1 GBP = 92.70 INR                       

BREAKING NEWS

എന്റെ ചേട്ടന്‍ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ അലഞ്ഞ് നടന്നപ്പോള്‍ എന്തേ നിങ്ങളാരും കൂടെ പോയില്ല? എകെ ആന്റണിയുടെ മുഖത്ത് നോക്കി പരസ്യമായി ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രിയങ്കാ ഗാന്ധി; കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ രാഹുലിന് കഴിയില്ലെന്ന് ബോധ്യമായപ്പോള്‍ പ്രിയങ്ക തന്നെ ചുമതല ഏല്‍ക്കുമെന്ന സൂചനകള്‍ ശക്തം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ പ്രിയങ്കാ ഗാന്ധി എത്തുമെന്ന അഭ്യൂഹം ശക്തം. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിക്ക് പകരം എകെ ആന്റണിയെ കൊണ്ടു വരാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ നീക്കത്തെ പ്രിയങ്ക മുളയിലേ നുള്ളിയെന്നാണ് സൂചന. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയാല്‍ സ്ഥാനം ഏറ്റെടുക്കാന്‍ തന്നെയാണ് പ്രിയങ്കയുടെ തീരുമാനം. രാഹുല്‍ ചില നേതാക്കളുടെ തടവറയിലായിരുന്നു. ഇതാണ് തോല്‍വിക്ക് കാരണമെന്ന നിഗമനമാണ് പ്രിയങ്കയ്ക്കുള്ളത്. പാര്‍ട്ടി ഭരണം സ്വയം ഏറ്റെടുത്ത് സംഘടനയുടെ പുനരുജ്ജീവനമാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. എകെ ആന്റണി അടക്കമുള്ളവരോട് പ്രിയങ്ക നടത്തിയ പ്രതികരണങ്ങള്‍ കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചയാവുകയാണ്.

എന്റെ ചേട്ടന്‍ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ അലഞ്ഞ് നടന്നപ്പോള്‍ എന്തേ നിങ്ങളാരും കൂടെ പോയില്ല എന്ന ചോദ്യം എകെ ആന്റണിയുടെ മുഖത്ത് നോക്കി പരസ്യമായി പ്രിയങ്ക ചോദിച്ചു. ഇതോടെയാണ് തോല്‍വിയില്‍ ആന്റണിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി നേതാക്കള്‍ പരസ്യ പ്രസ്താവനയുമായി എത്തിയത്. കേരളാ നേതാക്കളുടെ തടവറയിലായിരുന്നു രാഹുല്‍ എന്ന ചില ദേശീയ നേതാക്കളുടെ വിമര്‍ശനവും അതിന്റെ പേരിലായിരുന്നു. അതായത് ആന്‍ണിയും ടീമുമാണ് തോല്‍വിയുടെ പ്രധാന കാരണമെന്ന വിലയിരുത്തലിലാണ് പ്രിയങ്ക. അതിനിടെ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ രാഹുലിന് കഴിയില്ലെന്ന് ബോധ്യമായപ്പോള്‍ പ്രിയങ്ക തന്നെ ചുമതല ഏല്‍ക്കുമെന്ന ആവശ്യം പല കോണുകളും ഉയര്‍ത്തുന്നുണ്ട്. ചേട്ടനെ പിണക്കാതെ എല്ലാം ഏറ്റെടുക്കാന്‍ പ്രിയങ്കയും തയ്യാറാണ്. ഇന്ദിരാ ഗാന്ധിയുടെ ചടുലമായ നീക്കങ്ങളെ ഓര്‍മിപ്പിക്കും വിധം പ്രിയങ്ക പാര്‍ട്ടിയെ നയിക്കാനെത്തുമെന്നാണ് സൂചന.

രാഹുലിനെ വട്ടു തട്ടിക്കൊണ്ടിരുന്ന മുതിര്‍ന്ന നേതാക്കളെല്ലാം പ്രിയങ്കയുടെ വരവ് ഉറപ്പായതോടെ ഞെട്ടലിലാണ്. ഓരോ സംസ്ഥാനത്തും ചെറുപ്പക്കാരെ പണി ഏല്‍പ്പിക്കാന്‍ കൃത്യമായ പദ്ധതിയൊരുക്കുകയാണ് പ്രിയങ്ക, രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ മാറ്റി നിര്‍ത്തിയതും മധ്യപ്രദേശില്‍  സിന്ധ്യയെ മുഖ്യമന്ത്രിയാക്കാത്തതും മുതിര്‍ന്ന നേതാക്കളുടെ ഇടപെടല്‍ കാരണമായിരുന്നു. രണ്ടിടത്തും തോല്‍വിയുടെ പ്രധാന കാരണം ഇത്തരം പ്രശ്നങ്ങളായിരുന്നു. മുതിര്‍ന്ന നേതാക്കളുടെ ഉപദേശം മാനിച്ചാണ് വിശ്വസ്തരായ സച്ചിന്‍ പൈലറ്റിനേയും ജ്യോതിരാധിത്യ സിന്ധ്യയേയും രാഹുല്‍ അകറ്റി നിര്‍ത്തിയത്. ഇതെല്ലാം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി. ഉത്തരേന്ത്യയിലെ തോല്‍വിക്ക് മൊത്തമായി ഇതിന് കാരണമായി. ഇതെല്ലാം പ്രിയങ്കയും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ മൊത്തം അഴിച്ചു പണിയും നടക്കേണ്ടതുണ്ട്. കേരളത്തിലെ ഒരു മുതിര്‍ന്ന നേതാവ് ദേശീയ നിരയിലെത്തും. ശശി തരൂരിനും പ്രാധാന്യം നല്‍കും. അങ്ങനെ കാശ്മീര്‍ മുതല്‍ കാസര്‍ഗോഡ് വരെ സ്വാധീനമുള്ള നേതാക്കളെ ഒപ്പം നിര്‍ത്തി കോണ്‍ഗ്രസില്‍ സമഗ്ര അഴിച്ചു പണിയാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ കരുത്തയായ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാ ഗാന്ധി. ഇന്ദിരയുടെ ഓര്‍മ്മകള്‍ ഇന്നും ഇന്ത്യന്‍ രാഷ്ട്രീയത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ്. ഇന്ദിരയുടെ പിന്‍ഗാമിയായി ഏവരും കണ്ടിരുന്നത് പ്രിയങ്കാ ഗാന്ധിയെയായിരുന്നു. കൊച്ചുമകള്‍ക്ക് ഇന്ദിരയുമായുള്ള രൂപസാമ്യമായിരുന്നു ഇതിന് കാരണം. ഒടുവില്‍ നിര്‍ണ്ണായക സാഹചര്യത്തില്‍ പ്രിയങ്കയും രാഷ്ട്രീയത്തില്‍ എത്തി. അതും കേന്ദ്രത്തില്‍ അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍. എന്നാല്‍ ഇത് നടന്നില്ല. അമ്മ സോണിയാ ഗാന്ധിയുടെ സമ്മതത്തോടെയാണ് പ്രിയങ്ക രാഷ്ട്രീയത്തിലേക്ക് വന്നത്. ഇതിനിടെയാണ് വലിയ തോല്‍വി ലോക്സഭയില്‍ കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. മോദിയെ വെല്ലുവിളിക്കാനുള്ള കരുത്ത് രാഹുലിനുണ്ടോ എന്ന സംശയം ഇതോടെ സജീവമായി. ഇതോടെയാണ് വീണ്ടും പ്രിയങ്കയിലേക്ക് ചര്‍ച്ചകള്‍ സജീവമാകുന്നത്.

രാഷ്ട്രീയ വേദികളില്‍ അത്ര സജീവമല്ലാതിരുന്ന കാലം മുതല്‍ പ്രിയങ്കയെ വിളിക്കൂ എന്ന മുദ്രാവാക്യം സജീവമായതിന് കാരണം എന്ന് ചോദിച്ചാല്‍ ഉത്തരം ഇന്ദിര ഗാന്ധിയുമായുള്ള സാദൃശ്യമാണ്. മുത്തശ്ശിയായ ഇന്ദിരാ ഗാന്ധിയുടെ രൂപ സാദൃശ്യമാണ് പ്രിയങ്കയെ കോണ്‍ഗ്രസുകാരുടെ പ്രിയങ്കരിയാക്കുന്നത്. നടത്തത്തിലും ചലനത്തിലും എല്ലാം നമുക്ക് ഇന്ദിരയെ പ്രിയങ്കയിലൂടെ കാണാം. അതുകൊണ്ട് തന്നെ പ്രിയങ്കയിലൂടെ ഇന്ദിരാ ഗാന്ധിയുടെ ഓര്‍മ്മപ്പെടുത്തലുണ്ടാക്കിയെടുത്ത് ഉത്തരേന്ത്യയെ കോണ്‍ഗ്രസ് പക്ഷത്ത് നിര്‍ത്താനാണ് നീക്കം. ഇതിനൊപ്പം തെക്കേ ഇന്ത്യയിലും വടക്ക് കിഴക്കന്‍ മേഖലയിലുമെല്ലാം പ്രിയങ്കയ്ക്ക് ചലനമുണ്ടാക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. സോണിയാ ഗാന്ധിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഏറെയുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രിയങ്ക സജീവമാകുന്നത്. 2014ല്‍ മോദിയെ ചിലയിടങ്ങളില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ പ്രിയങ്കയ്ക്ക് സാധിച്ചിരുന്നു. മുത്തശ്ശിയുടെ നിശ്ചയദാര്‍ഢ്യവും അമ്മയുടെ പ്രസരിപ്പും ഉള്‍ക്കൊള്ളുന്ന പ്രിയങ്കയ്ക്കു കോണ്‍ഗ്രസിനെ വിജയങ്ങളില്‍ തിരിച്ചെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.

ബിജെപിയുടെ വെല്ലുവിളികളെ ഏറ്റെടുക്കാനുള്ള കരുത്ത് രാഹുലിനേക്കാള്‍ പ്രിയങ്കയ്ക്കാണ് കൂടുതലെന്നാണ് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം ഇപ്പോള്‍ വിലയിരുത്തുന്നത്. ഇന്ദിരാഗാന്ധിയുടെ രൂപഭാവങ്ങളും തന്റേടവും ജനക്കൂട്ടവുമായി സംവദിക്കുന്നതിലെ മികവും അവരെ വേറിട്ടു നിര്‍ത്തുന്നതായിരുന്നു കാരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category