1 GBP = 88.00 INR                       

BREAKING NEWS

കുറ്റവാളി കൈമാറ്റ നിയമം; ഹോങ്കോങ്ങില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തം; കൗണ്‍സില്‍ മന്ദിരം ഉപരോധിച്ച് അരലക്ഷത്തോളം പ്രക്ഷോഭകര്‍; 2014 ലെ ജനാധിപത്യാവകാശ സമരത്തിനു ശേഷമുള്ള ഏറ്റവും വലിയ തെരുവുപ്രതിഷേധം; ചൈന അനുകൂലികള്‍ക്കു ഭൂരിപക്ഷമുള്ള 70 അംഗ കൗണ്‍സില്‍ നിയമം അംഗീകരിക്കുമെന്ന നിലപാടില്‍; പാര്‍ലമെന്റിനു ചുറ്റും 5000 സുരക്ഷാ ഉദ്യോഗസ്ഥര്‍

Britishmalayali
kz´wteJI³

ഹോങ്കോങ്; കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുനല്‍കുന്ന ബില്ലിനുനേരെ ഹോങ്കോങ്ങില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായി. ഹോങ്കോങ് പാര്‍ലമെന്റിനുമുന്നില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍വാതകവും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

വിവാദ നിയമം ഇന്ന് ഹോങ്കോങ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ രണ്ടാം ഘട്ട ചര്‍ച്ചയ്ക്കെടുക്കാനിരിക്കെ, അരലക്ഷത്തോളം പ്രക്ഷോഭകര്‍ ഇന്നലെ മുതല്‍ കൗണ്‍സില്‍ മന്ദിരം ഉപരോധിക്കുകയാണ്.ഞായറാഴ്ച 10 ലക്ഷത്തോളം പേരാണു നിയമത്തിനെതിരെ തെരുവിലിറങ്ങിയത്. 2014 ലെ ജനാധിപത്യാവകാശ സമരത്തിനു ശേഷമുള്ള ഏറ്റവും വലിയ തെരുവുപ്രതിഷേധമാണ്. പ്രബലരായ ബിസിനസ് സമൂഹവും നിയമഭേദഗതിക്കെതിരാണ്. എന്നാല്‍, ചൈന അനുകൂലികള്‍ക്കു ഭൂരിപക്ഷമുള്ള 70 അംഗ കൗണ്‍സില്‍ നിയമം അംഗീകരിക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.

ബുധനാഴ്ച വൈകീട്ട് മൂന്നിനകം ബില്‍ പിന്‍വലിക്കണമെന്ന് സമരക്കാര്‍ സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. ഇത് പാലിക്കാത്തതോടെയാണ് സമരം അക്രമാസക്തമായത്. സമരക്കാര്‍ പൊലീസിനെതിരേ ഹെല്‍മെറ്റും കുടകളും കുപ്പികളും വലിച്ചെറിഞ്ഞു. ഇതോടെ ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടത്താനിരുന്ന ചര്‍ച്ച നീട്ടിവെച്ചു. ചര്‍ച്ചാത്തീയതി പിന്നീടയറിയിക്കുമെന്ന് ഹോങ്കോങ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പ്രസിഡന്റ് പറഞ്ഞു.

പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചു നഗരത്തിലെ ചെറുകിട കച്ചവടക്കാരും ബുക്, കോഫി ഷോപ് ഉടമകളും ഇന്ന് കടകള്‍ അടച്ചിടുമെന്നും അദ്ധ്യാപകര്‍ പണിമുടക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വകലാശാലകളില്‍ ഇന്നു പഠിപ്പുമുടക്കിനു വിദ്യാര്‍ത്ഥി സംഘടനകള്‍ ആഹ്വാനം ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച നിയമഭേദഗതി ഏപ്രിലിലാണ് അവതരിപ്പിച്ചത്. ചൈനയില്‍ കമ്യൂണിസ്റ്റ് ഭരണസംവിധാനത്തെ വിമര്‍ശിക്കുന്നവരെ കുടുക്കാന്‍ നിയമം ദുരുപയോഗിക്കുമെന്നാണ് ആശങ്ക.

നിയമത്തിനെതിരെ യുറോപ്യന്‍ യൂണിയന്‍
യൂറോപ്യന്‍ യൂണിയനും യുകെയും നിയമഭേദഗതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. പ്രശ്നം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും യുഎസ് ഇടപെടുന്നതു നിര്‍ത്തണമെന്നും ചൈനയിലെ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഹോങ്കോങ് സ്വദേശിയായ യുവതി തായ്‌ലന്‍ഡില്‍ കൊല്ലപ്പെട്ടതാണു നിയമഭേദഗതിക്കു നിമിത്തമായി പറയുന്നത്. കൊലയ്ക്കുശേഷം പ്രതിയായ കാമുകന്‍ ഹോങ്കോങ്ങിലേക്കു മടങ്ങിയെത്തി. തായ്‌ലന്‍ഡുമായി കൈമാറ്റ ഉടമ്പടി ഇല്ലാത്തതിനാല്‍ പ്രതിയെ അവിടേക്കു വിട്ടുകൊടുക്കാനായില്ല. തായ്‌ലന്‍ഡില്‍ നടന്ന കുറ്റകൃത്യത്തിനു ഹോങ്കോങ്ങില്‍ കേസെടുക്കാനും സാധ്യമല്ലായിരുന്നു. ഈ സാഹചര്യത്തിലാണു ഭേദഗതി കൊണ്ടുവന്നതെന്നാണു അധികൃതരുടെ ഭാഷ്യം.

ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ്കോങ് സ്വയംഭരണാവകാശത്തോടെ 1997 ലാണു ചൈനയുടെ കീഴിലായത്. സ്വന്തമായി നിയമ, സാമ്പത്തികകാര്യ വ്യവസ്ഥയും പൗരാവകാശ നിയമങ്ങളും ഉണ്ടെങ്കിലും ഭരണത്തിലും നിയമവാഴ്ചയിലും ചൈനയുടെ ഇടപെടലുകള്‍ ശക്തമാണ്. 2015 ല്‍ ഹോങ്കോങ്ങിലെ 5 പുസ്തക വ്യാപാരികളെ കാണാതായ സംഭവം വിവാദമായിരുന്നു. ചൈനീസ് രഹസ്യ പൊലീസ് ഇവരെ തട്ടിക്കൊണ്ടു പോയതാണെന്നാണു പറയുന്നത്.

പാര്‍ലമെന്റിനുചുറ്റും സുരക്ഷാ ഉദ്യോഗസ്ഥര്‍
പാര്‍ലമെന്റിനുചുറ്റും 5000 സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ബില്ലിനുനേരെ ഞായറാഴ്ച ഹോങ്കോങ്ങില്‍നടന്ന പ്രതിഷേധറാലിയില്‍ 10 ലക്ഷത്തിലേറെപ്പേരാണ് പങ്കെടുത്തത്. അതേസമയം, ബില്‍ പിന്‍വലിക്കില്ലെന്നും ഹോങ്കോങ്ങിന് കൂടുതല്‍ സംരക്ഷണം ഉറപ്പുനല്‍കുന്നതാണ് ബില്ലെന്നും ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് കാരി ലാം നേരത്തേ വ്യക്തമാക്കിയിരുന്നു.

ഒരു ജനതയുടെ സ്വാതന്ത്ര്യമോഹം
കുറ്റവാളികളെ കൈമാറല്‍ ബില്ലിനുനേരെ ഹോങ്കോങ്ങില്‍ നടക്കുന്ന പ്രതിഷേധത്തില്‍ നിറയുന്നത് ഒരു സമൂഹത്തിന്റെ സ്വാതന്ത്ര്യവഞ്ചനയാണ്. പതിയെപ്പതിയെ ചൈന തങ്ങളുടെ മേല്‍ അധികാരം കൈയടക്കുമ്പോള്‍ ചങ്ങല പൊട്ടിച്ചെറിയാനുള്ള തങ്ങളുടെ അവസാന അവസരമാണിതെന്ന് ഹോങ്കോങ് ജനത കരുതുന്നു.

നാലുവര്‍ഷംമുമ്പ് ചൈനയില്‍നിന്ന് പൂര്‍ണ സ്വാതന്ത്ര്യമാവശ്യപ്പെട്ട് 'അംബ്രല്ലാ പ്രസ്ഥാന'ത്തിന്റെ നേതൃത്വത്തില്‍നടന്ന സമരത്തിനുശേഷം ആദ്യമായാണ് ഹോങ്കോങ്ങില്‍ ഇത്രയേറെ ജനപങ്കാളിത്തമുള്ള സമരം അരങ്ങേറുന്നത്. 2014-ല്‍ മാസങ്ങളോളം സമരം നടന്നെങ്കിലും കാര്യമായ നടപടികളില്ലാതെ പ്രക്ഷോഭം എരിഞ്ഞടങ്ങിയിരുന്നു. മാത്രമല്ല, കുട പ്രക്ഷോഭത്തോടെ ഹോങ്കോങ്ങിനുമേല്‍ ചൈന തങ്ങളുടെ സ്വാധീനം ശക്തമാക്കുകയുംചെയ്തു. 1997-ലാണ് ബ്രിട്ടന്‍ തങ്ങളുടെ കോളനിയായിരുന്ന ഹോങ്കോങ്ങിനെ ചൈനയ്ക്ക് കൈമാറുന്നത്. ബ്രിട്ടന്‍-ചൈന കരാര്‍പ്രകാരം 2047 വരെ ഹോങ്കോങ് അര്‍ധ സ്വയംഭരണപ്രദേശമായി തുടരും.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category