1 GBP = 88.00 INR                       

BREAKING NEWS

ലിനി എന്ന മാലാഖമാര്‍ ക്കിടയിലെ തിളങ്ങുന്ന നക്ഷത്രത്തിന്റെ ജീവത്യാഗ കഥ യുകെ മലയാളികള്‍ക്ക് മുന്നിലേക്ക്; നിപ്പയെന്ന മഹാമാരിയുടെ കഥയുമായെത്തിയ വൈറസ് നാളെ മുതല്‍ യുകെയിലെ തിയേറ്ററുകളില്‍

Britishmalayali
kz´wteJI³

ഭൂമിയിലെ മാലാഖമാരെന്നാണ് നഴ്‌സുമാരെ വിളിക്കുന്നത്. നിപ്പാ വൈറസ് ബാധിച്ചു മരിച്ച ലിനിയെ കേരളക്കരയും ലോകമെമ്പാടും ഉള്ള നഴ്‌സുമാരും കാണുന്നത് മാലാഖമാര്‍ക്കിടയിലെ തിളങ്ങുന്ന നക്ഷത്രമായാണ്.സ്വജീവന്‍ ത്യജിച്ച് രോഗികളെ പരിചരിച്ച് മാലാഖയെന്ന പേര് അന്വര്‍ത്ഥമാക്കിയ ലിനിയുടെ ഓര്‍മ്മകള്‍ കെടാതെ ഹൃദയത്തിലേറ്റു വാങ്ങിവരാണ് ഓരോ മലയാളികളും. ഇപ്പോളിതാ ലിനി എന്ന മാലാഖയുടെയും നിപ്പയെന്ന മാഹാമാരിയെ കേരളം അതിജീവിച്ച കഥയും പറയുന്ന ആഷിക് അബുവിന്റെ ചിത്രം വൈറസ് കേരളക്കരയിലെ തിയേറ്ററുകള്‍ കീഴടക്കി മുന്നേറുകയാണ്.

രോഗത്തെ കുറിച്ചറിയാനും അതിനെതിരേ പോരാടാനുമുള്ള ഒരു സമൂഹത്തിന്റെ മനസും ഒരുമയും അഭ്രപാളിയില്‍ ആവിഷ്‌കരിച്ച ചിത്രം മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കെ .യുകെയിലേക്കും ചിത്രം എത്തുകയാണ്. നാളെ മുതല്‍ യുകെയിലെ അമ്പതിലധികം നഗരങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ആര്‍ഫ്ടി ഫിലിംസ് ആണ് ചിത്രം യുകെ മലയാളികള്‍ക്ക് മുന്നിലെത്തിക്കുന്നത്.

അബര്‍ഡീന്‍, ആല്‍ഡര്‍ഷോട്ട്, ആന്‍ഡോവര്‍, ആഷ്‌ഫോര്‍ഡ്. എയ്ല്‍സ്ബറി, ബര്‍മിങ്ഹാം, ബോള്‍ട്ടന്‍, ബ്രാഡ്‌ഫോര്‍ഡ്. കാര്‍ഡിഫ്, ചെംസ്‌ഫോര്‍ഡ്, ചെഷയര്‍, ചിച്ചെസ്റ്റര്‍, കവന്‍ട്രി, ക്രോളി, ക്രോയ്‌ഡോണ്‍, ഡെര്‍ബി, ഈസ്റ്റ്ഹാം, എന്‍ഫീല്‍ഡ്, ഫെല്‍ത്ത്ഹാം, ഗ്ലാസ്‌ഗോ, ഗ്ലോസ്റ്റര്‍, ഹൈവേകോമ്പ്, ഹണ്ടിങ്ടണ്‍, ഇല്‍ഫോര്‍ഡ്, ഈപ്‌സ് വിച്ച്, കെറ്ററിങ്, ലെസ്റ്റര്‍, ലൂട്ടന്‍,മെയ്ഡ്‌സ്റ്റോണ്‍, മാന്‍സ്ഫീല്‍ഡ്, മെട്രോസെന്റര്‍, മിഡില്‍സ്ബറോ, ന്യൂപോര്‍ട്ട്, നോര്‍ത്താംപ്ടന്‍, നോര്‍വിച്ച്. നോട്ടിങ്ഹാം, ഓര്‍പിങ്ടണ്‍, ഓക്‌സ്‌ഫോര്‍ഡ്, പൂള്‍, സെയ്ല്‍സ്ബറി, സൗത്താംപ്ടന്‍, സ്റ്റാര്‍സിറ്റി, സ്റ്റീവനേജ്, സ്റ്റോക് , സ്വിന്‍ഡന്‍, ടോണ്ടന്‍, ട്രാഫോര്‍ഡ്, വെംബ്ലി തുടങ്ങിയ നഗരങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.ചിത്രം നിങ്ങളുടെ നഗരത്തിലെത്തിക്കണമെങ്കില്‍ ദയവായി ചുവടെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
07939458886, 07845710768
കോഴിക്കോട് പേരാമ്പ്രയില്‍ ആദ്യമായി രോഗം പൊട്ടിപ്പുറപ്പെട്ടതും പിന്നെ കോഴിക്കോട് മലപ്പുറം ജില്ലകളിലേക്ക് പടര്‍ന്നതും അതുണ്ടാക്കിയ ഭീതിയുടെ നാളുകളും റീവൈന്‍ഡ് ചെയ്‌തെടുക്കുന്ന ഒരനുഭവവുമാണ് ഈ സിനിമ സമ്മാനിക്കുന്നത്. ഒരിക്കല്‍ പിടിപെട്ടാല്‍ അതിജീവന സാധ്യത 20 ശതമാനത്തില്‍ താഴെ മാത്രമുള്ള ഈ നിപ വൈറസ് എവിടെനിന്നു വന്നു, ആരിലേക്കൊക്കെ എത്തി എന്നറിയാന്‍ കഴിയാതെ കേരളം ഭീതിയുടെ മുള്‍മുനയില്‍ നിന്ന സമയവും, പരിമിതികളുടെ നടുവില്‍ നിന്നും സംഘടിതമായ പ്രവര്‍ത്തനങ്ങളിലൂടെ നിപയെ അതിജീവിച്ചവരുടെ ചരിത്രവും 'വൈറസ്'.എന്ന ചിത്രത്തില്‍ നിറയുന്നു. പേരാമ്പ്രയിലെ ഒരു കുടുംബത്തില്‍ നിന്നാരംഭിക്കുന്ന രോഗബാധ പലരിലേയ്ക്കും വ്യാപിക്കുന്നതും നിപയെ പ്രതിരോധിക്കുന്ന പോരാട്ടത്തില്‍ സ്വന്തം ജീവന്‍ ത്യജിച്ച ലിനി എന്ന നഴ്‌സിന്റെ ജീവിതം കൂടിയാണ് ഈ ചിത്രം.
രോഗത്തിന്റെ ആവിര്‍ഭാവവും മരണവും പ്രതിരോധവും കൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചിത്രത്തിന്റെ രണ്ടാം പകുതി രോഗത്തിന്റെ ഉറവിടം തേടി നടത്തുന്ന അന്വേഷണമാണ്. നിപ്പയുടെ ഉറവിടം തേടിയുള്ള യാത്ര കൊണ്ടെത്തിക്കുന്ന തിരിച്ചറിവുകളിലാണ് ചിത്രം അവസാനിക്കുന്നത്. നിപ വന്നു ഇത്രയാളുകള്‍ മരിച്ചു എന്നക്കൊയുള്ള അറിവുകള്‍ക്കും അപ്പുറവും ഈ രോഗത്തിന്റെ വിവരങ്ങള്‍ നിറഞ്ഞ ചിത്രം എന്താണ് യഥാര്‍ഥത്തില്‍ നടന്നതെന്നും എങ്ങനെയാണ് നിപയേ അതിവേഗം കണ്ടു പിടിക്കാനും പ്രതിരോധിക്കാനും സാധിച്ചത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ്.

രോഗബാധിതരെ പരിശോധിക്കുന്നതിനിടയില്‍ രോഗം ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് നടിയും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ റിമ കല്ലിങ്കലാണ്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, സുധീഷ്, സൗബിന്‍ ഷാഹിര്‍, ആസിഫ് അലി, ഇന്ദ്രജിത്ത്, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്, റഹ്മാന്‍, പാര്‍വതി, രേവതി, രമ്യാ നമ്ബീശന്‍, മഡോണ എന്ന് തുടങ്ങി വന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.

ഒ.പി.എം. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് അബു ആണ് ചിത്രം സംവിധാനം ചെയ്തത്.വൈറസിന്റെ ശക്തമായ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുഹ്‌സിന്‍ പരാരിയും സുഹാസും ഷറഫും ചേര്‍ന്നാണ്. രാജീവ് രവിയും ഷൈജു ഖാലിദുമാണ് ഛായാഗ്രഹണം. സംഗീതം സുഷിന്‍ ശ്യാം ആണ്. എഡിറ്റിംഗ് സൈജു ശ്രീധരന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category