1 GBP = 87.30 INR                       

BREAKING NEWS

രണ്ടര വയസ്സുള്ള പെണ്‍കുട്ടി മരിച്ചതിന് വിരോധം തീര്‍ക്കാന്‍ കലാപത്തിന് ഇറങ്ങിയവരുടെ കണ്ണില്‍ പെട്ടത് ബുര്‍ഖ ധരിച്ച സ്ത്രീകളടങ്ങിയ യാത്രക്കാര്‍; അക്രമികള്‍ അഴിഞ്ഞാടാന്‍ തുടങ്ങിയപ്പോള്‍ ചങ്കൂറ്റത്തോടെ നേരിട്ട് ഹിന്ദു യുവതി; ഒരു മുസ്ലിം കുടുംബത്തെ ഹിന്ദു പെണ്‍കുട്ടി രക്ഷിച്ചത് ഇങ്ങനെ

Britishmalayali
kz´wteJI³

അലിഗഢ്: അലിഗഢില്‍ രണ്ടരവയസ്സുകാരിയെ പൈശാചികമായി കൊലപ്പെടുത്തിയതിനോടുള്ള പ്രതിഷേധപ്രകടനം അക്രമാസക്തമായപ്പോള്‍, മുസ്ലിം കുടുംബത്തിന് തുണയായത് ഹിന്ദു പെണ്‍കുട്ടിയുടെ ചങ്കൂറ്റം. ഹരിയാണയിലെ ബലഭ്ഗഢില്‍നിന്ന് അലിഗഢിലേക്ക് മടങ്ങുകയായിരുന്ന മുസ്ലിം കുടുംബത്തെയാണ് ജട്ടാരി മേഖലയില്‍ അക്രമാസക്തമായ ജനക്കൂട്ടം ആക്രമിച്ചത്. ഇവര്‍ക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ഹിന്ദു പെണ്‍കുട്ടിയുടെ സമയോചിതമായ ഇടപെടലും ചെറുത്തുനില്‍പ്പും കുടുംബത്തിന്റെ ജീവന്‍ രക്ഷിച്ചു.

അലിഗഢിലെ താപ്പല്‍ മേഖലയിലാണ് പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഇവിടം കടന്ന്‌േേ ഹഷ്പുരിലേക്ക് പോകുമ്പോഴാണ് ഏഴംഗ യാത്രാ സംഘത്തെ അക്രമികള്‍ തടഞ്ഞത്. മോട്ടോര്‍സൈക്കിളിലെത്തിയ അക്രമിസംഘം ഇരുമ്പുദണ്ഡുപയോഗിച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാനിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. കുടുംബനാഥനായ ഷാഫി മുഹമ്മദ് അ്ബ്ബാസിയെയും വാന്‍ ഡ്രൈവറെയും സംഘം മര്‍ദിച്ചു. ശിരോവസ്ത്രം ധരിച്ചിരുന്ന സ്ത്രീകള്‍ക്കും മര്‍ദനമേറ്റു.

ഈ ഘട്ടത്തിലാണ് ഇവര്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന പൂജ ചൗഹാന്‍ ഇടപെട്ടതും അക്രമികളെ നേരിട്ടതും. പൂജ അക്രമികള്‍ക്കുനേരെ കയര്‍ക്കുകയും ഇതോടെ അവര്‍ അല്പമൊന്ന് ശാന്തരാവുകയുമായിരുന്നു. വാനിന്റെ താക്കോല്‍ അക്രമികള്‍ തിരിച്ചുകൊടുത്തു. സംഭവസ്ഥലത്തുനിന്ന പെട്ടെന്നുതന്നെ രക്ഷപ്പെടാന്‍ അവര്‍ ആവശ്യപ്പെട്ടുവെന്നും ഷാഫി അബ്ബാസി പറഞ്ഞു. പൂജ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ തന്നെയും കുടുംബത്തെയും അക്രമികള്‍ കൊലപ്പെടുത്തുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പൂജയുടെ കുടുംബത്തെ 32 വര്‍ഷമായി തനിക്കറിയാമെന്ന് അബ്ബാസി പറഞ്ഞു. തന്റെ പെണ്‍മക്കളിലൊരാളായാണ് പൂജയെ താന്‍ കാണുന്നത്. ഹരിയാണയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ തന്റെ കുടുംബത്തിനൊപ്പം പൂജ വന്നതും അതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. സംഘത്തിലുണ്ടായിരുന്നത് മുസ്ലീങ്ങളാണെന്ന് മനസ്സിലാക്കിയതോടെയാണ് ആക്രമണം തുടങ്ങിയതെന്ന് പൂജ പറയുന്നു. പെണ്‍കുട്ടികള്‍ ബുര്‍ഖ ധരിച്ചിരുന്നു. ആര്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടാകരുതെന്നാണ് തന്റെ ആഗ്രഹമെന്നും പൂജ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ അജ്ഞാതരായ പത്തുപേരെ പ്രതിചേര്‍ത്് അലിഗഢ് പൊലീസ് കേസെടുത്തു. പ്രദേശത്ത് പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ടെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അലിഗഢ് എസ്.എസ്പി ആകാശ് കുല്‍ഹാരി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category