1 GBP = 88.00 INR                       

BREAKING NEWS

50 വയസുകാരന് കാന്‍സറെന്ന് ആര്‍സിസി; അങ്ങനെയൊരു സംഭവമില്ലെന്ന് കോട്ടയം മെഡിക്കല്‍ കോളേജ്; ഒരുരോഗിക്ക് രണ്ടുതരം ബയോപ്സി റിപ്പോര്‍ട്ട് വന്നത് എങ്ങനെയെന്ന് അമ്പരന്ന് ഡോക്ടര്‍മാര്‍; ഒടുവില്‍ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് കീമോ നല്‍കാന്‍ തീരുമാനം; കാന്‍സറില്ലാത്ത യുവതിക്ക് കീമോ നല്‍കിയ സംഭവത്തിന്റെ ചൂടാറും മുമ്പേ പുതിയ വിവാദം

Britishmalayali
kz´wteJI³

കോട്ടയം: ആരോഗ്യരംഗത്ത് നേട്ടങ്ങളുടെ ഒരുപട്ടിക തന്നെ നിരത്താനുണ്ട് കേരളത്തിന്. ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുമരണനിരക്ക്, കുറഞ്ഞ മാതൃമരണ നിരക്ക് -ഈ നേട്ടങ്ങളെല്ലാം അവകാശപ്പെടാമെങ്കിലും, കോട്ടങ്ങളുടെ പട്ടികയും ഏറെയാണ്. മലയാളികളുടെ ജീവിതം ദുരിതത്തിലാക്കിക്കൊണ്ട് നിപ പോലുള്ള പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കുന്നു. ജീവിത ശൈലിയിലെ മാറ്റങ്ങള്‍ മൂലം കാന്‍സര്‍ രോഗികളുടെ എണ്ണവുമേറുന്നു. കാന്‍സറിന്റെ ആധുനിക ചികിത്സയില്‍ മറ്റുസംസ്ഥാനങ്ങളെക്കാള്‍ ഏറെ മുമ്പിലാണെങ്കിലും അടുത്തിടെ കാന്‍സറില്ലാത്ത യുവതിക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ കീമോ ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നതായിരുന്നു. മറ്റൊരുകേസില്‍, തിരുവനന്തപുരം ആര്‍സിസിയില്‍ കാന്‍സര്‍ സ്ഥിരീകരിച്ച രോഗിക്ക് അത് ബാധിച്ചിട്ടില്ലെന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ പാത്തോളജി ലാബിന്റെ ബയോപ്സി റിപ്പോര്‍ട്ട്. ഇതുണ്ടാക്കിയ പുകിലെന്തെന്ന് പറയേണ്ടതില്ലല്ലോ!

മണിമല ഇടയിരിക്കപ്പുഴ സ്വദേശിയായ 50കാരന്‍ കോട്ടയം മെഡിക്കല്‍ കോളജിലെ ഓങ്കോളജി വിഭാഗത്തില്‍ ചികിത്സയ്ക്കെത്തിയപ്പോഴാണ് ആശയക്കുഴപ്പമുണ്ടാക്കുന്ന പരിശോധനാഫലം വന്നത്. ആര്‍സിസിയിലെ പരിശോധനയില്‍ ആമാശയത്തില്‍ കാന്‍സര്‍ ബാധിച്ചു തുടങ്ങിയെന്നായിരുന്നു ഫലം. നാട്ടില്‍ തന്നെ ചികിത്സ തുടരാനുള്ള സൗകര്യം കണക്കിലെടുത്ത് ചികിത്സ കോട്ടയത്താക്കാനായിരുന്നു തീരുമാനം. മെഡിക്കല്‍ കോളേജിലെ ഓങ്കോളജി യൂണിറ്റ് മേധാവി ഡോ. സുരേഷ് കുമാറിനെ കണ്‍സള്‍ട്ട് ചെയ്ത ലാബില്‍ പരിശോധിച്ചപ്പോള്‍ ടെസ്റ്റ് നെഗറ്റീവ്. കാന്‍സറില്ല. ഇതോടെ ആര്‍സിസിയിലെ ഫലം എങ്ങനെ തെറ്റാകുമെന്ന സംശയമായി. കാന്‍സറില്ലാത്ത യുവതിക്ക് കീമോ എടുത്തെന്ന വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റിസ്‌ക് എടുക്കേണ്ടെന്നായിരുന്നു കേസില്‍ പെട്ട ഡോ.സുരേഷ് കുമാറിന്റെ തീരുമാനം. ആര്‍സിസിയില്‍ തന്നെ ചികിത്സ തുടരാന്‍ നിര്‍ദ്ദേശിച്ചെങ്കിലും, കോട്ടയത്ത് തന്നെ മതിയെന്നായിരുന്നു രോഗിയുടെയും ബന്ധുക്കളുടെയും തീരുമാനം. ഈ സാഹചര്യത്തില്‍, ചികിത്സ തുടരാന്‍ തീരുമാനിച്ചു. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് കീമോ നല്‍കാനും തീരുമാനിച്ചു. ആര്‍.സി.സിയിലെ പരിശോധനാ സാമ്പിള്‍ വീണ്ടും പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. സര്‍ജറി ചെയ്യാനുള്ള ആരോഗ്യസ്ഥിതി രോഗിക്ക് ഇല്ലാത്തതുകൊണ്ടാണ്് കീമോ എടുക്കാന്‍ തീരുമാനിച്ചത്. ഒരുരോഗിക്ക് രണ്ടുതരം ബയോപ്സി റിപ്പോര്‍ട്ട് വന്നതെങ്ങനെയെന്നാണ് ചോദ്യം ഉയരുന്നത്. ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഒന്നും പറയാനില്ല. ലാബുകളെ പഴിക്കുകയേ നിവൃത്തിയുള്ളു.

കാന്‍സറില്ലാത്ത യുവതിക്ക് കീമോ
കാന്‍സറില്ലാത്ത യുവതിക്ക് കീമോതെറാപ്പി ചെയ്തെന്ന പരാതിയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ടു ഡോക്ടര്‍മാര്‍ക്കും ലാബിന്റെ ചുമതലക്കാര്‍ക്കുമെതിരേ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തിരിക്കുകയാണ്. ചാരുംമൂട് സ്വദേശിനി രജനിക്കാണു തെറ്റായ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജില്‍ കീമോ ചെയ്തത്. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുവതിക്ക് മെഡിക്കല്‍ കോളജില്‍ ചികില്‍സ നടത്തിയെങ്കിലും പിന്നീട് തിരുവനന്തപുരം ആര്‍സിസിയില്‍ നടത്തിയ പരിശോധനയില്‍ കാന്‍സറില്ലെന്ന് കണ്ടെത്തുകയായിരുന്നു.

മാറിടത്തില്‍ കണ്ടെത്തിയ മുഴ കാന്‍സറാണെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനായിരുന്നു രജനി കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികില്‍സ തേടിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളില്‍ ഒരെണ്ണം മെഡിക്കല്‍ കോളജ് പതോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലേക്കും നല്‍കി. ഒരാഴ്ചക്കുള്ളില്‍ ലഭിച്ച, കാന്‍സറുണ്ടെന്ന, സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ ചികില്‍സ ആരംഭിക്കുകയും കീമോതെറാപ്പിക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തു. ആദ്യ കീമോതെറാപ്പിക്കുശേഷമാണ് കാന്‍സറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്.

വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യലാബില്‍ നല്‍കിയ സാംപിളും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബില്‍ പരിശോധിച്ചെങ്കിലും കാന്‍സര്‍ കണ്ടെത്താനായില്ല. ഇതോടെ സാംപിളുകള്‍ തിരുവനന്തപുരം ആര്‍സിസിയില്‍ എത്തിച്ചും പരിശോധന നടത്തി. കാന്‍സര്‍ കണ്ടെത്താനാകാതിരുന്നതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്യുകയായിരുന്നു.

പരിശോധനാ ഫലങ്ങള്‍ നല്‍കിയ ഗാന്ധിനഗര്‍ ഡയനോവ ലാബ്, സംക്രാന്തി കവലയിലുള്ള സി.എം.സി. ലാബ് എന്നിവിടങ്ങളിലെ പരിശോധകര്‍, കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ ഡോ. രഞ്ചിന്‍, കീമോ തെറാപ്പി ചെയ്ത കാന്‍സര്‍ വിഭാഗത്തിലെ ഡോ. സുരേഷ് കുമാര്‍ എന്നിവര്‍ക്കെതിരേയാണു രജനി പരാതി നല്‍കി മൊഴി കൊടുത്തത്. യുവതിയുടെ പരാതിയില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. അതേസമയം പിഴവ് സ്വകാര്യ ലാബിലാണ് സംഭവിച്ചതെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നു. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കുകയും ചെയ്തു.

എങ്ങനെ സംഭവിച്ചു: ഐഎംഎ സ്റ്റേറ്റ് സെക്രട്ടറി ഡോ.സുള്‍ഫി നൂഹുവിന്റെ വിലയിരുത്തല്‍

'കീമോ തെറാപ്പി ..ഒരു കള്ളം ആയിരം വട്ടം പറഞ്ഞാല്‍ അത് സത്യം ആകില്ല .അത് ഇവിടെയും അങ്ങനെ തന്നെ. രോഗിക്ക് കീമോതെറാപ്പിനല്‍കിയത് തെറ്റ് എന്ന് പറയുന്ന ഒരു ഡോക്ടര്‍ പോലും ഉണ്ടാകും എന്ന് കരുതാന്‍ നിവൃത്തിയില്ല.ലോകത്ത് ഒരിടത്തും കാരണം രോഗലക്ഷണങ്ങള്‍ ക്യാന്‍സറിനു സമാനം. മാമോഗ്രാം അതി ശക്തമായി കാന്‍സറിലേക്ക് വിരല്‍ചൂണ്ടുന്നു.മെഡിക്കല്‍ കോളേജില്‍ നിന്നും വിരമിച്ച സീനിയര്‍ പാത്തോളജി വിഭാഗം ഡോക്ടര്‍ ക്യാന്‍സര്‍ എന്ന ബയോപ്സി റിസള്‍ട്ട് നല്‍കുന്നു .മാറിലെ കാന്‍സര്‍ രണ്ടാഴ്ചയ്ക്കകം ഒരു സ്റ്റേജില്‍ നിന്നും അടുത്ത സ്റ്റേജിലേക്ക് പോകാം എന്നുള്ളതിനാല്‍ ചികിത്സ വൈകിപ്പിക്കുന്നത് പെട്ടെന്ന് മരണത്തിലേക്ക് നയിക്കും എന്നുള്ളത് നാം അറിഞ്ഞിരിക്കേണ്ട കാര്യമാണ്.

അതിനാല്‍ തന്നെ കീമോതെറാപ്പി ,ഈ മൂന്നു നിഗമനങ്ങളുടേയും അടിസ്ഥാനത്തില്‍ രോഗലക്ഷണം ,മാമോഗ്രാം , ബയോപ്സി ഫലം എന്നിവയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ എടുത്ത തീരുമാനത്തെ ഒരു ശാസ്ത്രവും ഒരു ഡോക്ടര്‍മാരും തള്ളി പറയില്ല എന്ന് നൂറു ശതമാനം ഉറപ്പ്. കേരളത്തിലെ ആശുപത്രിയില്‍ മാത്രമല്ല ലോകത്തെ എല്ലാ ആശുപത്രികളിലും ഇതേ നിലപാട് സ്വീകരിക്കും.

കമ്മീഷന്‍ നേടാനുള്ള സംവിധാനമാണ് ഇത് എന്ന് തെറ്റിദ്ധരിപ്പിക്കുന്നത് അബദ്ധജടിലമാണ് .കുപ്രചരണം ആണ് ..കള്ളപ്രചാരണം ആണ്. ബാലിശമാണ് അനീതിയാണ് .ഒരു മാസത്തില്‍ ഏറെ കഴിഞ്ഞ് പത്തോളജി വിഭാഗത്തില്‍ നിന്നും കിട്ടിയ റിസള്‍ട് നെഗറ്റീവ് ആയിരുന്നതിനാല്‍ സ്വാഭാവികമായും കീമോതെറാപ്പി ഡോക്ടര്‍മാര്‍ തമ്മില്‍ ചര്‍ച്ച ചെയ്തതിനുശേഷം നിര്‍ത്തിവെച്ചു .ക്യാന്‍സറിന് ഏതാണ്ട് സമാനമായ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഗ്രാനുലോമറ്റസ് മാസ്റ്റേറ്റിസ് എന്ന് ബയോപ്സി ഫലമാണ് പത്തോളജി വിഭാഗത്തില്‍ നിന്നും ലഭിച്ചത്.

രോഗി വീണ്ടും മാറില്‍ പഴുപ്പു കെട്ടുമായി വന്നതിനാല്‍ വീണ്ടും ഓപ്പറേഷന്‍ ചെയ്തത് ബിയോപ്സിക്കു അയക്കുകയും ചെയ്തു . കീമോതെറാപ്പിക്ക് ശേഷമുള്ള ഉള്ള ബയോപ്സി റിസള്‍ട്ട് വീണ്ടും കാന്‍സര്‍ തന്നെ ആയിക്കൊള്ളണമെന്നില്ല.അതു നെഗറ്റീവ് ആയി തന്നെ വന്നു.

രോഗി പൊലീസ് പരാതി നല്‍കി എന്ന് അറിയാന്‍ കഴിഞ്ഞു .വിദഗ്ധസമിതിയുടെ ആദ്യ നിഗമനവും ചികിത്സാപിഴവ് നടന്നില്ല എന്നുള്ളത് തന്നെയാണ് .പൊലീസിന് തുടര്‍നടപടികള്‍ സ്വീകരിക്കണം എങ്കിലും നിയമപ്രകാരമുള്ള വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി മാത്രമേ ചെയ്യുവാന്‍ കഴിയുകയുള്ളൂ .ചികിത്സാ പിഴവ് ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് രോഗിയോ രോഗിയുടെ കൂട്ടിരിപ്പുകാരോ മാധ്യമങ്ങളോ അല്ല . അത് തീരുമാനിക്കേണ്ടത് വിദഗ്ധസമിതി തന്നെയാണ്. ഈ നിയമപ്രകാരം ഫോം ചെയ്യുന്ന വിദഗ്ധസമിതി പലപ്പോഴും പല ചികിത്സ പിഴവുകളും ചൂണ്ടിക്കാണിച്ച് പൊലീസിലും കോടതിയിലും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് .

ഇവിടെയും ഒരു വിദഗ്ധ സമിതി ഡോക്ടര്‍ ചെയ്ത തെറ്റ് എന്നു പറയുന്നു എങ്കില്‍ മാത്രം,എങ്കില്‍ മാത്രം, തുടര്‍ നടപടികളിലേക്ക് പോകാന്‍ കഴിയും. ഈ രോഗി ,തീര്‍ച്ചയായും അനുതാപം അര്‍ഹിക്കുന്നു . വൈദ്യശാസ്ത്രത്തിന് പരിമിതികളില്‍ പെട്ടുപോയ ഒരു പാവം രോഗിയാണ് അവര്‍. മേല്‍പ്പറഞ്ഞ കീമോതെറാപ്പിക്ക് വിധേയയായ സ്ത്രീക്ക് ,അവര്‍ക്ക് വേണ്ടുന്ന സഹായം ചെയ്യുവാന്‍ എല്ലാവരും ബാധ്യസ്ഥരാണ് .അവരോട് സ്നേഹപൂര്‍വ്വം ഒരു വാക്ക് മാത്രം. ചികിത്സ നിര്‍ത്തരുത് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം തുടര്‍ ചികിത്സയില്‍ തുടരണം .ഈ പറഞ്ഞതില്‍ പ്രത്യേക കാരണങ്ങള്‍ ഉണ്ട് എന്ന് മാത്രം കരുതുക.'

പിഴവുകള്‍ സംഭവിക്കുമ്പോള്‍ സ്വകാര്യ ആശുപത്രികളുടെ മേല്‍ പഴി ചാരുന്നതില്‍ കഴമ്പില്ലെന്നാണ് ഡോ.സുള്‍ഫി നൂഹു പറയുന്നത്.

'കേരളത്തിലെ 70 ശതമാനം രോഗികളും ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെ തന്നെയാണ് .കേരളത്തിന്റെ ഉയര്‍ന്ന ആരോഗ്യ നിലവാരത്തിന് കാരണങ്ങളിലൊന്നു സ്വകാര്യ ആശുപത്രികള്‍ തന്നെയാണ് .പ്രളയം വന്നപ്പോഴും ,ഓക്കി വന്നപ്പോഴും മറ്റെല്ലാ സാംക്രമിക രോഗ പരമ്പരകളിലും കേരള ജനതയെ സംരക്ഷിച്ച് നിര്‍ത്തിയതില്‍ ഒരു വലിയ പങ്ക് വഹിച്ചത് മേല്‍പ്പറഞ്ഞിരിക്കുന്ന സ്വകാര്യ ആശുപത്രികള്‍ തന്നെയാണ്.

എന്തിനേറെ നിപ്പാ രോഗം ആദ്യമേ കണ്ടുപിടിച്ചതും ഈ സ്വകാര്യ ആശുപത്രികള്‍ തന്നെ. രണ്ടു തവണയും.രോഗം സ്ഥിരീകരിച്ചത് സ്വകാര്യ ആശുപത്രിയില്‍ അപ്പോള്‍ സ്വകാര്യ ആശുപത്രികളെപ്പറ്റി അയിത്തം കാണിക്കേണ്ട കാര്യമില്ല .മെഡിക്കല്‍ കോളജിലെ പാത്തോളജി ലാബില്‍ മൂന്നുദിവസംകൊണ്ട് എല്ലാ റിസള്‍ട്ട് കളും നല്‍കാന്‍ കഴിയുമെങ്കില്‍ ഈ സ്വകാര്യ ആശുപത്രികള്‍ ആവശ്യമേ ഉണ്ടാകില്ലല്ലോ.'

രണ്ട് ആശുപത്രികളിലെ ബയോപ്സി റിപ്പോര്‍ട്ടില്‍ വ്യത്യസ്ത ഫലങ്ങള്‍. കാന്‍സറില്ലാത്ത രോഗിക്ക് ഉണ്ടെന്ന ഡയഗണോസിസ്. രണ്ടുസംഭവങ്ങളും വെറും വാര്‍ത്തകള്‍ മാത്രമായി തള്ളാതെ സമഗ്രമായ അന്വേഷണം ആവശ്യമായി വിഷയങ്ങളാണ്. മോഡേണ്‍ മെഡിസിനിലെ ഏതുപരിശോധനയിലും തെറ്റ് വരാനുള്ള സാധ്യതകളുണ്ട്. ബയോപ്സിയില്‍ പല സൂചകങ്ങള്‍ നോക്കിയാണ് പാതോളജിസ്റ്റ് നിഗമനത്തില്‍ എത്തുന്നത്. ആണ് എന്നും അല്ല എന്നും നിശ്ചയിക്കുന്നതില്‍ ചിലപ്പോള്‍ അശ്രദ്ധയും ഘടകമാവാം. ഏതാായാലും കാന്‍സറില്ലാത്ത രോഗിക്ക കാന്‍സറാണെന്ന് റിപ്പോര്‍ട്ട് നല്‍കുന്ന ഭീകരമായ സിറ്റ്വേഷന്‍ തന്നെ

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category