1 GBP = 92.40 INR                       

BREAKING NEWS

രാഗവും താളവും നിറങ്ങളും കൈകോര്‍ത്ത രാവിന് മഴവില്ലിന്റെ പകിട്ടെന്ന് സംഗീത പ്രേമികള്‍; മഴവില്‍ സംഗീത മാമാങ്കത്തിന് ബോണ്‍മൗത്തില്‍ അത്യുഗ്രന്‍ സമാപനം

Britishmalayali
സാബു ചുണ്ടക്കാട്ടില്‍

ബോണ്‍മൗത്തില്‍ വച്ച് നടന്ന മഴവില്‍ സംഗീതത്തിന് പര്യവസാനമായിട്ടും അതിന്റെ ഓളങ്ങള്‍ ഓരോ സംഗീത പ്രേമികളുടെയും മനസ്സില്‍ ഇപ്പോഴും അലയടിച്ചു കൊണ്ടിരിക്കുകയാണ്. രാഗവും, താളവും, ശ്രുതിയും, മേളവും, നിറങ്ങളും കൈകോര്‍ത്ത രാവിലേക്ക് നൃത്തവും കൂടി ചേര്‍ന്നപ്പോള്‍ ഒരു മഴവില്ലിന്റെ പകിട്ടായി മാറി. വൈകുന്നേരം 4. 30ന് ആരംഭിച്ച സംഗീത വിരുന്ന്, ബ്രിസ്റ്റോള്‍ മേയര്‍ ടോം ആദിത്യ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രശസ്ത ഗായകരായ ജിന്‍സ് ഗോപിനാഥ്, വാണിജയറാം, ദീപക് യതീന്ദ്രദാസ് എന്നിവരും തിരിതെളിയിച്ചു.

മഴവില്ലിന്റെ സാരഥികളായ അനീഷ് ജോര്‍ജ്, ടെസ്സ് മോള്‍ ജോര്‍ജ്, സംഘടകരായ ഡാന്റോ പോള്‍, കെ എസ് ജോണ്‍സന്‍, സുനില്‍ രവീന്ദ്രന്‍, ഷിനു സിറിയക്, സൗമ്യ ഉല്ലാസ്, ജിജി ജോണ്‍സന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ഡാന്റോ പോള്‍ സ്വാഗതം ചെയ്തപ്പോള്‍ കെ എസ് ജോണ്‍സന്‍ നന്ദി രേഖപ്പെടുത്തി. ഇന്ത്യന്‍ സൈനികരെ ആദരിക്കുവാനായി ''Tribute to Indian soldiers ''എന്ന ഗാനാഞ്ജലി പ്രശസ്ത ഗായിക ഗിരിജ ധബകേ ആലപിക്കുമ്പോള്‍ ലെഡ് സ്‌ക്രീനില്‍ മിന്നിമറഞ്ഞ ദൃശ്യങ്ങള്‍, സൈനികരുടെ ത്യാഗപൂര്‍ണമായ ജീവിതത്തെ ഓര്‍മ്മപെടുത്താന്‍ ഉതുകുന്നവയായിരുന്നു. ഇന്ത്യന്‍ സൈനികരെ പ്രതിനിദാനം ചെയ്തുകൊണ്ട് ബോണ്‍മൗത്തിലെ കുരുന്നുകള്‍ സൈനിക വേഷമിട്ട് സല്യൂട്ട് ചെയ്തു നിന്നപ്പോള്‍ ദേശസ്നേഹത്താല്‍ സദസ്സില്‍ നിന്നും ''ഭാരത് മാതാ കീ ജയ്'' കള്‍ മുഴങ്ങി.

തുടര്‍ന്ന് ജിന്‍സും വാണിയും ദീപകും ചേര്‍ന്ന് തീര്‍ത്ത ഒരു സംഗീത പെരുമഴയായിരുന്നു. ഒന്നിന് പുറകെ ഒന്നായി എത്രകേട്ടാലും കൊതിതീരാത്ത ഗാനങ്ങള്‍, മോഹന്‍ലാല്‍ ഹിറ്റ്‌സ്, വിജയ് ഹിറ്റ്‌സ് ഗാനങ്ങളില്‍ സദസ്സ് ആടി തിമര്‍ത്തു. ഹിന്ദി ഗാനങ്ങള്‍ കോര്‍ത്തിണക്കി ''ശ്യാമ ഈ സംഗീത്' എന്ന ഗാനകൂട്ട് അനീഷും, ടെസ്സയും ഗിരിജയും കൂടി ആലപിച്ചപ്പോള്‍. യുകെയിലെ ഉടനീളം ഉള്ള ഗായകര്‍ അവരുടെ ശബ്ദമാധുര്യം കൊണ്ട് സദസ്സിനെ കൈയിലെടുത്തു. ഓരോ ഗാനത്തിനും ആമുഖമെന്നപോല്‍ സംഗീതം, വരികള്‍, പാടിയവര്‍ തുടങ്ങിയവരെ കുറിച്ചുള്ള വിരസത ഇല്ലാത്തവിവരണം, പ്രശസ്ത അവതാരകയും കവയത്രിയുമായ രശ്മിയുടെ സ്വതസിദ്ധമായ ശൈലിയില്‍ അവതരിപ്പിച്ചത് അതാതു ഗാനത്തിന്റെ ശില്‍പികളെകുറിച്ച് അറിയുന്നതിന് സദസ്സിനെ സഹായിച്ചു.

മറ്റു ഗായകര്‍ 7 ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ അമരക്കാരനും ഗായകനുമായ ജോമോന്‍ മാമ്മൂട്ടില്‍, ബ്രിട്ടീഷ് മലയാളി യങ് ലാലന്റ് അവാര്‍ഡ് വിന്നര്‍ ഡെന്ന ജോമോന്‍ (ബെഡ്ഫോര്‍ഡ്), അനുചന്ദ്ര (യുക്മ സ്റ്റാര്‍ സിങ്ങര്‍ വിന്നര്‍ (2017), സത്യനാരായണന്‍ (നോര്‍ത്താംപ്ടണ്‍), അലീന സജീഷ് (ബേസിംഗ്‌സ്റ്റോക്ക്), പ്രമോദ് പിള്ളൈ (ബ്രിസ്റ്റോള്‍), വിനു ജോസഫ് (വൂസ്റ്റര്‍), ആനി അലോഷ്യസ് (ല്യൂട്ടന്‍), ഷാജു ഉതുപ്പ്, സജി ജോണ്‍ ആന്റ് ജോണ്‍ സജി (ലിവര്‍പൂള്‍), രാജേഷ് പൂപ്പാറ (ഡിവൈസിസ്), പോള്‍സണ്‍ ആന്റണി, ശ്രീകാന്ത്, നേഹ ബിനോയ്, ഉല്ലാസ് ശങ്കരന്‍ (പൂള്‍), ഇസബെല്‍ ഫ്രാന്‍സിസ് (വിരാള്‍), ഫിയോന ബിജു (കേംബ്രിഡ്ജ്), സ്മൃതി സതീഷ് (റെഡിങ്), ജോണ്‍ തോമസ് (മാല്‍വേണ്‍), അമിത ജനാര്‍ദ്ദനന്‍ (റെഡിങ്), നിവേദിത സുനില്‍ (ക്രോയ്‌ഡോണ്‍), ഹരികുമാര്‍ & ജിയാ ഹരികുമാര്‍ (ഷെഫീല്‍ഡ്), മാത്യു എബ്രഹാം (സൗത്താംപടണ്‍) സന്തോഷ് നമ്പ്യാരുടെയും കൂട്ടരുടെയും ലൈവ് ഓര്‍ക്കസ്ട്ര മഴവില്ലിന്റെ സവിശേഷതയായി മാറിയിട്ട് നാളുകള്‍ ഏറെ ആയെങ്കിലും, ഒരു പുതു അനുഭവം പോലെ ഒരു പാളിച്ച പോലും വരാതെ യുകെയില്‍ ഉടനീളം നിന്ന് എത്തിയവരുടെയും പ്രശസ്ത ഗായകരുടെയും ശബ്ദത്തിന് താളമിട്ടു.

എല്ലാവരുടെയും പ്രശംസക്ക് പത്രമാവുകയും ചെയ്തു. പതിവുപോലെ ലെഡ് സ്‌ക്രീനില്‍ ഓരോ ഗാനത്തിന്റെയും ദൃശ്യങ്ങള്‍ മിന്നിമറഞ്ഞത് ആസ്വാദനത്തിന്റെ ആഴം പതിന്മടങ്ങാക്കി. മഴവില്ലിന്റെ നിറങ്ങള്‍ ഒട്ടും ചോര്‍ന്നുപോകാതെ ഒപ്പിയെടുത്ത ജിനു സി വര്‍ഗീസ് (ഫോട്ടോജിന്‍സ്), റോണി ജോര്‍ജ് (എ ആര്‍ ഫോട്ടോഗ്രാഫി), സന്തോഷ് ബെഞ്ചമിന്‍ (എസ് എന്‍ ഫോട്ടോഗ്രാഫി) എന്നിവരും ഈ സംഗീത മാമാങ്കത്തിനൊപ്പം പങ്കുചേര്‍ന്നു. നല്ല സംഗീതത്തോടൊപ്പോം നല്ല ഭക്ഷണവും ഒരുക്കിയിരുന്നു മഴവില്‍ സംഗീതം. യുകെയിലെ പ്രശസ്ത ഷെഫ് അബ്ദുള്‍ മുനീറിന്റെ രുചികരമായ കേരള ഭക്ഷണവും ആസ്വദിക്കുവാനുള്ള ഒരവസരവും കൂടി കാണികള്‍ക്ക് ഉണ്ടായി.

ബോണ്‍മൗത്ത് തമിഴ് കമ്മ്യൂണിറ്റിയിലെ കുട്ടികളുടെ ഫ്യൂഷന്‍ ഡാന്‍സ്, ലണ്ടന്‍ വാട്ഫോര്‍ഡില്‍ നിന്നുമുള്ള ജയശ്രീയും സംഘവും അവതരിപ്പിച്ച ഡാന്‍സുകള്‍... ഹോര്‍ഷം ഗേള്‍സിന്റെ ബോളിവുഡ് & ടോണി അലോഷ്യസിന്റെ ഹോളിവുഡ് ഫ്യൂഷനും മഴവില്ലിന് കൂടുതല്‍ നിറങ്ങളേകി. രാത്രി പതിനൊന്നു മണിയോടുകൂടി കൊടിയിറങ്ങിയ സംഗീത ഉത്സവത്തിന്, ഗായകര്‍ക്കുള്ള ഉപഹാരവും വിശിഷ്ട അതിഥികളുടെ കൈയില്‍ നിന്നും വാങ്ങാനുള്ള അവസരവും ഉണ്ടായി. ഇന്ത്യയുടെ നാനാ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇംഗ്ലണ്ട്, പോളണ്ട്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും മഴവില്ലിന്റെ സദസ്സില്‍ ആസ്വാദകരായി എന്നതിലൂടെ സംഗീതത്തിന് ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലായെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.

യുകെയിലുടനീളമുള്ള അഞ്ഞൂറില്‍പരം കലാകാരന്‍മാരും ആസ്വാദകരും അണിനിരന്ന ഒരു വേദിയായി മഴവില്‍ സംഗീതം നിറഞ്ഞൊഴുകിയ ഈ വേളയില്‍ അടുത്ത മഴവില്ലിനായുള്ള കാത്തിരിപ്പിനു തുടക്കമിട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category