1 GBP = 97.60 INR                       

BREAKING NEWS

മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ ഒന്നടങ്കം കളി മറന്നത് വിനയായി; ബൗളര്‍മാരായ ഹസന്‍ അലിയും വഹാബ് റിയാസും ബാറ്റ് കൊണ്ട് അത്ഭുതം കാണിച്ചിട്ടും പാക്കിസ്ഥാന്‍ രക്ഷപെട്ടില്ല; ഓസീസിനെതിരെ മുന്‍ ലോക ചാമ്പ്യന്മാര്‍ വീണത് 41 റണ്‍സ് അകലെ; മൂന്ന് വിക്കറ്റ് വീഴ്ത്തി പാറ്റ് കമ്മിന്‍സ് തുടങ്ങി വച്ചു; വാലറ്റത്തെ എറിഞ്ഞിട്ട് മിച്ചല്‍ സ്റ്റാര്‍ക്ക്; ഇന്ത്യയോട് തോറ്റ ക്ഷീണം പാക്കിസ്ഥാനോട് തീര്‍ത്ത് കങ്കാരുപ്പട; ഡേവിഡ് വാര്‍ണര്‍ കളിയിലെ കേമന്‍

Britishmalayali
kz´wteJI³

ടോണ്ടണ്‍: ഇന്ത്യക്കെതിരെ തോറ്റതിന്റെ ക്ഷീണം പാക്കിസ്ഥാനോട് തീര്‍ത്ത് ഓസ്‌ട്രേലിയ. 308 റണ്‍സ് പിന്തുടര്‍ന്ന പാക് മറുപടി 266ല്‍ ഒതുങ്ങിയപ്പോള്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് 41 റണ്‍സിന്റെ വിജയം. മധ്യനിരയില്‍ അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞതാണ് പാക്കിസ്ഥാന് വിനയായത്. ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെട്ടപ്പോള്‍ ഹസന്‍ അലി വാഹബ് റിയാസ് എന്നിവരെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ സര്‍ഫറാസ് പൊരുി നോക്കിയെങ്കിലും രക്ഷപെട്ടില്ല. 45.4 ഓവറില്‍ പാക്കിസ്ഥാന്റെ എല്ലാ ബാറ്റ്‌സ്മാന്മാരും കൂടാരം കയറി. ഓസ്‌ട്രേലിയക്ക് വേണ്ടി പാറ്റ് ക്മമിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കെയിന്‍ റിച്ചാര്‍ഡ്‌സണ്‍, മിച്ചല്‍സ്റ്റാര്‍ക്ക് എന്നിവര്‍ രണ്ട വിക്കറ്റ് വീതവും ആരണ്‍ ഫിഞ്ച് കുള്‍ട്ടര്‍ നെയില്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. സെഞ്ചുറി നേടിയ വാര്‍ണറാണ് കളിയിലെ കേമന്‍.

308 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ സ്‌കോര്‍ബോര്‍ഡില്‍ രണ്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ അക്കൗണ്ട് തുറക്കുന്നതിന് മുന്‍പ് ഓപ്പണര്‍ ഫഖര്‍ സമാനെ നഷ്ടമായി കമ്മിന്‍സിന്റെ പന്തില്‍ റിച്ചാഡ്‌സണ് ക്യാച്ച്. ബാബര്‍ അസം ഇമാമുള്‍ ഹഖ് സഖ്യം ശ്രദ്ധയോടെ ബാറ്റ് വീശിയെങ്കിലും 30 റണ്‍സെടുത്ത ബാബറിനെ മടക്കി കുള്‍ട്ടര്‍നെയില്‍ 54 റണ്‍സ് കൂട്ടുകെട്ട് അവസാനിപ്പിച്ചു. നാലാമനായി എത്തിയ മുന്‍ നായകന്‍ മുഹമ്മദ് ഹഫീസ് - ഇമാമം സഖ്യം പാക്കിസ്ഥാനെ ശക്തമായ നിലയിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്നുള്ള സഖ്യം 80 റണ്‍സ് ചേര്‍ത്ത് ടീം ടോട്ടല്‍ 136ല്‍ എത്തിച്ചപ്പോള്‍ ഇമാം ഉള്‍ ഹഖ് പുറത്ത്. കമ്മിന്‍സിന്റെ ഒരു മോശം പന്തില്‍ കീപ്പര്‍ക്ക് ക്യാച്ച്. 75 പന്തില്‍ 7 ഫോറുകളുടെ സഹായത്തോടെ 53 റണ്‍സ് നേടിയാണ് ഇമാം മടങ്ങിയത്. ആരണ്‍ ഫിഞ്ചിന്റെ ഫുള്‍ടോസ് സിക്‌സര്‍ പായിക്കാന്‍ ശ്രമിച്ച ഹഫീസിന്റേതായിരുന്നു അടുത്ത ഊഴം. മിഡ് വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ക്യയില്‍ ഒതുങ്ങി മുന്‍ നായകന്റെ മിസ് ഹിറ്റ്. 49 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 46 റണ്‍സ് ചേര്‍ത്തായിരുന്നു ഹഫീസിന്റെ മടക്കം.

മറ്റൊരു മുന്‍ നായകന്‍ ഷൊയിബ് മാലിക്കും വന്നപോലെ മടങ്ങിയപ്പോള്‍ പാക് സ്‌കോര്‍ 5ന് 147. അലക്‌സ് ക്യാരിയുടെ തകര്‍പ്പന്‍ ക്യാച്ച് ആയിരുന്നു മാലിക്കിനെ പുറത്താക്കിയത്. സ്‌കോര്‍ 160ല്‍ എത്തിയപ്പോള്‍ ആസിഫ് അലിയും വീണു. വെറും അഞ്ച് റണ്‍സ് മാത്രം നേടിയ ആസിഫും കീപ്പര്‍ക്ക് പിടികൊടുത്താണ് മടങ്ങിയത്. എട്ടാമനായി എത്തിയ ഹസന്‍ അലി ആദ്യ പന്ത് മുതല്‍ അക്രമിച്ച് കളിച്ചു. പക്ഷേ ഹസന്‍ അലിയുടെ ക്യാമിയോക്കും പാക്കിസ്ഥാനെ രക്ഷിക്കാനായില്ല 15 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും പറത്തിയ ഓള്‍ റൗണ്ടര്‍ മടങ്ങുമ്പോള്‍ പാക്കിസ്ഥാന്‍ വിജയലക്ഷ്യത്തില്‍ നിന്ന് അപ്പോഴും 108 റണ്‍സ് അകലെയായിരുന്നു.

എട്ടാം വിക്കറ്റില്‍ പാക്കിസ്ഥാന്‍ പോലും വിചാരിക്കാത്ത മികവാണ് സര്‍ഫറാസ് വഹാബ് റിയാസ് സഖ്യം കരുതി വെച്ചിരുന്നത്. ഒരറ്റത്ത് സര്‍ഫറാസ് നിലയുറപ്പിച്ചപ്പോള്‍ വഹാബ് റിയാസ് അക്രമിച്ച് കളിച്ചു. എട്ടാം വി്കകറ്റില്‍ 64 റണ്‍സ് തീര്‍ത്ത സഖ്യം പിരിഞ്ഞത് 45ാം ഓവറില്‍. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ക്യാരി പിടിച്ച് പുറത്തായെങ്കിലും അമ്പയര്‍ വിധിച്ചത് നോട്ടൗട്ട്. അവസാന സെക്കന്‍ഡില്‍ ഫിഞ്ചിന്റെ റിവ്യൂയില്‍ പന്ത് ബാറ്റില്‍ ഉരസി എന്ന് തെളിഞ്ഞു. 46 റണ്‍സുമായി വഹാബ് റിയാസ് പുറത്ത്. ഓസ്‌ട്രേലിയക്ക് ആശ്വാസം. അതേ ഓവറിലെ നാലാം പന്തില്‍ മുഹമ്മദ് ആമിറിനെ ക്ലീന്‍ ബൗള്‍ഡാക്കി സ്റ്റാര്‍ക്കിന്റെ കില്ലര്‍ യോര്‍ക്കര്‍. 46ാം ഓവറില്‍ മാക്‌സ വെല്ലിന്#റെ ഡയറക്റ്റ് ഹിറ്റില്‍ സര്‍ഫറാസ് അഹ്മമദ് റണ്ണൗട്ടായപ്പോള്‍ പാക്കിസ്ഥാന് 41 റണ്‍സ് തോല്‍വി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഫിഞ്ച് വാര്‍ണര്‍ സഖ്യം നല്‍കിയത്. അര്‍ധസെഞ്ചുറിയുമായി നായകന്‍ ഫിഞ്ചും തകര്‍പ്പന്‍ സെഞ്ച്വറിയുമായി വാര്‍ണറും തകര്‍ത്തടിച്ചപ്പോള്‍ ഒന്നാം വിക്കറ്റില്‍ സ്‌കോര്‍ 146 റണ്‍സ് എന്നാല്‍ പിന്നീട് വന്ന ബാറ്റ്‌സ്മാന്മാര്‍ക്ക് ഒന്നും തന്നെ കളം നിറഞ്ഞ് കളിക്കാനായില്ല. തുടക്കം ഗംഭീരമായെങ്കിലും അവസാന ഓവറുകളില്‍ പ്രതീക്ഷിച്ച രീതിയില്‍ റണ്‍നിരക്കുയര്‍ത്താന്‍ ഓസീസിനായില്ല.

ഓപ്പണര്‍മാര്‍ പുറത്തായതിനുശേഷം ഓസീസ് നിരയില്‍ ടോപ് സ്‌കോററായത് 26 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 23 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷാണ്. സ്റ്റീവ് സ്മിത്ത് (13 പന്തില്‍ 10), ഗ്ലെന്‍ മാക്‌സ്വെല്‍ (10 പന്തില്‍ 20), ഉസ്മാന്‍ ഖവാജ (16 പന്തില്‍ 18), നേഥന്‍ കൂള്‍ട്ടര്‍നൈല്‍ (മൂന്നു പന്തില്‍ രണ്ട്), പാറ്റ് കമ്മിന്‍സ് (ആറു പന്തില്‍ രണ്ട്), അലക്‌സ് കാരി (21 പന്തില്‍ 20), മിച്ചല്‍ സ്റ്റാര്‍ക്ക് (മൂന്ന്), കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ (പുറത്താകാതെ ഒന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.ഓപ്പണിങ് വിക്കറ്റിലെ സെഞ്ചുറി കൂട്ടുകെട്ടിനു ശേഷം ഒരു അര്‍ധസെഞ്ചുറി കൂട്ടുകെട്ടു പോലും ഓസീസ് ഇന്നിങ്‌സില്‍ പിറന്നില്ല. രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍ സ്മിത്ത് സഖ്യം കൂട്ടിച്ചേര്‍ത്ത 43 റണ്‍സാണ് രണ്ടാമത്തെ മികച്ച കൂട്ടുകെട്ട്.

പാക്കിസ്ഥാനായി മുഹമ്മദ് ആമിര്‍ 10 ഓവറില്‍ 30 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ഏകദിനത്തില്‍ ആമിറിന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ഇതോടെ ഈ ലോകകപ്പില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ആമിര്‍ മുന്നിലെത്തി. ഷഹീന്‍ അഫ്രീദി രണ്ടും ഹസന്‍ അലി, വഹാബ് റിയാസ്, മിഹമ്മദ് ഹഫീസ് എന്നിവര്‍ ഓരോ വിക്റ്റ് വീതവും വീഴ്ത്തി. 10 ഓവറില്‍ രണ്ട് മെയ്ഡന്‍ ഓവറുകള്‍ സഹിതം 30 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത മുഹമ്മദ് ആമിറിന്റെ പ്രകടനം പാക്ക് നിരയില്‍ ശ്രദ്ധേയമായി.

ഷഹീന്‍ അഫ്രീദിക്ക് രണ്ടു വിക്കറ്റ് ലഭിച്ചെങ്കിലും 10 ഓവറില്‍ 70 റണ്‍സ് വഴങ്ങി. ഹസന്‍ അലി, വഹാബ് റിയാസ്, മുഹമ്മദ് ഹഫീസ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. തുടര്‍ച്ചയായ നാലാം മല്‍സരത്തിലാണ് അഫ്രീദി 70 റണ്‍സോ അതിലധികമോ വഴങ്ങുന്നത്. ഇതും റെക്കോര്‍ഡാണ്. 2015ല്‍ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ 70 റണ്‍സിലധികം വഴങ്ങിയ ഇംഗ്ലിഷ് സ്പിന്നര്‍ ആദില്‍ റഷീദിന്റെ പേരിലുണ്ടായിരുന്ന നാണക്കേടിന്റെ റെക്കോര്‍ഡാണ് അഫ്രീദിയുടെ പേരിലായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category