1 GBP = 87.40 INR                       

BREAKING NEWS

യുപിയില്‍ ബാര്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണെ വെടിവച്ചു കൊന്നു; ആക്രമണം ആഗ്ര ജില്ലാ കോടതി പരിസരത്ത്; വെടിവച്ചത് സഹപ്രവര്‍ത്തകനെന്ന് പൊലീസ്; മരിച്ചത് ബാര്‍ കൗണ്‍സിലിലെ ആദ്യ വനിതാ ചെയര്‍പേഴ്‌സണ്‍

Britishmalayali
kz´wteJI³

ആഗ്ര;ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സിലിന്റെ  ചെയര്‍പേഴ്സന്‍ ദര്‍വേശ് യാദവ് (38) വെടിയേറ്റു മരിച്ചു. ആഗ്ര ജില്ലാ കോടതി പരിസരത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം. സഹപ്രവര്‍ത്തകനായ മനിഷ് ശര്‍മയാണ് വെടിയുതിര്‍ത്തതെന്നു പൊലീസ് പറഞ്ഞു. തിങ്കളാഴ്ചയാണു ദര്‍വേശ് യാദവ് ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സിലിലെ ആദ്യ വനിതാ ചെയര്‍പേഴ്‌സണാണ് ദര്‍വേശ് യാദവ്.

ചെയര്‍പേഴ്‌സണായി ചുമതലയേറ്റതിന്റെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണു മൂന്നുവട്ടം ദര്‍വേശിനു നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് മനിഷ് ശര്‍മ സ്വയം വെടിവച്ചു. ഇരുവരെയും പൊലീസ് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ദര്‍വശിനെ രക്ഷിക്കാനായില്ല. മനിഷിന്റെ നില ഗുരുതരമായി തുടരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category