1 GBP = 87.40 INR                       

BREAKING NEWS

മന്ത്രിമാര്‍ കൃത്യം 9.30ന് ഓഫീസില്‍ എത്തണം; പാര്‍ലമെന്റ് സെഷന്‍ നടക്കുമ്പോള്‍ ഡല്‍ഹിക്ക് പുറത്ത് ഒരു പരിപാടിയും ഏറ്റെടുക്കരുത്; എംപിമാരും മന്ത്രിമാരും തമ്മില്‍ വ്യത്യാസമൊന്നുമില്ല എന്ന ബോധ്യത്തോടെ എംപിമാരെ പരിഗണിക്കണം; എല്ലാ ദിവസവും വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം; ആദ്യ സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ക്ക് വാരിക്കോരി നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കി പ്രധാനമന്ത്രി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭ ലോകത്തുള്ള സകല മന്ത്രിസഭകള്‍ക്കും മാതൃകയാകുമോ ഇന്നലെ നടന്ന ആദ്യ സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അതേപടി പാലിക്കപ്പെടുകയാണെങ്കില്‍ ഇതൊരു മാതൃകാ മന്ത്രിസഭയാകുമെന്നുറപ്പ്. മറ്റുള്ളവര്‍ക്ക് മാതൃകയായി മാറുന്ന രീതിയിലാവണം ഓരോരുത്തരും പ്രവര്‍ത്തിക്കേണ്ടതെന്ന ഉപദേശമാണ് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ആദ്യ സമ്പൂര്‍ണ യോഗത്തില്‍ പ്രധാനമന്ത്രി നല്‍കിയത്.

എല്ലാ മന്ത്രിമാരും രാവിലെ കൃത്യം ഒമ്പതരയ്ക്ക് ഓഫീസിലെത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വീട്ടിലിരുന്ന് ഫോണിലൂടെ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന രീതി ഒഴിവാക്കണം. പാര്‍ലമെന്റ് സെഷന്‍ കൂടുന്ന 40 ദിവസങ്ങളില്‍ ഡല്‍ഹിക്ക് പുറത്തുള്ള ഒരു പരിപാടിയും ഏറ്റെടുക്കരുതെന്നാണ് മറ്റൊരു നിര്‍ദ്ദേശം. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ താന്‍ പിന്തുടര്‍ന്ന ശീലം ഓര്‍മിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. രാവിലെ കൃത്യസമയത്ത് എത്താറുണ്ടായിരുന്ന തനിക്ക് ആ കൃത്യനിഷ്ഠയിലൂടെ അന്നന്നത്തെ ജോലികള്‍ കൃത്യമായി ആസൂത്രണം ചെയ്യാ്ന്‍ സാധിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മന്ത്രിമാരായി നിയോഗിക്കപ്പെട്ടുവെന്നതുകൊണ്ട് എംപിമാരെക്കാള്‍ വളരെ മുകളിലാണെന്ന് കരുതരുതെന്ന ഉപദേശവും അദ്ദേഹം നല്‍കി. മന്ത്രിമാരും എംപിമാരും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നും എംപിമാരെ കാണുന്നതിനും അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നതിനും സമയം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ മന്ത്രിമാരുടെ പ്രവര്‍ത്തനം നിരീക്ഷിച്ച് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ മുതിര്‍ന്ന മന്ത്രിമാരോട് അദ്ദേഹം നിര്‍ദ്ദേശിച്ചു. ദിവസവും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്ത് വിവരങ്ങള്‍ അപ്ഡേറ്റാക്കുകയും വേണമെന്നാണ് മറ്റൊരു ഉപദേശം.

കൃത്യമായി പ്ലാനിങ്ങോടെ മന്ത്രിസഭ മുന്നോട്ടുനീങ്ങണമെന്നും മോദി ആവശ്യപ്പെടുന്നു. ഇതിനായി എല്ലാ മന്ത്രിമാരോടും അവരരവരുടെ വകുപ്പിന് കീഴില്‍ അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി അഞ്ചുവര്‍ഷത്തെ അജന്‍ഡ രൂപപ്പെടുത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ആദ്യ നൂറ് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട കാര്യങ്ങളേതൊക്കെയെന്ന് കണ്ടെത്തുവാനുള്ള ചുമതലയും അദ്ദേഹം മന്ത്രിമാര്‍ക്ക് നല്‍കി.

നരേന്ദ്ര മോദി സര്‍ക്കാര്‍ ചുമതലയേറ്റശേഷം നടന്ന ആദ്യ സമ്പൂര്‍ണ മന്ത്രിസഭായോഗമായിരുന്നു ഇന്നലത്തേത്. സത്യപ്രതിജ്ഞയ്ക്ക് പിറ്റേന്ന് മുതിര്‍ന്ന മന്ത്രിമാര്‍ യോഗം ചേര്‍ന്നിരുന്നുവെങ്കിലും സഹമന്ത്രിമാരടക്കമുള്ളവര്‍ ഉള്‍പ്പെടുന്ന വിപുലമായ യോഗം വിളിച്ചത് ആദ്യമായാണ്. അടുത്ത പൊതുതിരഞ്ഞെടുപ്പിലും വിജയം കൊയ്യാനാവശ്യമായ നടപടികള്‍ ഓരോ മന്ത്രാലയത്തിന് കീഴിലും ഉണ്ടാകണമെന്ന ശക്തമായ നിര്‍ദ്ദേശമാണ് ആദ്യ മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി മുന്നോട്ടുവെച്ചിട്ടുള്ളത്.

സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ വികസന കാഴ്ചപ്പാടുകള്‍ പ്രധാനമന്ത്രി യോഗത്തില്‍ വിശദീകരിക്കുകയാണ് ചെയ്തത്. ഓരോ വകുപ്പ് മന്ത്രിമാരും കര്‍മ്മ പദ്ധതികളുടെ കരട് രൂപം പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കുന്നുണ്ട്. പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനം അടുത്ത തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് മന്ത്രിസഭ യോഗം ചേര്‍ന്ന് മോദി കാര്യങ്ങള്‍ അവതരിപ്പിച്ചത്. മന്ത്രിസഭ ചുമതലയേറ്റതിന് തൊട്ടടുത്ത ദിവസം തന്നെ മന്ത്രിസഭ യോഗം ചേര്‍ന്നിരുന്നെങ്കിലും സമ്പൂര്‍ണ യോഗം നടന്നിരുന്നില്ല. മെയ് 30നാണ് രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

പ്രധാനമന്ത്രിക്കു പുറമെ 24 കാബിനറ്റ് മന്ത്രിമാര്‍, സ്വതന്ത്ര ചുമതലയുള്ള ഒമ്പത് സഹമന്ത്രിമാര്‍, 24 സഹമന്ത്രിമാര്‍ എന്നിവരുള്‍പ്പെട്ട 58 അംഗ കേന്ദ്ര മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്. അമിത്ഷായും ജയശങ്കറും കഴിഞ്ഞാല്‍ പുതിയ മന്ത്രിസഭയില്‍ മിക്കവാറും പഴയ അംഗങ്ങള്‍ തന്നെ. നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍, സദാനന്ദ ഗൗഡ, രാംവിലാസ് പാസ്വാന്‍, പീയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചെയ്തവരില്‍ ഉള്‍പ്പെടുന്നു.

മുഖ്താര്‍ അബ്ബാസ് നഖ്വിയാണ് മോദി മന്ത്രിസഭയിലെ ഏക മുസ്ലിം മന്ത്രി. രണ്ടാമൂഴത്തില്‍ ഭരണചക്രത്തിന്റെ സമ്പൂര്‍ണ നിയന്ത്രണം മോദി-അമിത് ഷാമാരുടെ കൈകളിലാകുമെന്ന് വിലയിരുത്തലുണ്ട്. ഇതിനിടെയിലും മന്ത്രിസഭയിലേകും ലോക്സഭയിലേയും രണ്ടാം നമ്പര്‍ പദവി പ്രതിരോധ മന്ത്രിയായ രാജ്നാഥ് സിങിന് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ സര്‍ക്കാറിലെ പ്രമുഖ മന്ത്രിമാരില്‍ പലരും ഇല്ലാതെ രണ്ടാം മോദി മന്ത്രിസഭ അധികാരമേറ്റത്. അരുണ്‍ ജയ്റ്റ്‌ലി, സുഷമ സ്വരാജ്, മനേകാ ഗാന്ധി എന്നിവരുടെ അഭാവമാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്. ജയ്റ്റ്‌ലിയും സുഷമയും ആരോഗ്യ കാരണങ്ങളാല്‍ സ്വയം പിന്മാറുകയായിരുന്നു. സുഷമ ഇത്തവണ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നില്ല. സദസ്സിലിരുന്നാണ് അവര്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ വീക്ഷിച്ചത്. ഒന്നാം മോദി സര്‍ക്കാറില്‍ വിദേശകാര്യ വകുപ്പു മന്ത്രിയായിരുന്ന സുഷമ വാജ്‌പെയിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാറിലും മന്ത്രിയായിരുന്നിട്ടുണ്ട്. ഒമ്പത് തവണ പാര്‍ലിമെന്റ് അംഗമായി.

കഴിഞ്ഞ സര്‍ക്കാറില്‍ ധനമന്ത്രിയായിരുന്ന ജയ്റ്റ്‌ലി തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ മന്ത്രിസഭയിലേക്കു പരിഗണിക്കേണ്ടെന്നും വ്യക്തമാക്കി മോദിക്ക് കത്തു നല്‍കിയിരുന്നു. വാജ്‌പെയ് സര്‍ക്കാറിലും വിവിധ വകുപ്പുകളുടെ ചുമതല നിര്‍വഹിച്ചിട്ടുണ്ട്. 2009 മുതല്‍ 2014 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനാണ്. മുന്‍ വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയും പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടാതെ പോയി. ഇവര്‍ മൂന്നു പേരെ കൂടാതെ ജെ പി നദ്ദ, ഉമാഭാരതി, രാജ്യവര്‍ധന്‍ റാത്തോഡ്, സുരേഷ് പ്രഭു, വിജയ് ഗോയല്‍, രാധാ മോഹന്‍ സിങ്, ജയന്ത് സിന്‍ഹ, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരും പുതിയ മന്ത്രിസഭയില്‍ തഴയപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category