1 GBP = 88.00 INR                       

BREAKING NEWS

നടപ്പുരീതി തെറ്റിച്ച് പരിശോധനയ്ക്ക് ഒരുങ്ങിയപ്പോള്‍ പ്രതികരണം കേട്ട് ഞെട്ടി യുവപൊലീസുകാരന്‍: എന്നെ മനസ്സിലായില്ലേ....നിനക്ക് ഞാന്‍ കാണിച്ചുതരാം എന്ന് ഭീഷണി; വെറുതെ വിട്ടേക്കാന്‍ കണ്ണുകൊണ്ട് സീനിയറിന്റെ ആംഗ്യം കാട്ടലും; കോടതികളില്‍ ഹാജരായ ശേഷം പ്രതികള്‍ ജയിലിലേക്ക് കടത്തുന്നത് എന്തെന്ന് ആര്‍ക്കറിയാം? കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എപ്പോഴും ബോസുമാര്‍ രാഷ്ട്രീയ തടവുകാര്‍

Britishmalayali
രഞ്ജിത്ത് ബാബു

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മദ്യകുപ്പികള്‍ വലിച്ചെറിയുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ട് അധികനാളായില്ല. ജയില്‍ അധികൃതര്‍ അറിയാതെ തടവുകാര്‍ ജയിലില്‍ ടിവി സ്ഥാപിച്ചതും വാര്‍ത്തയായി. കോടതികളില്‍ ഹാജരായ ശേഷം പ്രതികള്‍ സാധനങ്ങള്‍ കടത്തുന്നതാണ് പുതിയ ഫാഷന്‍. ക്രിമിനല്‍ കേസ് പ്രതികളാണ് കോടതികളില്‍ ഹാജരായതിനു ശേഷം നിരവധി സാധനങ്ങള്‍ ജയിലിലേക്ക് കടത്തുന്നത്. രാഷ്ട്രീയ കൊലപാതകക്കേസില്‍ പെട്ടവര്‍ അടക്കമുള്ള ചില പ്രതികളാണ് നിത്യോപയോഗ സാധനങ്ങളുള്‍പ്പെടെ ജയിലില്‍ എത്തിക്കുന്നത്.

കോടതികളില്‍ ഹാജരാക്കി തിരിച്ചു കൊണ്ടു വരുന്ന പ്രതികളെ ശരീര പരിശോധനയ്ക്ക് വിധേയമാക്കി മാത്രമേ ജയിലിനകത്ത് പ്രവേശിപ്പിക്കാന്‍ പാടുള്ളൂ എന്നാണ് നിയമം. എന്നാല്‍ ചില ജയിലധികാരികളുടെ ഒത്താശയോടെ കൊടുംക്രിമിനലുകള്‍ വരെ ആര്‍ഭാട വസ്തുക്കളടക്കമുള്ളവയുമായി ജയിലിലെത്തുന്നു. രാഷ്ട്രീയ പിന്തുണയുള്ള തടവുപുള്ളികളെ പരിശോധിക്കാന്‍ ജയില്‍ അധികൃതര്‍ക്ക് പൊതുവെ ഭയമാണ്. ഈ ഭയം മുതലാക്കിയാണ് സാധനങ്ങള്‍ കടത്തുന്നത്. കോടതിയില്‍ ഹാജരാക്കി തടവുപുള്ളികളെ തിരിച്ച് കൊണ്ടു വരുമ്പോള്‍ പൊലീസുകാര്‍ പരിശോധനക്ക് തുനിയാറുണ്ടെങ്കിലും അവരെ ഭീഷണിപ്പെടുത്തി പരിശോധന ഒഴിവാക്കുകയാണ് മിക്കവാറുമുള്ള പതിവ്.

പലപ്പോഴും എ.ആര്‍ ക്യാമ്പിലെ പൊലീസുകാരാണ് പ്രതികളെ കോടതിയിലേക്ക് കൊണ്ടു പോകുന്നതും തിരിച്ച് കൊണ്ടു വരുന്നതും. പുതുതായി സര്‍വ്വീസിലെത്തിയ യുവ പൊലീസുകാര്‍ പ്രതികളെ പരിശോധിക്കാന്‍ ധൈര്യം കാണിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു കൊലക്കേസിലെ പ്രധാന പ്രതിയെ പരിശോധിക്കാന്‍ തുനിഞ്ഞപ്പോള്‍ എന്നെ മനസ്സിലായില്ലേ ? നിനക്കു ഞാന്‍ കാണിച്ചു തരാം തുടങ്ങിയ ഭീഷണി മുഴക്കി പിന്തിരിപ്പിച്ചു. എന്നാല്‍ ഇത് വകവെക്കാതെ പൊലീസുകാരന്‍ തന്റെ ഡ്യൂട്ടി നിര്‍വ്വഹിക്കുവാന്‍ തുനിഞ്ഞപ്പോള്‍ സീനിയറായ പൊലീസുകാരന്‍ പരിശോധന ഒഴിവാക്കാന്‍ യുവ പൊലീസുകാരനോട് ആംഗ്യം കാണിച്ച് ആവശ്യപ്പെടുകയായിരുന്നു.

മദ്യം, മയക്കു മരുന്ന്, ആഡംബര ഭക്ഷണം, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കടത്തുക പതിവായിരുന്നു. പലതവണ ഇക്കാര്യത്തില്‍ പരാതിയും അന്വേഷണവും നടന്നിട്ടുണ്ടെങ്കിലും ഇപ്പോഴും ഇത് തുടരുകയാണ്. ഇത്തരം വസ്തുക്കള്‍ ജയിലിനകത്തേക്ക് കടത്തുന്ന തടവുകാരെ പരിശോധിച്ചാല്‍ പരിശോധന നടത്തുന്ന പൊലീസുകാരെ പ്രതികള്‍ പരോളിലിറങ്ങിയാല്‍ അവരുടെ നാട്ടില്‍ ചെന്നു പോലും ഭീഷണിപ്പെടുത്തുന്ന സംഭവവും ഉണ്ടാവാറുണ്ട്. മതിലിന് മുകളിലൂടെ ജയിലിന് പുറത്ത് നിന്നും തടവുകാര്‍ക്ക് ഇഷ്ടഭക്ഷണം എറിഞ്ഞു നല്‍കുന്ന സംഭവവും ഇവിടെ അരങ്ങേറിയിട്ടുണ്ട്. രാഷ്ട്രീയ തടവുകാരാണ് ഇന്നും കണ്ണൂര്‍ ജയിലില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. നേരത്തെ രാഷ്ട്രീയ തടവുകാര്‍ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ മറ്റ് തടവുകാര്‍ ഹൈക്കോടതിക്ക് പരാതി നല്‍കിയ സംഭവവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അരങ്ങേറിയിരുന്നു.

മദ്യക്കുപ്പികള്‍ക്കു പുറമെ മയക്കുമരുന്ന്, മൊബൈല്‍ ഫോണ്‍, മൊബൈല്‍ ചാര്‍ജര്‍ എന്നിവയും ജയിലിനുള്ളിലേക്ക് എറിഞ്ഞുകൊടുക്കാറുണ്ടെന്ന് നേരത്തേ പരാതിയുണ്ട്. എറിയുന്നതിനു മുന്‍പ് സ്ഥലത്തെക്കുറിച്ചും സമയത്തെക്കുറിച്ചും വ്യക്തമായ വിവരം തടവുകാര്‍ക്ക് നല്‍കും. ജയിലില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കതും തകരാറിലാണ്. നിരോധിത വസ്തുക്കള്‍ പുറത്തുനിന്ന് എറിഞ്ഞുകൊടുക്കുന്നതിനു പുറമെ ചെരിപ്പുകളിലും ഗുഹ്യഭാഗങ്ങളിലും വെച്ച് മയക്കുമരുന്നും മറ്റും ജയിലിനുള്ളിലേക്കു കടത്തുകയാണ് സാധാരണ ചെയ്യുന്നത്.

മാസങ്ങള്‍ക്കു മുന്‍പ് ജയിലിലെ കിണര്‍ വൃത്തിയാക്കിയപ്പോള്‍ രണ്ടു ചാക്ക് പുതിയ ചെരിപ്പുകള്‍ ലഭിച്ചിരുന്നു. ചെരിപ്പുകളുടെ ഉള്‍വശം തുരന്ന നിലയിലായിരുന്നു. സിംകാര്‍ഡുകള്‍, മയക്കുമരുന്ന്, മൊബൈല്‍ എന്നിവ ചെരിപ്പു മുറിച്ച് തിരുകി ഉള്ളിലേക്കു കടത്തിയിരിക്കാമെന്നാണ് സംശയം. അതിനിടെ ജയിലധികൃതര്‍ അറിയാതെ കഴിഞ്ഞമാസമാണ് തടവുകാര്‍ ടെലിവിഷന്‍ ജയിലില്‍ കടത്തി സ്ഥാപിച്ചത്. ഇത് ജയില്‍ സൂപ്രണ്ട് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. പഴയരീയിലിലുള്ള ടി.വി. ഉള്ളില്‍ കടത്തിയതിനു പിന്നില്‍ ഇത്തരം നിരോധിതവസ്തുക്കള്‍ കടത്തുകയും ലക്ഷ്യമാണെന്നു പറയുന്നു. ഇതിനെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category