1 GBP = 88.00 INR                       

BREAKING NEWS

ഇരുപതാണ്ടിന്റെ സ്നേഹം ബാക്കിയാക്കി മിനി ചേച്ചി നാളെ യാത്രയാകും; സ്റ്റീഫനെയും മക്കളെയും സഹായിക്കാന്‍ സ്വിന്‍ഡന്‍ മലയാളികളും സ്വിണ്ടന്‍സ്റ്റാറും പെന്റക്കൊസ്ത് പള്ളിക്കാരും രംഗത്ത്; കുടുംബത്തിന് കൈത്താങ്ങായി ബ്രിട്ടീഷ് മലയാളി വായനക്കാരും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഇരുപതാണ്ടോളം സ്നേഹിച്ചു ജീവിച്ച നാട്ടുകാര്‍ക്ക് ഓര്‍മ്മകള്‍ മാത്രം സമ്മാനിച്ച് സ്വിണ്ടന്‍കാരുടെ സ്നേഹിത മിനി ചേച്ചിക്ക് വെള്ളിയാഴ്ച പ്രിയജനത്തിന്റെ യാത്രാ മൊഴി. കാര്യമായ രോഗലക്ഷണം കാട്ടാതെ പെട്ടെന്ന് കടന്നു വന്ന രോഗത്തോട് എതിര്‍പ്പൊന്നും കാട്ടാതെ വിധിയുടെ വിളിക്കൊപ്പം മിനിയെന്ന മറിയം നടന്നകന്നപ്പോള്‍ പ്രിയതമനെയും കുട്ടികളെയും ജീവിത ദുരിതത്തില്‍ കൈവിടാന്‍ കഴിയില്ലെന്ന് നിശ്ചയിച്ചു ഒട്ടേറെ സുമനസുകളാണ് ഇപ്പോള്‍ കൈത്താങ്ങായി കുടുംബത്തിന് ഒപ്പം കൂടെയുള്ളത്. സ്വിണ്ടന്‍ മലയാളികളുടെ പൊതുവേദിയായ വില്‍ഷെയര്‍ മലയാളി കമ്മ്യൂണിറ്റി കുടുംബ സഹായ നിധി സ്വരൂപിക്കുമ്പോള്‍ തന്റെ സമയവും ഊര്‍ജ്ജവും നല്‍കി വളര്‍ത്തിയെടുത്ത സ്വിണ്ടന്‍ സ്റ്റാര്‍ ചെണ്ടമേളം തങ്ങളാല്‍ കഴിയും വിധം സഹായിക്കാന്‍ ശ്രമം നടത്തുന്നു. കൂടാതെ പെന്റക്കോസ്ത് വിശ്വാസികളായ കുടുംബത്തിന് അകാലത്തില്‍ എത്തിയ ദുരിതം തരണം ചെയ്യാന്‍ സഹായവുമായി വിവിധ പള്ളി പ്രാര്‍ത്ഥന കൂട്ടായ്മകളും കൂടെയുണ്ട്. സ്റ്റീഫനും കുടുംബവും അംഗങ്ങളായ ലണ്ടന്‍ ആസ്ഥാനമായ പള്ളിയില്‍ നിന്നും ശവസംസ്‌ക്കാരവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കു ആവശ്യമായ പണം ലഭ്യമാക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനൊപ്പം മരണം നടന്ന ഉടന്‍ ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ കുടുംബം ആശ്രയം തേടിയെത്തിയതോടെ അപ്പീല്‍ നടത്തിയ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിലേക്കു ഇതിനകം 2200 പൗണ്ടും സമാഹരിക്കാന്‍ സാധിച്ചിട്ടുണ്ട്. മിനിയുടെ ഉറ്റ സുഹൃത്തുക്കളും കൂടെ ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകരും അടങ്ങുന്നവരാണ് ബ്രിട്ടീഷ് മലയാളി വഴി കൂടുതലായും പണം എത്തിച്ചത്. ഇതോടെ മരണം സൃഷ്ടിച്ച ആഘാതം വിട വാങ്ങുമ്പോള്‍ സ്റ്റീഫനും കുട്ടികളും താല്‍ക്കാലികമായെങ്കിലും സാമ്പത്തിക ക്ലേശം കൂടാതെ ജീവിതത്തിലേക്ക് മടങ്ങിയെത്തും എന്ന പ്രതീക്ഷയാണ് ആശ്വാസമായി മാറുന്നത്. യുകെയില്‍ ഏതൊരു കുടുംബത്തെയും തേടിയെത്താവുന്ന ദുരിതം  തന്നെയാണ് ഇപ്പോള്‍ സ്റ്റീഫനും കുട്ടികളും നേരിടുന്നത്. എന്നാല്‍ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരു കുടുംബം പോലും നിശ്ചലരായി വിധിക്കു മുന്നില്‍ കീഴ്പ്പെടില്ല എന്ന സൂചന കോടിയാണ് സ്വിണ്ടന്‍ മലയാളികള്‍ നല്‍കുന്നത്.

അതിനിടെ മുംബൈയില്‍ ജീവിതം പരുവപ്പെടുത്തിയ മറിയതിന്റെ മൃതദേഹം സ്വിണ്ടനില്‍ തന്നെ സംസ്‌ക്കരിക്കാന്‍ ഉള്ള ഒരുക്കങ്ങളും പൂര്‍ത്തിയാവുകയാണ്. നാളെ രാവിലെ പത്തു മണി മുതല്‍ സ്വിണ്ടന്‍ സൂപ്പര്‍ മറൈന്‍ സ്പോര്‍ട്സ് സോഷ്യല്‍ ക്ലബ് ഹാളിലാണ് പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് പന്ത്രണ്ടരയോടെ സ്വിന്‍ഡന്‍ കിങ്‌സ്ടൗണ്‍ ക്രിമറ്റോറിയത്തില്‍ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കും. ഈ ചടങ്ങില്‍ കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചു ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. തുടര്‍ന്നു സോഷ്യല്‍ ക്ലബ് ഹാളില്‍ തന്നെ ചടങ്ങിന് എത്തുന്നവര്‍ക്ക് ലഘു ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. സംസ്‌കാര ചടങ്ങിന് എത്തുന്നവര്‍ സ്റ്റീഫന്റെ വീട്ടിലേക്കോ ക്രിമറ്റോറിയത്തിലോ എത്തേണ്ടതില്ല എന്നും കുടുംബവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടണ്ട്.

വെറും രണ്ടാഴ്ച്ച മുമ്പ് മാത്രം ക്യാന്‍സര്‍ ബാധിതയാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സയിലായിരുന്ന മറിയം സ്റ്റീഫന്‍ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ലോകത്തോട് വിട പറഞ്ഞത്. പരേതയ്ക്ക് 49 വയസായിരുന്നു പ്രായം.സ്വിന്‍ഡന്‍ ഗ്രേറ്റ് വെസ്റ്റേണ്‍ ആശുപത്രിയിലായിരുന്നു മരണം. ഇതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് കൂടിയാണ് മറിയം. ഏകദേശം 20 വര്‍ഷമായി സ്വിന്‍ഡനിലാണ് മറിയവും കുടുംബവും താമസിച്ച് വരുന്നത്.രണ്ടാഴ്ച്ചക്ക് മുമ്പ് വയറിന് ഉണ്ടായ വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ മറിയത്തിന് കാന്‍സറാണെന്ന് തിരിച്ചറിയുകയായിരുന്നു. ബ്രസ്റ്റ് കാന്‍സറായിരുന്നെങ്കിലും രോഗം മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ച് കഴിഞ്ഞിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം വിളിച്ചത്.ടാക്‌സി ഡ്രൈവറായ സ്റ്റീഫന്‍ ബേബിയാണ് ഭര്‍ത്താവ്. അക്സ് സ്റ്റീഫന്‍, ആന്‍ഡ്രൂസ്റ്റീഫന്‍ എന്നിവര്‍ മക്കളാണ്.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ വഴി മറിയം അപ്പിലിലേക്ക് ശേഖരിച്ചത് 2200 പൗണ്ട്
ആറ് ദിവസം പിന്നിട്ട ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ മറിയം അപ്പില്‍ ഇന്നലെ അര്‍ദ്ധരാത്രി അവസാനിക്കുമ്പോള്‍ ശേഖരിച്ചത് 2200 പൗണ്ട്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി 1987 പൗണ്ടും ഗിഫ്റ്റ് എയ്ഡ്‌ ആയി ലഭിച്ച 57 പൗണ്ടും ചേര്‍ത്ത് 1930.75 പൗണ്ടാണ് ലഭിക്കുന്നത്. കൂടാതെ ബാങ്ക് അക്കൗണ്ട് വഴി 270 പൗണ്ടുമാണ് ലഭിച്ചത്. ഇവ രണ്ടും ചേര്‍ത്ത തുകയാണ് 2200 പൗണ്ട്.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന തുകയുടെ വിവരങ്ങള്‍ ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category