1 GBP = 88.00 INR                       

BREAKING NEWS

31 ദിവസം മോര്‍ച്ചറിവാസത്തിന് ശേഷം അന്ത്യവിശ്രമത്തിനായി അന്നമ്മ സെമിത്തേരിയില്‍; പ്രതിഷേധങ്ങള്‍ക്കിടയില്‍ അന്നമ്മയുടെ സംസ്‌കാരം ഇന്ന്; പ്രതിഷേധം സംസ്‌കാരം നടത്തിയാല്‍ അടുത്തുള്ള വീടുകളിലെ കിണറുകള്‍ മലിനമാകുമെന്നാരോപിച്ച്; സംസ്‌കാരം നടത്തുന്നത് പ്രത്യേകമായി പണിത കോണ്‍ക്രീറ്റ് കല്ലറയില്‍; മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്; ചടങ്ങുകള്‍ വന്‍ പൊലീസ് സന്നാഹത്തില്‍

Britishmalayali
kz´wteJI³

കൊല്ലം: പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാതിരുന്ന അന്നമ്മയുടെ സംസ്‌കാരം ഇന്ന്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് മുപ്പത്തിയൊന്നാമത്തെ ദിവസമാണ്. സംസ്‌കാരം നടത്തുകയില്ലെന്ന് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. പ്രതിഷേധക്കാരില്‍ ഒരാള്‍ സെമിത്തേരിക്കടുത്തുള്ള മരത്തില്‍ കയറി ഭീഷണി മുഴക്കുന്നുണ്ട്. സെമിത്തേരിയില്‍ സംസ്‌കാരം നടത്തിയാല്‍ അടുത്തുള്ള വീടുകളിലെ കിണറുകള്‍ മലിനമാകുമെന്നാരോപിച്ചാണ് നാട്ടുകാര്‍ അന്നമ്മയുടെ സംസ്‌കാരം തടഞ്ഞത്. ഇപ്പോള്‍ പ്രത്യേകമായി പണിത കോണ്‍ക്രീറ്റ് കല്ലറയിലാണ് അന്നമ്മയെ സംസ്‌കരിക്കുന്നത്. ഇന്ന് രാവിലെയാണ് സംസ്‌കാരം നടക്കുക. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണുള്ളത്.

ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട അന്നമ്മ മെയ് 13 നാണ് മരിച്ചത്. ഇടവകയിലെ യെരുശലേം മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ അന്നമ്മയുടെ മൃതദേഹം എത്തിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു. 80 വര്‍ഷം പഴക്കമുള്ള സെമിത്തേരി നാശാവസ്ഥയിലായതിനാല്‍ സംസ്‌കാരം നടത്തുമ്പോള്‍ മാലിന്യം പുറത്തേക്കെത്തുമെന്നായിരുന്നു നാട്ടുകാരുടെ പരാതി. ഇമ്മാനുവല്‍ പള്ളിയിലെ അവസ്ഥ ഇത്തരത്തിലായതിനാല്‍ അന്നമ്മയെ മാന്യമായ രീതിയില്‍ അന്ത്യോപചാരങ്ങള്‍ നല്‍കണമെന്നുറച്ച കുടുംബാംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തുന്നവരെ കണ്ട് സെമിത്തേരിയില്‍ അടക്കാനുള്ള അനുവാദത്തിനായി അപേക്ഷിച്ചു. എന്നാല്‍ ശവമടക്ക് നടത്താന്‍ അനുവദിക്കാതെ ബിജെപി പ്രവര്‍ത്തകരും ചില പ്രദേശവാസികളും ചേര്‍ന്ന് സെമിത്തേരിക്ക് മുന്നില്‍ പ്രതിഷേധമിരുന്നു. ഇതോടെ ശവമടക്ക് തടസ്സപ്പെട്ടു.

അന്നമ്മയെ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പിന്നീട് അന്നമ്മയുടെ കുടുംബം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി. വിഷയം വീണ്ടും കളക്ടറുടെ മുന്നിലെത്തി. കളക്ടര്‍ ഡിഎംഒയോടും കുന്നത്തൂര്‍ പഞ്ചായത്തിനോടും റിപ്പോര്‍ട്ട് തേടി. സ്ഥലം സന്ദര്‍ശിച്ച ഡിഎംഒ സെമിത്തേരി മൂലം മലിനീകരണം ഉണ്ടാവുന്നില്ലെന്നും ഇതിന് സാധ്യതയില്ലെന്നും റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ 2015ല്‍ ജില്ലാ കളക്ടര്‍ വച്ച നിബന്ധനകള്‍ സെമിത്തേരിയില്‍ പാലിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട് കുന്നത്തൂര്‍ പഞ്ചായത്ത് നല്‍കിയതോടെ വീണ്ടും അവിടെ ശവമടക്കിനുള്ള സാധ്യതകള്‍ അടഞ്ഞു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ അന്നമ്മയുടെ മൃതദേഹം ഇമ്മാനുവല്‍ പള്ളിയില്‍ തന്നെ സംസ്‌ക്കരിക്കാന്‍ തീരുമാനമായി. യെരുശലേം പള്ളി സെമിത്തേരിക്ക് ചുറ്റുമതിലും, കല്ലറകളും നിര്‍മ്മിക്കുന്ന പക്ഷം അന്നമ്മയുടേതുള്‍പ്പെടെ മുമ്പ് അടക്കിയ രണ്ട് മൃതദേഹങ്ങളും യെരുശലേം പള്ളി സെമിത്തേരിയിലേക്ക് മാറ്റാം എന്ന തീരുമാനവും വന്നു. എന്നാല്‍ ഇതിനോട് അന്നമ്മയുടെ കുടുംബവും എതിര്‍കക്ഷികളും യോജിച്ചില്ല.

പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം പോലും ഇല്ലാത്ത തുരുത്തിക്കരയിലെ ഒരു കോണിലാണ് ദളിത് ക്രൈസ്തവരുടെ ജറുസലേം മാര്‍ത്തോമ പള്ളി. പള്ളിയെന്ന രീതിയില്‍ ആരും ശ്രദ്ധിക്കാന്‍ പോലും ഇടയില്ലാത്ത കെട്ടിടം. തുരുത്തിക്കരയിലെ ഒരു പഴയ സ്‌കൂള്‍ മുറിയില്‍ പ്രാര്‍ത്ഥന നടത്തിയിരുന്ന ദളിത് ക്രൈസ്തവര്‍ തങ്ങളുടെ പരിശ്രമ ഫലമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത പള്ളിയാണ് ജറുസലേം മാര്‍ത്തോമ പള്ളി. ദളിത് ക്രൈസ്തവ വിഭാഗത്തിലെ മുപ്പതില്‍ താഴെ വരുന്ന കുടുംബങ്ങള്‍ ശവസംസ്‌ക്കാരം നടത്തിയിരുന്നത് ജറുസലേം പള്ളി സെമിത്തേരിയിലായിരുന്നു.

എന്നാല്‍ 2014ല്‍ ബിജെപി പ്രവര്‍ത്തകരും ചില പ്രദേശവാസികളും ഇതിന് എതിര്‍പ്പ് നിന്നു. പ്രദേശത്തെ ജലസ്രോതസ്സുകള്‍ മലിനമാവുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി സെമിത്തേരിയില്‍ ശവമടക്ക് നടത്താനാവില്ല എന്നായിരുന്നു അവരുടെ വാദം. പ്രശ്‌നം തര്‍ക്കത്തിലേക്കും സംഘര്‍ഷത്തിലേക്കുമെത്തി. ഒടുവില്‍ പൊലീസും ജില്ലാ ഭരണകൂടവും ഇടപെട്ടു. പ്രതിഷേധക്കാരുടെ പരാതി പരിഗണിച്ച കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കുകയും സെമിത്തേരിയില്‍ ശവസംസ്‌ക്കാരം നടത്തണമെങ്കില്‍ ചുറ്റുമതില്‍, കല്ലറ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ഉപാധികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഈ നിബന്ധനകള്‍ പാലിക്കുന്നത് വരെ സമീപത്ത് തന്നെയുള്ള ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ ദളിത് ക്രൈസ്തവരുടെ ശവമടക്ക് നടത്താനുള്ള തീരുമാനവുമായി. എന്നാല്‍ സ്ഥലപരിമിതികളാല്‍ ബുദ്ധിമുട്ടുന്ന ഇമ്മാനുവല്‍ പള്ളി സെമിത്തേരിയില്‍ ദളിത് ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ കൂടി സംസ്‌ക്കരിക്കുന്നതിനോട് പള്ളി കമ്മറ്റി തുടക്കം മുതല്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചു.

അന്നമ്മയുടെ മകനായി 1999ല്‍ പണിത കല്ലറയില്‍ തന്നെ അന്നമ്മയെ അടക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അനുകൂല ഉത്തരവ് നല്‍കിയതോടെ വീണ്ടും അതിന്റെ സാധ്യതകള്‍ ചര്‍ച്ചയായി. ജില്ലാ കളക്ടര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും കല്ലറ ഇളക്കി പരിശോധിക്കുകയും ചെയ്തു. പിന്നീട് കളക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍, കല്ലറ കോണ്‍ക്രീറ്റ് ചെയ്താല്‍ അടക്കാന്‍ അനുവദിക്കാമെന്ന് തീരുമാനിച്ചു. രണ്ട് ദിവസത്തിനകം കല്ലറ കോണ്‍ക്രീറ്റ് ചെയ്തു എങ്കിലും 14 ദിവസം കാത്തിരുന്നതിന് ശേഷം മാത്രമേ ശവസംസ്‌ക്കാരം സംബന്ധിച്ച തീരുമാനം എടുക്കൂ എന്ന് യോഗത്തില്‍ കളക്ടര്‍ അറിയിച്ചതിനാല്‍ ശവസംസ്‌ക്കാരം നീണ്ടുപോയിരുന്നു. പിന്നീടാണ് സംസ്‌കാരത്തിനുള്ള അനുമതി നല്‍കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category