവും ആയി ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന വിശ്വാസ ധാര എന്ന നിലയില്‍ നവ ചിന്തകളുടെ ഉറവിടം കൂടിയായിരുന്നു എന്ന് വ്യക്തമാക്കിയാണ് ഞാറ്റുവേലകലും ഒരു കാലാവസ്ഥയുമായി ബന്ധപ്പെട്ടു രൂപം കൊണ്ടിരുന്ന ആചാരങ്ങളും ഉത്സവങ്ങളും  സംബന്ധിച്ച ചര്‍ച്ചയും പ്രശ്നോത്തരിയും ഈ ഞായറാഴ്ച കവന്‍ട്രി ഹിന്ദു സമാജം സംഘടിപ്പിച്ചിരിക്കുന്നത്.

സൂര്യന്‍ ഉത്തരായനം പൂര്‍ത്തിയാക്കി ദക്ഷിണായനത്തിലേക്കു പ്രവേശിക്കാന്‍ തയ്യാറെടുക്കുന്ന കാലത്താണ് തിരുവാതിര ഞാറ്റുവേലയും കടന്നു വരുന്നത്. ഹിന്ദു വിശ്വാസം അനുസരിച്ചുള്ള 27 നക്ഷത്രങ്ങള്‍ക്കും ഞാറ്റുവേലകള്‍ ഉണ്ടെങ്കിലും പുതു കൃഷിയുമായി അഭേദ്യ ബന്ധമുള്ള തിരുവാതിര ഞാറ്റുവേല കാര്‍ഷിക സമൂഹം ആയിരുന്ന മലയാളിക്ക് എത്ര മാത്രം പ്രിയപ്പെട്ടതും പ്രാധാന്യം നിറഞ്ഞതും ആയിരുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടി സത്സംഗത്തില്‍ ഉണ്ടായിരിക്കും. ഓരോ നക്ഷത്രങ്ങള്‍ക്കും 13 ദിവസം വീതം നല്‍കിയാണ് കേരളത്തില്‍ മുന്‍പ് ജീവിത ക്രമം നിശ്ചയിക്കപ്പെട്ടിരുന്നത്. ഇത്തരത്തില്‍ ഞാറ്റുവേലക്കാലം പരിഗണിച്ചാണ് കൃഷിയിറക്കലും വിത്തെടുക്കലും അതുമായി ബന്ധപ്പെട്ട ഉത്സവങ്ങള്‍ എത്തിയിരുന്നതും. എന്നാല്‍ കൃഷി അന്യമായ സമൂഹത്തില്‍ സാവധാനം ഞാറ്റുവേലയും കാലാവസ്ഥയും പ്രകൃതിയെയും മറന്നു തുടങ്ങിയതിന്റെ ദുരന്തമാണ് ഇപ്പോള്‍ കേരളം അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നും നഷ്ടമായ മണ്ണിനെ തിരികെ എടുക്കല്‍ സാധ്യമല്ലാത്തതു കൊണ്ട് അവശേഷിക്കുന്നതെങ്കിലും സംരക്ഷിക്കണം എന്ന ചിന്തകൂടിയാകും സമാജം അംഗങ്ങള്‍ ചര്‍ച്ച ചെയ്യുക.

ഭക്തി മാത്രമല്ല, സാമൂഹികവും വിശ്വാസവും ആചാരങ്ങളും സംബന്ധിച്ച അറിവുകള്‍ ചര്‍ച്ച ചെയ്യുകയും പങ്കു വയ്ക്കപ്പെടുകയും ചെയ്യുന്നതിലൂടെ ബ്രിട്ടീഷ് സംസ്‌ക്കാരത്തില്‍ ജനിച്ചു വളരുന്ന പുതു തലമുറയില്‍ ഭാരതത്തിന്റെ സാംസ്‌ക്കാരിക പാരമ്പര്യം ഒട്ടും മോശം അല്ലെന്നും മറിച്ചു ഔന്നത്യം ഉള്ളതാണെന്നും ഉള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഇത്തരം പരിപാടികള്‍ വഴി ഉദ്ദേശിക്കുന്നതെന്നും സമാജം വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം യുകെ സന്ദര്‍ശനം നടത്തുന്ന സ്വാമി ചിദാനന്തപുരി ബര്‍മിങ്ഹാം ബാലാജി ക്ഷേത്രത്തില്‍ നടന്ന ഹിന്ദു മഹാ സമ്മേളനത്തിലും ഭാരതത്തിന്റെ സാംസ്‌ക്കാരിക പാരമ്പര്യം ബ്രിട്ടനില്‍ ജനിച്ചു വളരുന്ന കുട്ടികളെ ബോധ്യപ്പെടുത്താന്‍ ഉള്ള ധാര്‍മ്മിക ബാധ്യത മാതാപിതാക്കള്‍ക്ക് ഉണ്ടെന്നു ഓര്‍മ്മിപ്പിച്ചിരുന്നു. ആചാര്യന്റെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കുക എന്നത് സമാജങ്ങളുടെ പ്രവര്‍ത്തനം കൂടി ആണെന്ന തിരിച്ചറിവും ജൂണ്‍ മാസത്തില്‍ വിരുന്നെത്തുന്ന തിരുവാതിര ഞാറ്റുവേലക്കാലത്തു പ്രസക്തം ആണെന്ന തിരിച്ചറിവും ഈ ചര്‍ച്ചക്ക് കാരണമാണെന്നും സമാജം ഭാരവാഹികള്‍ സൂചിപ്പിച്ചു.

ഇതോടൊപ്പം അജികുമാര്‍ നയിക്കുന്ന ഭഗവദ് ഗീത ക്ലാസും ഈ ഞായറാഴ്ച നടക്കുന്ന സമാജം സത്സംഗത്തില്‍ ഉണ്ടായിരിക്കും. കൂടാതെ കുട്ടികള്‍ക്കായുള്ള വേദ ശ്ലോക പഠനം, പുരാണ കഥാഖ്യാനം, എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക - 07727218941
Adress - 5, wedgewood close, coventry, cv2 2xl

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category