1 GBP = 87.30 INR                       

BREAKING NEWS

കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനിലെ സിഐയെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി; ഇന്ന് പുലര്‍ച്ചെ മുതല്‍ കാണാതായ വി എസ് നവാസിന് വേണ്ടി കേസെടുത്ത് അന്വേഷണത്തിന് തുടക്കമിട്ട് പൊലീസ്; മേലുദ്യോഗസ്ഥനുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥനെയാണ് കാണാതായതെന്നും റിപ്പോര്‍ട്ട്; മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സിഐയ്ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നത് സ്ഥിരീകരിച്ച് ഐജിയും

Britishmalayali
kz´wteJI³

കൊച്ചി: സെന്‍ട്രല്‍ സ്റ്റേഷനിലെ സിഐ വി എസ് നവാസിനെ കാണാനില്ലെന്നാണ് പരാതി. സിഐയുടെ ഭാര്യയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇന്ന് പുലര്‍ച്ച മുതല്‍ ഇയാളെ കാണാനില്ലെന്നാണ് പരാതി.

ഇതേ തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറെ അറിയിച്ചു. സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഔദ്യോഗിക ചുമതലകള്‍ ഇന്നലെ ഈ ഉദ്യോഗസ്ഥന്‍ ഒഴിഞ്ഞതായാണ് വിവരം. ഒരു മേലുദ്യോഗസ്ഥനുമായി നവാസ് കഴിഞ്ഞ ദിവസം വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

ഉദ്യോഗസ്ഥനെ കണ്ടെത്താന്‍ ഗൗരവമായി അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ഇന്ന് രാവിലെ ചുമതലയേറ്റ ഐജി വിജയസാക്കറെ അറിയിച്ചു. സിഐയുടെ ഭാര്യയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സിഐയ്ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഐജി വ്യക്തമാക്കി.

ഔദ്യോഗിക സിംകാര്‍ഡും വയര്‍ലസ് സെറ്റും സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇന്നലെ രാത്രി തന്നെ അദ്ദേഹം തിരിച്ചേല്‍പിച്ചിരുന്നു. ഇന്നു രാവിലെ നാലിന് തേവരയിലെ ക്വാര്‍ട്ടേഴ്സില്‍ പൊലീസ് ജീപ്പിലാണ് എത്തിയത്. അഞ്ചരയ്ക്കു ശേഷം പുറത്തേക്കു പോയി. പിന്നീടു കാണാനില്ലെന്നാണു പരാതി. ചേര്‍ത്തല കുത്തിയതോട് സ്വദേശിയായ നവാസ് കുടുംബത്തോടൊപ്പമാണു താമസം. തേവര പൊലീസ് കേസെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category