1 GBP = 92.50 INR                       

BREAKING NEWS

ഫിറോസ് കുന്നംപറമ്പില്‍ ലൈവ് ഇട്ടാല്‍ കുറഞ്ഞത് 50 ലക്ഷം അക്കൗണ്ടില്‍ എത്തുന്നെങ്കില്‍ അതിനര്‍ത്ഥം അയാളെ മലയാളികള്‍ സ്‌നേഹിക്കുന്നു എന്ന് തന്നെയാണ്; വര്‍ഗീയത വിളമ്പിയും വെറുപ്പ് വ്യാപാരം നടത്തിയും യുദ്ധം ചെയ്ത് ജീവിക്കുന്നവര്‍ക്കിടയില്‍ ഇങ്ങനെ ഒരാളെ കാണുമ്പോള്‍ ഒന്ന് കയ്യടിക്കാന്‍ പോലും എന്തെ നമുക്കാവുന്നില്ല? സോഷ്യല്‍ മീഡിയയില്‍ നന്മ പെയ്യിക്കുന്ന ഫിറോസിനെ കുറ്റം പറയുന്നവരോട്

Britishmalayali
ഷാജന്‍ സ്‌കറിയ

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയായില്‍ വിചാരണയ്ക്ക് വിധേയനാകുകയാണ് ഫിറോസ് കുന്നുംപറമ്പില്‍ എന്ന പാലക്കാട് ജില്ലക്കാരനായ സോഷ്യല്‍ മീഡിയാ ആക്ടിവിസ്റ്റ്. ഒരു സാധാരണക്കാരനായ മൊബൈല്‍ ഷോപ്പ് നടത്തിക്കൊണ്ടിരുന്ന തന്നെ തേടി കൈനീട്ടപ്പെട്ട വിശക്കുന്ന കരങ്ങള്‍ക്ക് ഭക്ഷണം കൊടുത്ത് തുടങ്ങിയ സാമൂഹിക പ്രവര്‍ത്തനം വിപുലപ്പെടുന്നത് കയറിക്കിടക്കാന്‍ ഇടമില്ലാത്ത ഒരു വീട്ടമ്മയും കുട്ടികളും തന്നെ സമീപിക്കുമ്പോഴാണ്. അവിടെ നിന്നും പാവങ്ങള്‍ക്കും പട്ടിണിക്കാര്‍ക്കും രോഗികള്‍ക്കും വേണ്ടി പ്രവര്‍ത്തനം മാറ്റിവെച്ച ഫിറോസ് ഏറെ വൈകാതെ സോഷ്യല്‍ മീഡിയായിലെ താരമായി മാറുകയായിരുന്നു.

മലയാളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റികള്‍ക്ക് പോലും സാധിക്കാത്ത വിധം ഒരു ഫേസ്ബുക്ക് ലൈവിലൂടെ 60 ലക്ഷവും ഒരു കോടിയുമൊക്കെ രണ്ടും മൂന്നും ദിവസം കൊണ്ട് ശേഖരിക്കാന്‍ കഴിയുന്ന തരത്തിലേക്ക് ഒരു മഹാതാരമായി മാറുകയായിരുന്നു ഫിറോസ് കുന്നുംപറമ്പില്‍. ഫിറോസിന്റെ ആരാധകരായി ലോകമെമ്പാടുമുള്ള മലയാളികള്‍ മാറിയത് പെട്ടന്നാണ്. ഫിറോസ് ഒരു മുസ്ലിം സമുദായാംഗവും ഇസ്ലാമിക മൂല്യങ്ങളെ മുറുകെ പിടിക്കുന്ന വ്യക്തിയും മുസ്ലിം ലീഗു പോലുള്ള ഒരു പാര്‍ട്ടിയുമായി ബന്ധമുള്ള വ്യക്തിയും ആയതിനാല്‍ ഫിറോസിനെ കുറ്റം പറയുകയും കുരിശില്‍ തറയ്ക്കുകയും ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുന്ന മറ്റൊരു വിഭാഗവും രൂപപ്പെട്ടു വന്നു.

എന്നാല്‍ അതൊന്നും ബാധിക്കാത്ത തരത്തില്‍ തന്റെ ചുമതലയും കടമയും നിറവേറ്റുന്നതില്‍ വ്യാപൃതനായി തുടരുകയാണ് ഫിറോസ് കുന്നും പറമ്പില്‍. ഏറ്റവുമൊടുവില്‍ സോഷ്യല്‍ മീഡിയായിലെ വിചാരണയ്ക്ക് വിധേയമാക്കുന്ന തരത്തില്‍ ഫിറോസ് മാറിയത് ബാങ്ക് ഓഫ് ഇന്ത്യയ്ക്കെതിരെ ഫിറോസ് നടത്തിയ ഒരു ഇടപെടല്‍ മൂലമാണ്. ഒരു പാവപ്പെട്ട് രോഗിക്ക് ചികിത്സാ സൗകര്യം ഉണ്ടാക്കുന്നതിന് വേണ്ടി ലൈവിലൂടെ സഹായം അഭ്യര്‍ത്ഥിക്കുകയും ആ രോഗിയുടെ സാഹചര്യം മനസിലാക്കി ഫിറോസിനെ ഇഷ്ടപ്പെടുന്നവര്‍ നാനാ ഭാഗത്ത് നിന്നും ഒരു കോടി 17 ലക്ഷം രൂപ മൂന്ന് ദിവസം കൊണ്ട് നല്‍കുകയും ചെയ്തപ്പോള്‍ ആ പണം കൈമാറുന്നതിന് ബാങ്ക് കാട്ടിയ അവധാനതയ്ക്കെതിരെയാണ് ഫിറോസ് ലൈവ് നടത്തിയത്.


ഈ ലൈവ് നടത്തി മൂന്ന് മണിക്കൂറിനകം പ്രശ്നം പരിഹരിക്കപ്പെടുകയും പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു എന്ന് വരുമ്പോള്‍ ഫിറോസിന്റെ ഇടപെടല്‍ എത്ര ശക്തമാണ് എന്ന് മനസിലാക്കാം. ഫിറോസിന്റെ ലൈവിന് പിന്നാലെ നൂറുകണക്കിന് പേര്‍ ബാങ്ക് ഓഫ് ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനവുമായി രംഗത്തിറങ്ങിയപ്പോള്‍ ബാങ്കിന് അനുകൂലമായും ഫിറോസിന് എതിരായും മറ്റു ചിലര്‍ രംഗത്തിറങ്ങുകയായിരുന്നു. അവര്‍ ഈ വിഷയത്തിലെ ഫിറോസിന്റെ നൈതികതയെ ചോദ്യം ചെയ്യുക മാത്രമല്ല ഫിറോസിന്റെ സാമൂഹിക ഇടപെടലിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന സ്വാര്‍ത്ഥ താല്‍പര്യങ്ങളും ചൂണ്ടിക്കാട്ടിക്കൊണ്ട് രംഗത്തിറങ്ങുകയായിരുന്നു.

ഈ ആരോപണങ്ങളിലൂടെ ഓടിച്ച് കണ്ണോടിച്ചപ്പോള്‍ എനിക്ക് മനസിലായത് ആരോപണമുന്നയിക്കുന്ന ഒരു വ്യക്തിക്ക് പോലും ഫിറോസിന് നേരെ എന്തെങ്കിലും ഒരു ഡോക്യുമെന്റിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും ആരോപണം ഉന്നയിക്കാന്‍ സാധിച്ചിരുന്നില്ല എന്നതാണ്. ഫിറോസിന്റെ മതമോ രാഷ്ട്രീയമോ ആയിരിക്കാം ഇവരുടെ ശത്രുതയ്ക്ക് കാരണം. അല്ലെങ്കില്‍ ഒരു പിന്‍ബലവുമില്ലാതെ സോഷ്യല്‍ മീഡിയായില്‍ താന്‍ താരമായതിന്റെ ശുദ്ധമായ അസൂയയാവാം. ആരെങ്കിലും ഒരാള്‍ ചാരിറ്റിയുടെ പേരില്‍ ഫിറോസ് പിരിച്ച കാശ് പുട്ടടിക്കുന്നതിന് വേണ്ടി ഉപയോഗിച്ചു എന്ന് തെളിവുകള്‍ സഹിതം രംഗത്ത് വന്നാല്‍ ഞാനെന്റെ നിലപാട് മാറ്റാം. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category