1 GBP = 87.40 INR                       

BREAKING NEWS

പണം എപ്പോള്‍ വേണമെങ്കിലും കൊടുത്താല്‍ മതി; ഇന്ത്യയില്‍ എത്തിക്കുന്നതിന്റെ വണ്ടിക്കൂലി അവര്‍ മുടക്കും; വഴിയില്‍ ഉണ്ടാകാനിടയുള്ള അപകടത്തിന്റെ ഇന്‍ഷുറന്‍സും അവരെടുക്കും; വിലയാണെങ്കില്‍ ഞെട്ടിക്കുന്ന കുറവ്; എന്നിട്ടും ഇറാന്റെ എണ്ണ വേണ്ടെന്ന് അമേരിക്ക പറഞ്ഞാല്‍ മോദി എന്തു ചെയ്യും? ഇന്ത്യയും അമേരിക്കയും തമ്മില്‍ ഇറാന്‍ ബന്ധത്തിന്റെ പേരില്‍ ഉരസുമ്പോള്‍

Britishmalayali
kz´wteJI³

മേരിക്കയുടെ ഉപരോധ ഭീഷണിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ തുടര്‍ന്നേക്കില്ലെന്ന് സൂചന. അതിശയിപ്പിക്കുന്ന വിലക്കുറവില്‍, ഇന്ത്യയില്‍ എത്തിച്ചുകൊടുക്കാമെന്നതുള്‍പ്പെടെ വാഗ്ദാനങ്ങള്‍ പലതും ഇറാന്‍ മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും അമേരിക്കയെ പിണക്കി അത്തരമൊരു കച്ചവടത്തിന് മോദി സര്‍ക്കാര്‍ തുനിഞ്ഞേക്കില്ലെന്നാണ് സൂചന. വര്‍ഷങ്ങളായി ുടര്‍ന്നുവന്ന ഇറനില്‍നിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്കന്‍ ഭീഷണിയെത്തുടര്‍ന്ന് മെയ് രണ്ടുമുതലാണ് ഇന്ത്യ നിര്‍ത്തിവെച്ചത്.

എന്നാല്‍, ഇറാനില്‍നിന്നുള്ള ഇറക്കുമതി നിര്‍ത്തിവെച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന് വിശദീകരിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ക്കാവുന്നില്ല. പകരമൊരു സ്രോതസ്സ് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നതാണ് പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കുന്നത്. മാത്രമല്ല, ചബഹാര്‍ തുറമുഖമുള്‍പ്പെടെയുള്ള ഇന്ത്യ-ഇറാന്‍ സഹകരണവും ഇതോടെ പ്രതിസന്ധിയിലായി. ഇറാനില്‍നിന്ന് വാതക പൈപ്പ് ലൈനിടാനുള്ള നീക്കങ്ങള്‍ക്കും ഇത് തിരിച്ചടിയായിട്ടുണ്ട്.

ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയതോടെ ഇന്ത്യക്കുണ്ടായിട്ടുള്ള സാമ്പത്തിക ബാധ്യതയുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ജൂണ്‍ 24-ന് ഇവിടെയെത്തുമ്പോള്‍ ഇന്ത്യ ഉന്നയിച്ചേക്കും. അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തെ ഉലയ്ക്കാതെ ഇന്ത്യയ്ക്ക് ഏര്‍പ്പെടാവുന്ന വ്യാപാര ബന്ധങ്ങളെക്കുറിച്ചും പോംപിയോയുടെ സന്ദര്‍ശന വേളയില്‍ ഇന്ത്യ വ്യക്തത ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.

മെയ് 14-ന് ഇന്ത്യയിലെത്തിയ ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് എണ്ണ ഇറക്കുമതി സംബന്ധിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ച നടത്തിയിരുന്നു. ഇറക്കുമതിക്ക് ഇറാന്‍ നല്‍കാനുദ്ദേശിക്കുന്ന ഇളവുകളും അദ്ദേഹം നിരത്തി. തിരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കുമെന്നാണ് സൂഷമ സ്വരാജ് അന്ന് മറുപടി നല്‍കിയത്. എന്നാല്‍, ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്നാണ് എണ്ണ പ്രകൃതി വാതക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഇറാനിലെ ഫര്‍സാദ്-ബി ഗ്യാസ് ബ്ലോക്ക് വികസനവും ഇതോടെ നിലച്ചിരിക്കുകയാണ്. 2002-ലാണ് ഈ പദ്ധതി ഇന്ത്യക്ക് ലഭിക്കുന്നത്. ഒ.എന്‍.ജി.സി. വിദേശ് ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഓയില്‍ ഇന്ത്യ എന്നീ കമ്പനികള്‍ക്കാണ് ഇവിടെ പര്യവേഷണത്തിന് അനുമതി ലഭിച്ചിട്ടുള്ളത്. പദ്ധതിയില്‍ ഒ.എന്‍.ജി.സി. വിദേശ് ലിമിറ്റഡിനും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും 40 ശതമാനം വീതമാണ് ഓഹരി. ഓയില്‍ ഇന്ത്യയ്ക്ക് 20 ശതമാനം ഓഹരിയുമുണ്ട്.

പര്യവേഷണത്തിലൂടെ 2008-ല്‍ പ്രകൃതി വാതകം കണ്ടെത്തിയിരുന്നു. കൂടുതല്‍ പര്യവേഷം നടത്തുന്നതിന് ഇറാനുമായി പുതിയ കരാറില്‍ ഏര്‍പ്പെടേണ്ടതുണ്ട്. ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ വന്നതോടെ, ഫര്‍സാദ്-ബി ബ്ലോക്കിന്റെ വികസനത്തിന് മറ്റു രാജ്യങ്ങളുമായി ഇറാന്‍ ചര്‍ച്ച തുടങ്ങിയതായും സൂചനയുണ്ട്. തദ്ദേശീയ കോണ്‍ട്രാക്ടര്‍മാരെ ഉപയോഗിച്ച് പദ്ധതി പൂര്‍ത്തിയാക്കുന്ന കാര്യം ആലോചിക്കുന്നതായും ഇറാന്‍ പെട്രോളിയം മന്ത്രി ബിജാന്‍ സംഗനേ സൂചിപ്പിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category